- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറുകളോളം ശ്രമിച്ചിട്ടും ആംബുലൻസ് നമ്പറുകളിൽ ആരും എടുത്തില്ല; പ്രസവവേദനയിൽ പിടഞ്ഞ സ്ത്രീക്ക് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്‌കൂട്ടർ റിക്ഷയിൽ പ്രസവം; അർധരാത്രിയിൽ നടുറോഡിൽ പ്രസവിച്ചപ്പോൾ സഹായിക്കാൻ വഴിയാത്രക്കാരും
നോയിഡ: അടിയന്തര സേവന നമ്പരുകളായ 102-ലും 108-ലും ആവർത്തിച്ചുവിളിച്ചിട്ടും മഞ്ജുദേവിക്ക് തുണയായില്ല. പൂർണഗർഭിണിയായ അവർ പ്രസവവേദനയിൽ പിടയുന്നത് കണ്ടുനിൽക്കാനാവാതെ ഒടുവിൽ അനിൽകുമാർ തന്റെ സ്‌കൂട്ടർ റിക്ഷയിൽ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. ഒടുവിൽ, നോയ്ഡയിലെ സിറ്റി സെന്റർ മെട്രോ സ്‌റ്റേഷനുസമീപം അവർ സ്‌കൂട്ടർ റിക്ഷയിൽവെച്ചുതന്നെ പ്രസവിച്ചു. വഴിയാത്രക്കാരുടെ സഹായം കൂടിയായതോടെ, മഞ്ജുവിന് നടുറോഡിൽ സുഖപ്രസവം. പൊലീസ്, അഗ്നിശമനവിഭാഗം, ആംബുലൻസ് തുടങ്ങിയ അടിയന്തര സേവനങ്ങൾക്കുള്ള നമ്പരുകളാണ് 102ഉം 108-ഉം. എന്നാൽ, ഒരുമണിക്കൂറോളം താനും അനിയനും മാറിമാറി ശ്രമിച്ചിട്ടും ആരെയും കിട്ടിയില്ലെന്ന് അനിൽ പറയുന്നു. ഫോൺ ബെല്ലടിക്കുന്നുണ്ടെങ്കിലും ആരുമെടുത്തില്ല. ഒടുവിൽ പാതിരാത്രി സ്‌കൂട്ടർ റിക്ഷയുമെടുത്തിറങ്ങാൻ അനിൽ തീരുമാനിക്കുകയായിരുന്നു. സെക്ടർ 30-ലെ ജില്ലാ ആസുപത്രിയിലേക്ക് പോകാനാണ് ഇവർ സ്‌കൂട്ടർ റിക്ഷയിൽ പുറപ്പെട്ടത്. എട്ടുകിലോമീറ്റർ ദൂരത്തുള്ള ആശുപത്രിയിലെത്തുംമുമ്പെ പ്രസവം നടന്നു. അനിലിനും മഞ്ജുവിന
നോയിഡ: അടിയന്തര സേവന നമ്പരുകളായ 102-ലും 108-ലും ആവർത്തിച്ചുവിളിച്ചിട്ടും മഞ്ജുദേവിക്ക് തുണയായില്ല. പൂർണഗർഭിണിയായ അവർ പ്രസവവേദനയിൽ പിടയുന്നത് കണ്ടുനിൽക്കാനാവാതെ ഒടുവിൽ അനിൽകുമാർ തന്റെ സ്‌കൂട്ടർ റിക്ഷയിൽ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. ഒടുവിൽ, നോയ്ഡയിലെ സിറ്റി സെന്റർ മെട്രോ സ്‌റ്റേഷനുസമീപം അവർ സ്‌കൂട്ടർ റിക്ഷയിൽവെച്ചുതന്നെ പ്രസവിച്ചു. വഴിയാത്രക്കാരുടെ സഹായം കൂടിയായതോടെ, മഞ്ജുവിന് നടുറോഡിൽ സുഖപ്രസവം.
പൊലീസ്, അഗ്നിശമനവിഭാഗം, ആംബുലൻസ് തുടങ്ങിയ അടിയന്തര സേവനങ്ങൾക്കുള്ള നമ്പരുകളാണ് 102ഉം 108-ഉം. എന്നാൽ, ഒരുമണിക്കൂറോളം താനും അനിയനും മാറിമാറി ശ്രമിച്ചിട്ടും ആരെയും കിട്ടിയില്ലെന്ന് അനിൽ പറയുന്നു. ഫോൺ ബെല്ലടിക്കുന്നുണ്ടെങ്കിലും ആരുമെടുത്തില്ല. ഒടുവിൽ പാതിരാത്രി സ്‌കൂട്ടർ റിക്ഷയുമെടുത്തിറങ്ങാൻ അനിൽ തീരുമാനിക്കുകയായിരുന്നു.
സെക്ടർ 30-ലെ ജില്ലാ ആസുപത്രിയിലേക്ക് പോകാനാണ് ഇവർ സ്‌കൂട്ടർ റിക്ഷയിൽ പുറപ്പെട്ടത്. എട്ടുകിലോമീറ്റർ ദൂരത്തുള്ള ആശുപത്രിയിലെത്തുംമുമ്പെ പ്രസവം നടന്നു. അനിലിനും മഞ്ജുവിനും നാലാമത്തെ പെൺകുഞ്ഞ് ജനിച്ചു. വഴിയാത്രക്കാരുടെ സഹായത്തോടെ, കാറിൽ മഞ്ജുവിനെയും കുഞ്ഞിനെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നു. അമ്മയെയും കുഞ്ഞിനെയും പിന്നീട് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
സംഭവമറിഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ അനുരാഗ് ഭാർഗവയുടെ നേതൃത്വത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. അനിലിൽനിന്ന് രേഖാമൂലം പരാതി സ്വീകരിച്ച ജില്ലാ മെഡിക്കൽ ഓഫീസർ വിശദമായ റിപ്പോർട്ട് ആരോഗ്യസെക്രട്ടറിക്ക് കൈമാറുമെന്നും അറിയിച്ചു.