- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രാഫ്റ്റ് മക്രോണിയും ചീസും വിപണിയിൽ നിന്നു പിൻവലിക്കുന്നില്ല; ഒമാനിൽ ഉത്പന്നത്തെക്കുറിച്ച് പരാതികളൊന്നുമില്ലെന്ന് അധികൃതർ
മസ്‌ക്കറ്റ്: ക്രാഫ്റ്റ് കമ്പനിയുടെ മക്രോണിയും ചീസും ഒമാൻ മാർക്കറ്റിൽ നിന്നു പിൻവലിക്കുന്നില്ലെന്ന് മിനിസ്ട്രി ഓഫ് റീജണൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്‌സ് സീനിയർ ഉദ്യോഗസ്ഥൻ അറിയിച്ചു. ലോകമെമ്പാടുമുള്ള വിപണിയിൽ നിന്ന് ക്രാഫ്റ്റ് ഫുഡ്‌സ് അതിന്റെ 6.5 മില്യണോളം വരുന്ന മക്രോണിയും ചീസും അടുത്ത കാലത്ത് പിൻവലിച്ചിരുന്നു. മക
മസ്‌ക്കറ്റ്: ക്രാഫ്റ്റ് കമ്പനിയുടെ മക്രോണിയും ചീസും ഒമാൻ മാർക്കറ്റിൽ നിന്നു പിൻവലിക്കുന്നില്ലെന്ന് മിനിസ്ട്രി ഓഫ് റീജണൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്‌സ് സീനിയർ ഉദ്യോഗസ്ഥൻ അറിയിച്ചു. ലോകമെമ്പാടുമുള്ള വിപണിയിൽ നിന്ന് ക്രാഫ്റ്റ് ഫുഡ്‌സ് അതിന്റെ 6.5 മില്യണോളം വരുന്ന മക്രോണിയും ചീസും അടുത്ത കാലത്ത് പിൻവലിച്ചിരുന്നു. മക്രോണിയുടേയും ചീസിന്റെയും പാക്കേജിനുള്ളിൽ നിന്ന് ലോഹത്തിന്റെ അംശങ്ങൾ ലഭിച്ചു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രാഫ്റ്റ് ഈ ഉത്പന്നങ്ങൾ വിപണിയിൽ നിന്നു തിരിച്ചുവിളിച്ചത്.
എന്നാൽ ഒമാനിൽ അത്തരത്തിലൊരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിനാൽ ഉത്പന്നങ്ങൾ പിൻവലിക്കേണ്ട ആവശ്യവുമില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. നിലവിൽ ക്രാഫ്റ്റ് ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചോ ഉത്പന്നങ്ങൾ മോശമാണെന്നോ ഉള്ള പരാതികൾ അധികൃതർക്ക് ലഭിച്ചിട്ടില്ല. ഇത്തരത്തിൽ പരാതികൾ ലഭിക്കുന്ന പക്ഷം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
സി2 എന്ന കോഡിൽ വിപണിയിൽ ഇറങ്ങിയ ഉത്പന്നങ്ങളാണ് ക്രാഫ്റ്റ് തിരിച്ചുവിളിച്ചത്. യുഎസ്, പ്യൂട്ടോറിക്ക, ചില കരീബിയർ, സൗത്ത് അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങിയ ഉത്പന്നങ്ങൾ സംബന്ധിച്ചാണ് പരാതി ഉയർന്നത്. ഉത്പന്നങ്ങൾ അടങ്ങിയ ബോക്‌സുകളിൽ ചെറിയ ലോഹക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് 242,000 ഓളം ഉത്പന്നങ്ങൾ തിരിച്ചെടുത്തത്. എന്നാൽ ഇത് ഉള്ളിൽ ചെന്ന് ആർക്കെങ്കിലും അപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.