കുവൈറ്റ് സിറ്റി: സമീപ ഭാവിയിലെങ്ങും ഭക്ഷണപദാർഥങ്ങളുടെ വിലയിൽ കുറവ് രേഖപ്പെടുത്താൻ സാധ്യതയില്ലെന്ന് മിനിസ്റ്റർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡോ. യൂസഫ് അൽ അലി. അതേസമയം വിപണിയിൽ  അവശ്യവസ്തുക്കളുടെ ക്ഷാമം നിലവിൽ നേരിടുന്നില്ലെന്നും ഭക്ഷണപദാർഥങ്ങളുടെ വില വർധിച്ചിരിക്കുന്നത് എണ്ണവിലയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഭക്ഷണപദാർഥങ്ങൾക്ക് ഒരു പരിധിയിൽ കവിഞ്ഞ് വില വർധിക്കുകയാണെങ്കിൽ മന്ത്രാലയം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുമെന്നും ഡോ. യൂസഫ് അൽ അലി ഉറപ്പു നൽകി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് രാജ്യത്തെ നാണ്യപ്പെരുപ്പം ഓഗസ്റ്റിൽ 3.8 ശതമാനം വർധിച്ചിട്ടുണ്ടെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വെളിപ്പെടുത്തുന്നു.