- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂല്യവർധിത നികുതി ഈടാക്കില്ല; ദേശീയ- വിദേശ കമ്പനികൾക്ക് നികുതി ചുമത്തും; വ്യക്തികൾക്ക് നികുതി ഏർപ്പെടുത്തില്ലെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രി
കുവൈറ്റ് സിറ്റി; എണ്ണവില ഇടിഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം നേരിടാൻ ശക്തമായ നടപടികളിലേക്ക് തിരിയുന്ന കുവൈറ്റ് പലയിനത്തിലും നികുതി ഈടാക്കുമെന്ന അഭ്യൂഹം ശക്തമായി. മൂല്യവർധിത നികുതി(വാറ്റ്)യും ടോൾ പിരിവുകളും ഏർപ്പെടുത്താൻ നീക്കമുണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നുവെങ്കിലും ജനങ്ങളുടെ ആശങ്കകൾക്ക് മറുപടിയുമായ
കുവൈറ്റ് സിറ്റി; എണ്ണവില ഇടിഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം നേരിടാൻ ശക്തമായ നടപടികളിലേക്ക് തിരിയുന്ന കുവൈറ്റ് പലയിനത്തിലും നികുതി ഈടാക്കുമെന്ന അഭ്യൂഹം ശക്തമായി. മൂല്യവർധിത നികുതി(വാറ്റ്)യും ടോൾ പിരിവുകളും ഏർപ്പെടുത്താൻ നീക്കമുണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നുവെങ്കിലും ജനങ്ങളുടെ ആശങ്കകൾക്ക് മറുപടിയുമായി ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ അനസ് അൽ സലേഹ് രംഗത്തെത്തി.
വ്യക്തികൾക്ക് നികുതി ഏർപ്പെടുത്താൻ നീക്കമില്ലെന്നും മൂല്യവർധിത നികുതിയും ഈടാക്കില്ലെന്നും അനസ് അൽസലേഹ് വെളിപ്പെടുത്തി. അന്താരാഷ്ട്ര മണിട്ടറി ഫണ്ടിന്റെ നിർദ്ദേശപ്രകാരം ജിസിസി രാജ്യങ്ങൾ തമ്മിൽ ഇതു സംബന്ധിച്ച് ധാരണയുള്ളതിനാൽ കുവൈറ്റിൽ മാത്രമായി മൂല്യവർധിത നികുതി ഈടാക്കാൻ സാധിക്കില്ലെന്നാണ് ധനകാര്യമന്ത്രി അറിയിച്ചത്. വ്യക്തികൾക്കും നികുതി ചുമത്താൻ താത്ക്കാലം ഉദ്ദേശിക്കുന്നില്ല. ദേശീയ, വിദേശ കമ്പനികൾക്കാണ് നികുതി ഈടാക്കാൻ ആലോചിക്കുന്നത്.
അതേസമയം സാധനങ്ങൾക്കും സർവീസുകൾക്കും സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സബ്‌സിഡി പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. സർക്കാരിന്റെ ചെലവുകൾ കുറയ്ക്കുന്നതിന് ഇത് അത്യാവശ്യമാണ്. യുഎഇയിൽ ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞതു പോലെ കുവൈറ്റിലും ഇതുസംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് അനസ് അൽ സലേഹ് വെളിപ്പെടുത്തി. ഇന്ധനം, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള സബ്‌സിഡി പിൻവലിക്കുന്നതിനെ കുറിച്ചായിരിക്കും കമ്മിറ്റി പഠനം നടത്തുക.