- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ പ്രധാന സിഗ്‌നലുകളിൽ കൗണ്ട് ഡൗൺ ടൈമറുകൾ ഉടൻ സ്ഥാപിക്കില്ല; തീരുമാനം നീട്ടാൻ കാരണം സാങ്കേതിക പ്രശ്നങ്ങളെന്ന് റിപ്പോർട്ട്
മസ്‌കത്ത്: ഒമാനിലെ പ്രധാന സിഗ്‌നലുകളിൽ കൗണ്ട് ഡൗൺ ടൈമറുകൾ ഉടൻ സ്ഥാപിക്കില്ലെന്ന് റിപ്പോർട്ട്. അപകടങ്ങൾ കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിഗ്‌നലുകളിൽ കൗണ്ട്ഡൗൺ ടൈമറുകൾ സ്ഥാപിക്കുമെന്ന് നേരത്തേ റോയൽ ഒമാൻ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഒന്നിലധികം കാരണങ്ങൾ കൊണ്ട് തീരുമാനം നീട്ടാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ട്. സാങ്കേതിക
മസ്‌കത്ത്: ഒമാനിലെ പ്രധാന സിഗ്‌നലുകളിൽ കൗണ്ട് ഡൗൺ ടൈമറുകൾ ഉടൻ സ്ഥാപിക്കില്ലെന്ന് റിപ്പോർട്ട്. അപകടങ്ങൾ കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിഗ്‌നലുകളിൽ കൗണ്ട്ഡൗൺ ടൈമറുകൾ സ്ഥാപിക്കുമെന്ന് നേരത്തേ റോയൽ ഒമാൻ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഒന്നിലധികം കാരണങ്ങൾ കൊണ്ട് തീരുമാനം നീട്ടാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ട്.
സാങ്കേതികപ്രശ്‌നങ്ങളാണ് തീരുമാനത്തിൽനിന്ന് പിന്നാക്കംപോകാനുള്ള പ്രധാന കാരണം. നിലവിലെ സിഗ്‌നൽ സംവിധാനം ടൈമർ സ്ഥാപിക്കാൻതക്ക നവീനമല്ല. ഇതോടൊപ്പം വിശദപഠനത്തിൽ ടൈമറുകൾ സ്ഥാപിക്കുന്നത് വഴി അപകടം വർധിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ടായതായി റിപ്പോർട്ട് പറയുന്നു. സിഗ്‌നൽ വീഴുന്നതോടെ വാഹനം അമിതവേഗത്തിൽ മുന്നോട്ടെടുക്കാൻ ടൈമറുകൾ കാരണമാകാനിടയുണ്ട്.
മസ്‌കത്ത് നഗരസഭയുമായി ബന്ധപ്പെട്ട് മാത്രമേ സിഗ്‌നലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കൂ. ടൈമറുകൾ സ്ഥാപിക്കുന്നതിനൊപ്പം സിഗ്‌നലുകളിലെ സമയപരിധി കുറക്കുന്നതും മസ്‌കത്ത് നഗരസഭയുടെകൂടി അധികാരപരിധിയിൽ വരുന്ന വിഷയമാണ്. കേന്ദ്രീകൃത സംവിധാനം വഴി സിഗ്‌നലുകൾ നിയന്ത്രിക്കുന്നതിനായിരുന്നു പദ്ധതി. സെൻസർ അധിഷ്ഠിതമായ ടൈമറുകൾ ഉപയോഗിക്കുന്നത് വഴി വാഹനഗതാഗതം കുറഞ്ഞ സമയത്ത് പെട്ടെന്ന് സിഗ്‌നൽ കടക്കാൻ കഴിയുമെന്നായിരുന്നു വിലയിരുത്തൽ.