- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഗ്രേഡ് ഒന്നിലേക്കുള്ള കുട്ടികൾക്ക് ഫീസ് ഈടാക്കില്ല; പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്
സർക്കാർ സ്‌കൂളുകളിൽ പുതിയ വിദ്യാർത്ഥികൾക്ക് ഫീസ് വരുമെന്ന് റിപ്പോർട്ടുകൾ തള്ളി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തി. ഗ്രേഡ് 1 ൽപഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ഈടാക്കാൻ യാതൊരു ആലോചനയും ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ഇതോടെ രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരമായി. സർക്കാർ സ്‌കൂളുകളിൽ പുതിയ വിദ്യാർത്ഥികൾക്ക് ഫീസ് വര
സർക്കാർ സ്‌കൂളുകളിൽ പുതിയ വിദ്യാർത്ഥികൾക്ക് ഫീസ് വരുമെന്ന് റിപ്പോർട്ടുകൾ തള്ളി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തി. ഗ്രേഡ് 1 ൽപഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ഈടാക്കാൻ യാതൊരു ആലോചനയും ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ഇതോടെ രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരമായി.
സർക്കാർ സ്‌കൂളുകളിൽ പുതിയ വിദ്യാർത്ഥികൾക്ക് ഫീസ് വരുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 2016 തുടക്കത്തിൽതന്നെ ഇത് ഉണ്ടാകുമെന്നും അഭ്യൂഹങ്ങൾ പരന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.
കഴിഞ്ഞ ഒരാഴ്‌ച്ചയായി ട്വിറ്ററിലൂടെയാണ് അഭ്യൂഹങ്ങൾ പരന്നിരുന്നത്. 10 ഒഎംആർ വിദ്യാഭ്യാസ ഫീസ് ഈടാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനം പ്രഖ്യാപിച്ചെന്നും ഇതിൽ പറയുന്നുണ്ടായിരുന്നു. സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണിത്.
ജനങ്ങളോട് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. അറിയിപ്പുകൾ നേരിട്ട് മന്ത്രാലയത്തിന്റെ ഒദ്യോഗിക വക്താക്കളിൽ നിന്നോ സ്രോതസുകളിൽ നിന്നോ അല്ലാതെ സ്വീകരിക്കുരതെന്നും പറയുന്നു.