മസ്‌കത്ത്: രാജ്യത്തെ കുടിയന്മാർക്ക് ആശ്വാസ വാർത്ത. ഒമാനിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ സാധ്യതയില്ലെന്ന് പുതിയ റിപ്പോർട്ട്. ഒമാനിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെന്ന് ശൂറാ കൗൺസിൽ കഴിഞ്ഞ ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രിസഭ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് ഈ തീരുമാനം ഇപ്പോൾ മാറ്റാൻ കാരണം.

ശൂറാ കൗൺസിലിലെ 84 ശതമാനം അംഗങ്ങളും സമ്പൂർണ മദ്യ നിരോധത്തിനനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാൽ, മന്ത്രിസഭ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, മദ്യം നിരോധിക്കുന്നതിനുപകരം മദ്യ ഉപയോഗത്തിനും വിൽപനക്കും കൂടുതൽ നിയന്ത്രണംആവശ്യമാണെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഭരണഘടനയിലെ 228ാം ഖണ്ഡികയിൽ മാറ്റംവരുത്തി മദ്യ ഉപയോഗവും വിൽപനയും നിർത്തലാക്കണമെന്നായിരുന്നു മജ്‌ലിസു ശൂറയുടെ ആവശ്യം. അതോടൊപ്പം, ആയിരക്കണക്കിന് പൗരന്മാരിൽനിന്നും മദ്യ നിരോധനം നടപ്പാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. നിരോധനം
നടപ്പാക്കുന്നതിനുമുമ്പ് വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധത്തെ പൊതുജനങ്ങളും പിന്തുണക്കുന്നുണ്ട്.

നിലവിലുള്ള നിയമമനുസരിച്ച് പെർമിറ്റില്ലാത്തവർ മദ്യം ഉപയോഗിക്കുന്നതും വിൽക്കുന്നതും ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് അതോടൊപ്പം 300 റിയൽ പിഴയും അടക്കേണ്ടി വരും. മുസ്ലിംകൾ അല്ലാത്തവർക്ക് മാത്രമാണ് മദ്യം വിൽപനയും ഉപയോഗവും അനുവദിക്കുന്നത്. മുസ്ലിംകൾ മദ്യം ഉപയോഗിക്കുന്നതും വിൽപന നടത്തുന്നതും രാജ്യത്തെ നിയമമനുസരിച്ച് ശിക്ഷാർഹമാണ്