- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 ദശലക്ഷം ഡോളറിലധികം വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം ആയിരത്തോട് അടുക്കുന്നു; അതിസമ്പന്മാരുടെ പട്ടികയിൽ ഇന്ത്യക്ക് നാലാം സ്ഥാനം
അതിസമ്പന്നരുടെ എണ്ണത്തിൽ ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായി അതിവേഗം കുതിക്കുകയാണ് ഇന്ത്യ. 100 ദശലക്ഷം ഡോളറിലധികം (640 കോടി രൂപ) ആസ്തിയുള്ള 928 അതിസമ്പന്നന്മാർ ഇന്ത്യയിലുണ്ടെന്ന് ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. 2013-ൽ വെറും 284 അതിസമ്പന്നർ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 928 അതിസമ്പരിലെത്തി നിൽക്കുന്നത്. അതിസമ്പന്ന
അതിസമ്പന്നരുടെ എണ്ണത്തിൽ ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായി അതിവേഗം കുതിക്കുകയാണ് ഇന്ത്യ. 100 ദശലക്ഷം ഡോളറിലധികം (640 കോടി രൂപ) ആസ്തിയുള്ള 928 അതിസമ്പന്നന്മാർ ഇന്ത്യയിലുണ്ടെന്ന് ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. 2013-ൽ വെറും 284 അതിസമ്പന്നർ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 928 അതിസമ്പരിലെത്തി നിൽക്കുന്നത്.
അതിസമ്പന്നന്മാരുടെ എണ്ണത്തിലുണ്ടായ വർധന, അതിസമ്പന്നർ ഏറ്റവും കൂടുതലുള്ള നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റിയിരിക്കുന്നു. 2013-ൽ 13-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ, ഡോളറുമായി രൂപയ്ക്കുണ്ടായ മൂല്യവ്യത്യാസം അതിസമ്പന്നരുടെ കണക്കെടുപ്പ് ബുദ്ധിമുട്ടുള്ള കാര്യമാക്കി മാറ്റിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തേറ്റവും സമ്പന്നമാരുള്ള മേഖല ഏഷ്യ-പസഫിക് മേഖലയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചൈനയിലെയും ഇന്ത്യയിലെയും സമ്പന്നരിലുണ്ടായ വർധനയാണ് ഇതിന് കാരണം. സമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യ ഇനിയുമേറെ മുന്നേറുമെന്നാണ് സൂചന. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ ഇന്ത്യക്കാരുടെ സമ്പത്തിൽ 21 ശതമാനം വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. തൊട്ടുപിന്നിലുള്ള ചൈനയെക്കാൾ (10.3 ശതമാനം) ഇരട്ടി മുന്നിലാണ് ഇന്ത്യ.
അതിസമ്പന്നരുടെ പട്ടികയിൽ. അമേരിക്കയാണ് മുന്നിൽ. 5201 അതിസമ്പന്നരാണ് അവിടെയുള്ളത്. 1037 ശതകോടീശ്വരന്മാരുമായി ചൈന രണ്ടാം സ്ഥാനത്തും 1019 പേരുമായി ബ്രിട്ടൻ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ജർമനിയാണ്(679) അഞ്ചാം സ്ഥാനത്ത്. കോടീശ്വരന്മാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ശരാശരി ഹോങ്കോങ്ങിലാണ്.
അവിടെ ഒരുലക്ഷം പേരിൽ 15.3 ശതമാനം പേർ അതിസമ്പന്നരാണ്. സിംഗപ്പുർ (14.3%), ഓസ്ട്രിയ (12), സ്വിറ്റ്‌സർലൻഡ് (9), ഖത്തർ (8.6) എന്നിവരാണ് സമ്പന്നരുടെ ജനസാന്ദ്രതയിൽ പിന്നിലുള്ള രാജ്യങ്ങൾ.