- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി അടക്കേണ്ട വസ്തുക്കൾ ഒന്നും നിങ്ങളുടെ കൈയിൽ ഇല്ലേ? എങ്കിൽ ഇനി നാട്ടിലേക്ക് വരുമ്പോൾ കസ്റ്റംസ് ഫോം പൂരിപ്പിക്കേണ്ടതില്ല; പ്രവാസികൾക്ക് ആശ്വാസമായി പുതിയ നടപടി ക്രമങ്ങൾ നിലവിൽ വന്നു
തിരുവനന്തപുരം: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ കസ്റ്റംസ് നികുതി നൽകേണ്ട വസ്തുക്കൾ കൈയിലുണ്ടെങ്കിൽ മാത്രം ഇനി കസ്റ്റംസ് ഡിക്‌ളറേഷൻ ഫോം പൂരിപ്പിച്ചാൽ മതി. അതായത് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് തലവേദനയായിരുന്ന 'കസ്റ്റംസ് ഡിക്‌ളറേഷൻ ഫോം പൂരിപ്പിക്കൽ' നടപടി ഇനി എല്ലാവർക്കും ബാധകമല്ല. പ്രവാസികൾക്കാണ് ഇത് ഏറ്റവും ആശ്വാസമാകുന്നത്. കസ്റ്റംസ് നികുതി ബാധകമായ സാധനങ്ങൾ കൊണ്ടുവരുന്നവർ മാത്രം ഇനി ഈ ഫോം പൂരിപ്പിച്ചു നൽകിയാൽ മതി. നികുതിയുടെ പരിധിയിൽ വരുന്ന സാധനങ്ങൾ ഉൾക്കൊള്ളിച്ച പുതിയ ഫോമാണ് ഇനി കസ്റ്റംംസ് നൽകുക. പട്ടികയിൽ ഡ്രോണുകളെ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണം, വിദേശ കറൻസി തുടങ്ങിയവയ്‌ക്കൊപ്പം നികുതി ബാധകമായ പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങിയവയുമൊക്കെ പട്ടികയിലുണ്ട്. നടപ്പു സാമ്പത്തിക വർഷത്തേക്കായി ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലാണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. ഏപ്രിൽ ഒന്നുമുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വന്നു. നിരോധിത ഉത്പന്നങ്ങൾ കൊണ്ടു വരുന്നവരും കസ്റ്റ
തിരുവനന്തപുരം: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ കസ്റ്റംസ് നികുതി നൽകേണ്ട വസ്തുക്കൾ കൈയിലുണ്ടെങ്കിൽ മാത്രം ഇനി കസ്റ്റംസ് ഡിക്‌ളറേഷൻ ഫോം പൂരിപ്പിച്ചാൽ മതി. അതായത് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് തലവേദനയായിരുന്ന 'കസ്റ്റംസ് ഡിക്‌ളറേഷൻ ഫോം പൂരിപ്പിക്കൽ' നടപടി ഇനി എല്ലാവർക്കും ബാധകമല്ല. പ്രവാസികൾക്കാണ് ഇത് ഏറ്റവും ആശ്വാസമാകുന്നത്.
കസ്റ്റംസ് നികുതി ബാധകമായ സാധനങ്ങൾ കൊണ്ടുവരുന്നവർ മാത്രം ഇനി ഈ ഫോം പൂരിപ്പിച്ചു നൽകിയാൽ മതി. നികുതിയുടെ പരിധിയിൽ വരുന്ന സാധനങ്ങൾ ഉൾക്കൊള്ളിച്ച പുതിയ ഫോമാണ് ഇനി കസ്റ്റംംസ് നൽകുക. പട്ടികയിൽ ഡ്രോണുകളെ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണം, വിദേശ കറൻസി തുടങ്ങിയവയ്‌ക്കൊപ്പം നികുതി ബാധകമായ പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങിയവയുമൊക്കെ പട്ടികയിലുണ്ട്. നടപ്പു സാമ്പത്തിക വർഷത്തേക്കായി ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലാണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. ഏപ്രിൽ ഒന്നുമുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വന്നു. നിരോധിത ഉത്പന്നങ്ങൾ കൊണ്ടു വരുന്നവരും കസ്റ്റംസ് ഫോം പൂരിപ്പിച്ചു നൽകണം. മദ്യം, സിഗററ്ര് എന്നിവയുടെ നികുതി ഇളവു പരിധി ഈവർഷവും തുടരും. രണ്ടു ലിറ്റർ ആൽക്കഹോൾ അല്ലെങ്കിൽ വൈൻ, 125 സിഗററ്ര് എന്നിങ്ങനെയാണ് നികുതി ഇളവു പരിധി. ഇവയുടെ അളവ് കൂടിയാൽ നികുതി നൽകണം.
നേരത്തെ വിദേശത്തുനിന്ന് എത്തിച്ചേരുന്നവരെല്ലാം നിർബന്ധമായും ഫോം പൂരിപ്പിച്ചു നൽകണമായിരുന്നു. നികുതിബാധകമായ ഉത്പന്നങ്ങളുമായി എത്തിച്ചേരുന്നവർക്ക് ഇനി മുതൽ വിമാനത്തിൽ വച്ചുതന്നെ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാം. എല്ലാ വിമാനക്കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തിച്ചേർന്ന ശേഷം നീണ്ട ക്യൂവിൽ നിൽക്കുന്ന ബുദ്ധിമുട്ട് ഇതോടെ യാത്രികർക്ക് ഒഴിവാക്കും. നിലവിൽ ഒരിന്ത്യാക്കാരന് വിദേശരാജ്യങ്ങളിൽ നിന്ന് 45,000 രൂപയുടെ ഉത്പന്നങ്ങൾ വരെ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം.
ഏപ്രിൽ ഒന്നുമുതൽ 50,000 രൂപയുടെ സാധനങ്ങൾക്കു വരെ നികുതിയിളവ് ലഭ്യമാകും. ഇന്ത്യൻ പൗരന് ചൈനയിൽ നിന്നു വരുമ്പോൾ 6000 രൂപയാണ് ഡ്യൂട്ടി ഫ്രീ അലവൻസ് അനുവദിക്കാറ്. ഇതും ഭേദഗതി ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വിദേശീയർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഫ്രീ അലവൻസ് പരിധി 8000 രൂപയിൽ നിന്ന് 15000 രൂപയാക്കി ഉയർത്തി. രണ്ടു ലിറ്റർ മദ്യം, 125 സിഗററ്റ്, 50 സിഗാർ, 125 ഗ്രാം പുകയില എന്നീ പരിധികൾ അതേപോലെ നിലനിർത്തുമെന്നും അധികൃതർ അറിയിച്ചു. ആകാശയാത്രയ്ക്കു മാത്രമേ ഈ ഇളവുകൾ ബാധകമാകുകയുള്ളൂ. കരജല മാർഗങ്ങളിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്നവർക്ക് പഴയ രീതിയിൽ തന്നെ നികുതി അടയ്‌ക്കേണ്ടിവരും.
എന്നാൽ കേന്ദ്ര സർക്കാർ പലിശ വെട്ടിക്കുറച്ചതിനാൽ ചെറുകിട സമ്പാദ്യ പദ്ധതികൾ ഇനി മുതൽ അനാകർഷകമാകുമെന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. പബ്‌ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്), കിസാൻ വികാസ് പത്ര, മുതിർന്ന പൗരന്മാരുടെ നിക്ഷേപം, പോസ്‌റ്റോഫീസ് കാലാവധി നിക്ഷേപങ്ങൾ, പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയ പദ്ധതികളുടെ പലിശയാണ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്. ബജറ്റിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയവും കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരുന്നു. 40 വരെയാണ് ശതമാനമാണ് വർദ്ധന. ടൂവീലറുകൾ, ഓട്ടോറിക്ഷ, കാറുകൾ തുടങ്ങിയവയ്ക്ക് ബാധകം. നികുതി വർദ്ധനയും പുതിയ നികുതികളും ബജറ്റിൽൽ ഏർപ്പെടുത്തിയതിനാൽ, പുതു സാമ്പത്തിക വർഷത്തിൽ ഒട്ടേറെ ഉത്പന്നങ്ങൾക്ക് വില കൂടും. സ്മാർട് ഫോണുകൾ, സ്മാർട് വാച്ചുകൾ, സിഗരറ്റ്, ആഭരണങ്ങൾ (വെള്ളി ഒഴികെ), ബ്രാൻഡഡ് വസ്ത്രങ്ങൾ, ബോട്ടിൽ പാനീയങ്ങൾ തുടങ്ങിയവ വില കൂടുന്നവയാണ്.
പുതിയ അടിസ്ഥാന സൗകര്യ സെസ് ബാധകമായതിനാൽ വാഹനങ്ങൾക്കും വില ഉയരും. മിക്ക വാഹന കമ്പനികളും മോഡലുകൾക്ക് വില കൂട്ടിയിട്ടുണ്ട്. ചെരുപ്പ്, ക്യാമറ തുടങ്ങിയവയ്ക്ക് വില കുറയും.