- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ദിവസവും പർദ്ദ ധരിക്കാൻ അനുവദിക്കാത്തതിനാൽ വിദ്യാർത്ഥിനി പഠനം ഉപേക്ഷിച്ചു; ഒരാൾക്കു വേണ്ടി നിയമം മാറ്റാനാവില്ലെന്ന് മുജാഹിദ് വിഭാഗത്തിനു കീഴിലുള്ള ജാമിയ നദ്വിയ കോളജ്; ടി.ടി.സി വിദ്യാർത്ഥികൾ ആഴ്ചയിൽ മൂന്നുദിവസം യൂണിഫോമായ സാരി ധരിക്കണമെന്നാണ് നിർദ്ദേശം
കോഴിക്കോട്: ക്ലാസിൽ എല്ലാദിവസവും പർദ്ദ ധരിച്ചു വരാൻ അനുവദിക്കില്ലെന്ന മാനേജ്മെന്റ് നിലപാടിനെ തുടർന്ന് പഠനം ഉപേക്ഷിച്ച് മുസ്ലിം യുവതി. മലപ്പുറം എടവണ്ണയിലെ ജാമിയ നദ്വിയ എന്ന കോളജിലാണ് സംഭവം. ടി.ടി.സി വിദ്യാർത്ഥികൾ ആഴ്ചയിൽ മൂന്നുദിവസം യൂണിഫോമായ സാരി ധരിക്കണമെന്നാണ് കോളജിലെ നിയമം. ഇതിനു പകരം പർദ്ദ ധരിക്കാൻ അനുമതി നൽകണമെന്ന യുവതിയുടെ ആവശ്യം മാനേജ്മെന്റ് നിരാകരിച്ചതോടെ ഹുസ്ന എന്ന യുവതിയാണ് പഠനം ഉപേക്ഷിച്ചത്. സ്ഥാപനത്തിൽ ഡ്രസ് കോഡുള്ളതിനാൽ പർദ്ദ ധരിക്കണമെന്ന അപേക്ഷ അംഗീകരിക്കാനാവില്ലെന്നാണ് ജാമി നദ്വിയ അധികൃതരുടെ വിശദീകരണം. ഒരു വ്യക്തിക്കു വേണ്ടി നിയമം മാറ്റാനാവില്ലെന്നും ട്രസ്റ്റിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക യൂണിഫോമുമുണ്ടെന്നാന്നും അവർ പറയുന്നു. അതേസമയം ഫറൂഖ് കോളജ്, മമ്പാട് എം.ഇ.എസ് സുല്ലമുസ്ലാം കോളജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ പർദ്ദ ധരിക്കാൻ അനുവദിക്കാറുണ്ടെന്നും അത് പ്രോത്സാഹിപ്പിക്കാറുണ്ടെന്നും യുവതിയുടെ ഭർത്താവ് ഹർഷദ് കെ.എൻ.എം ജനറൽ സെക്രട്ടറിക്ക് എഴുതിയ കത്തിൽ പറയുന്നു. ക
കോഴിക്കോട്: ക്ലാസിൽ എല്ലാദിവസവും പർദ്ദ ധരിച്ചു വരാൻ അനുവദിക്കില്ലെന്ന മാനേജ്മെന്റ് നിലപാടിനെ തുടർന്ന് പഠനം ഉപേക്ഷിച്ച് മുസ്ലിം യുവതി. മലപ്പുറം എടവണ്ണയിലെ ജാമിയ നദ്വിയ എന്ന കോളജിലാണ് സംഭവം.
ടി.ടി.സി വിദ്യാർത്ഥികൾ ആഴ്ചയിൽ മൂന്നുദിവസം യൂണിഫോമായ സാരി ധരിക്കണമെന്നാണ് കോളജിലെ നിയമം. ഇതിനു പകരം പർദ്ദ ധരിക്കാൻ അനുമതി നൽകണമെന്ന യുവതിയുടെ ആവശ്യം മാനേജ്മെന്റ് നിരാകരിച്ചതോടെ ഹുസ്ന എന്ന യുവതിയാണ് പഠനം ഉപേക്ഷിച്ചത്.
സ്ഥാപനത്തിൽ ഡ്രസ് കോഡുള്ളതിനാൽ പർദ്ദ ധരിക്കണമെന്ന അപേക്ഷ അംഗീകരിക്കാനാവില്ലെന്നാണ് ജാമി നദ്വിയ അധികൃതരുടെ വിശദീകരണം. ഒരു വ്യക്തിക്കു വേണ്ടി നിയമം മാറ്റാനാവില്ലെന്നും ട്രസ്റ്റിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക യൂണിഫോമുമുണ്ടെന്നാന്നും അവർ പറയുന്നു.
അതേസമയം ഫറൂഖ് കോളജ്, മമ്പാട് എം.ഇ.എസ് സുല്ലമുസ്ലാം കോളജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ പർദ്ദ ധരിക്കാൻ അനുവദിക്കാറുണ്ടെന്നും അത് പ്രോത്സാഹിപ്പിക്കാറുണ്ടെന്നും യുവതിയുടെ ഭർത്താവ് ഹർഷദ് കെ.എൻ.എം ജനറൽ സെക്രട്ടറിക്ക് എഴുതിയ കത്തിൽ പറയുന്നു. കത്തിനു മറുപടി തേടി താൻ കെ.എൻ.എം ഓഫീസിനെ സമീപിച്ചെന്നും ഹർഷദ് പറയുന്നു. എന്നാൽ സ്ഥാപനം നടത്തുന്നത് ഒരു ട്രസ്റ്റാണെന്നും അതിനാൽ കെ.എൻ.എമ്മിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരുടെ മറുപടി. അതിനാൽ തന്റെ ഭാര്യ സ്ഥാപനത്തിലെ പഠനം അവസാനിപ്പിച്ചെന്നും ഹർഷദ് പറയുന്നു.
അതിനിടെ പെൺകുട്ടി പർദ്ദമാത്രമേ ധരിക്കൂവെന്ന് ശാഠ്യം പിടിക്കുന്നത് സൗകര്യം പരിഗണിച്ചാവില്ല ഇസ്ലാമിക വേഷം എന്ന വിശ്വാസം കൊണ്ടാണെന്ന് മുൻ ഐ.എസ്.എം നേതാവ് മുജീബ് റഹ്മാൻ കിനാലൂർ ഫേസ്‌ബുക്കിൽ പ്രതികരിച്ചു.
അറബി കോളജുകൾകൂടി മാന്യമായ വസ്ത്രങ്ങൾ ധരിക്കാനുള്ള ചോയിസ് നൽകുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ അനുവദനീയമായ ഒരു വസ്ത്രം അറബിക്കോളജിൽ 'അനിസ്ലാമിക' മാണെന്ന് കരുതുന്നതിലും യുക്തിയില്ല. അപ്പോൾസാരി, ചുരിദാർ പോലുള്ള മാന്യമായ വസ്ത്രങ്ങൾ ധരിക്കാനുള്ള ചോയിസ് അറബി കോളജുകൾക്ക് കൂടി നൽകുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു.