- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് വഴി ചക്കയും മാങ്ങയും കപ്പയും ചാക്കിൽ കെട്ടി പറക്കാമെന്ന മോഹം കളഞ്ഞേക്കൂ; ഹാർഡ് ബോർഡ് ബോക്‌സിനും ചാക്കുകെട്ടിനും പിടിവീഴും; ഹീത്രോവിൽ എയർ ഇന്ത്യക്കു പുതിയ ടെർമിനൽ, ഈസ്റ്റർ അവധിക്കു പറക്കാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക
ലണ്ടൻ: കേരളത്തിൽ ചക്കയും മാങ്ങയും വിളയുന്ന കാലമാണ്. നാട്ടിൽ എത്തുന്ന പ്രവസിക്കാകട്ടെ മടക്ക യാത്രയിൽ നാടിനെ ഓർത്തു കൊതിയോടെ കാത്തിരിക്കുന്ന കൂട്ടുകാർക്കായി അൽപ്പം ചക്കയും മാങ്ങയും ഫ്രഷായി കൂടെ കൊണ്ട് പോകാൻ വല്ലാത്ത തിടുക്കവും. കാർഡ് ബോർഡ് ബോക്‌സോ ചാക്കോ മറ്റോ സംഘടിപ്പിച്ചു പുറത്തു മഷി മുക്കി കടുപ്പിച്ചു പേരും വിലാസവും എഴുതി അങ്ങനെ വിമാനം കേറിയ ചക്കയും മാങ്ങയും ഒക്കെ എത്രയോ പേരുടെ നാവിൽ നാടിന്റെ സ്വാദായി മാറി. എന്നാൽ അതൊക്കെ ഇനി സമ്മതിക്കാനാവില്ല എന്നാണ് എമിറേറ്റ്‌സ് വിമാനത്താവള അധികൃതരുടെ നിലപാട്. ബാഗേജിൽ ഇത്തരം ലൊട്ടുലൊടുക്ക് ലഗേജുകൾ ഇനി മുതൽ അനുവദിക്കില്ല. അഥവാ ചക്കയും മാങ്ങയും കപ്പയും കൊണ്ട് പോകണമെങ്കിൽ സ്‌റ്റൈൽ ആയി നല്ല സ്യൂട്ട്‌കേസിൽ തന്നെ പായ്ക്ക് ചെയ്യണം. ഹാർഡ് ബോർഡ് ബോക്‌സിനും ചാക്ക് കെട്ടിനും മാത്രമല്ല, വൃത്താകൃതിയിലും ആകൃതി ഇല്ലാതെയും ഒക്കെ നിർമ്മിക്കുന്ന ബാഗുകളും ഇനി മുതൽ അനുവദിക്കില്ല. ഈ തീരുമാനം അടുത്ത ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ ആകുകയാണ്. തീർച്ചയായും എമിറേറ്റ്‌സ് വിമാനങ്ങൾ ഇ
ലണ്ടൻ: കേരളത്തിൽ ചക്കയും മാങ്ങയും വിളയുന്ന കാലമാണ്. നാട്ടിൽ എത്തുന്ന പ്രവസിക്കാകട്ടെ മടക്ക യാത്രയിൽ നാടിനെ ഓർത്തു കൊതിയോടെ കാത്തിരിക്കുന്ന കൂട്ടുകാർക്കായി അൽപ്പം ചക്കയും മാങ്ങയും ഫ്രഷായി കൂടെ കൊണ്ട് പോകാൻ വല്ലാത്ത തിടുക്കവും. കാർഡ് ബോർഡ് ബോക്‌സോ ചാക്കോ മറ്റോ സംഘടിപ്പിച്ചു പുറത്തു മഷി മുക്കി കടുപ്പിച്ചു പേരും വിലാസവും എഴുതി അങ്ങനെ വിമാനം കേറിയ ചക്കയും മാങ്ങയും ഒക്കെ എത്രയോ പേരുടെ നാവിൽ നാടിന്റെ സ്വാദായി മാറി.
എന്നാൽ അതൊക്കെ ഇനി സമ്മതിക്കാനാവില്ല എന്നാണ് എമിറേറ്റ്‌സ് വിമാനത്താവള അധികൃതരുടെ നിലപാട്. ബാഗേജിൽ ഇത്തരം ലൊട്ടുലൊടുക്ക് ലഗേജുകൾ ഇനി മുതൽ അനുവദിക്കില്ല. അഥവാ ചക്കയും മാങ്ങയും കപ്പയും കൊണ്ട് പോകണമെങ്കിൽ സ്‌റ്റൈൽ ആയി നല്ല സ്യൂട്ട്‌കേസിൽ തന്നെ പായ്ക്ക് ചെയ്യണം.
ഹാർഡ് ബോർഡ് ബോക്‌സിനും ചാക്ക് കെട്ടിനും മാത്രമല്ല, വൃത്താകൃതിയിലും ആകൃതി ഇല്ലാതെയും ഒക്കെ നിർമ്മിക്കുന്ന ബാഗുകളും ഇനി മുതൽ അനുവദിക്കില്ല. ഈ തീരുമാനം അടുത്ത ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ ആകുകയാണ്. തീർച്ചയായും എമിറേറ്റ്‌സ് വിമാനങ്ങൾ ഇത്തരം ബാഗേജുകൾ നിഷേധിക്കാൻ തയ്യാറായിക്കഴിഞ്ഞു. ദുബായ് ഇടത്താവളമായി പറക്കുന്ന മറ്റു വിമാന സർവീസു ആശ്രയിക്കുന്ന യാത്രക്കാരെയും ഈ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.
പുതിയ നിർദ്ദേശം അനുസരിച്ചു പരന്ന ഷേപ്പ് ഉള്ള സ്യൂട്ട്‌കേസ്, ബാഗുകൾ എന്നിവയാണ് ലഗേജിൽ ഇനി ദുബായ് വിമാനത്താവളം വഴി കൈകാര്യം ചെയ്യൂ എന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിത ബാഗേജ് നിയന്ത്രണ സംവിധാനമാണ് ദുബായ് എയർപോർട്ടിൽ ഉള്ളതെന്ന് വിമാനത്താവള ടെർമിനൽ ഓപ്പറേഷൻ വൈസ് പ്രെസിഡന്റ് അലി അങ്കിയെസ് വ്യക്തമാക്കി. ബാഗേജുകൾ സ്‌കാൻ ചെയ്യാൻ പ്രയാസം നേരിടുന്നു എന്നതാകാം ഇത്തരം ഒരു നിയന്ത്രണം നടപ്പിലാക്കാൻ കാരണം എന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ ബാഗുകൾ ക്ലിയർ ചെയ്യുന്ന സ്ഥലത്തു കൺവയർ ബെൽറ്റുകളിൽ പരന്ന പ്രതലം ഇല്ലാത്ത ലഗേജുകൾ പതിവായി കുടുങ്ങുന്നതും ഇത്തരം നിയന്ത്രണത്തിന് പ്രധാന കാരണമാണ്. ഇത്തരം ലഗേജുകൾ കയർ ഇട്ടു കെട്ടിയും മറ്റും സുരക്ഷിതമാക്കുന്ന യാത്രക്കാരുടെ ചെയ്തികൾ മൂലം ഇത്തരം ബാഗേജുകൾ ബെൽറ്റിൽ കുടുങ്ങുന്നത് മൂലം ഒട്ടേറെ സമയം തടസ്സപ്പെടുന്നതും നിയന്ത്രണത്തിന് കാരണമായ ഘടകമാണ്.
കൂടാതെ ബാഗേജുകളിൽ നിന്നും ലീക്കേജ് ഉണ്ടായി ക്ലിയറിങ് കേന്ദ്രങ്ങൾ വൃത്തികേടാകുന്നതും ആരോഗ്യ സുരക്ഷാ പ്രശനങ്ങൾക്കു കാരണമാകുന്നതും കടുത്ത നടപടിക്കു അധികൃതരെ പ്രേരിപ്പിച്ച ഘടകമാണ്. വിലപിടിപ്പേറിയ സാധനങ്ങൾ ഇത്തരം ബാഗേജുകളിൽ ഉണ്ടാകില്ല എന്നതിനാൽ നിയന്ത്രണം വഴി യാത്രക്കാർക്ക് പ്രത്യക്ഷത്തിൽ പ്രയാസം നേരിടില്ല എന്നതാണ് വിമാനത്താവള അധികൃതരുടെ കണക്കുകൂട്ടൽ. ചിലപ്പോഴൊക്കെ യാത്രക്കാർ ഇത്തരം ബാഗേജുകൾ കളക്റ്റ് ചെയ്യാതെ സ്ഥലം വിടുന്നതും പതിവാണ്. ഇവ വിമാനത്താവളത്തിൽ സൂക്ഷിക്കുകയും ഭഷ്യ വസ്തുക്കൾ അടങ്ങിയ ബാഗേജുകൾ മലിനീകരണ കാരണമായി തീരുകയും ചെയ്യുന്ന സംഭവങ്ങളും കുറവല്ല. ദിവസേനെ ലക്ഷത്തിലേറെ ആളുകളെയും ലഗേജുകളും കൈകാര്യം ചെയ്യേണ്ടി വരുന്ന ദുബായ് വിമാനത്താവളത്തിന് ഇത്തരം നിയന്ത്രണം കൂടിയേ തീരൂ എന്നാണ് അധികൃതരുടെ നിലപാട്.
ഹീത്രോവിൽ എയർ ഇന്ത്യക്കു പുതിയ ടെർമിനൽ
അതിനിടെ പതിവുള്ള ടെർമിനലിന് പകരം അടുത്തിടെയായി എയർ ഇന്ത്യ ഹീത്രോവിൽ ടെർമിനൽ നാലിൽ നിന്നും രണ്ടിലേക്കു പ്രവർത്തനം മാറ്റിയിരിക്കുകയാണ്. ഏതാനും മാസമായി ഈ സംവിധാനം നിലവിൽ വന്നെങ്കിലും ഈസ്റ്റർ അവധി പ്രമാണിച്ചു നൂറു കണക്കിന് മലയാളികൾ യാത്ര ചെയ്യാനിരിക്കെ ടെർമിനൽ മാറ്റം ശ്രദ്ധിക്കാൻ ഇടയില്ല എന്ന് വ്യക്തമാണ്. അനാവശ്യ സമയ നഷ്ടം ഒഴിവാക്കാൻ ടെർമിനൽ മാറ്റം യാത്രക്കാർ ശ്രദ്ധിക്കണമെന്ന് എയർ ഇന്ത്യ അറിയിച്ചു. ദിവസേനെ എട്ടോളം വിമാനങ്ങളുടെ വരവും പോക്കുമാണ് ഹീത്രോവിൽ എയർ ഇന്ത്യ കൈകാരം ചെയ്യുന്നത്. ഇതിൽ രണ്ടു ഡൽഹി ഫ്‌ളൈറ്റുകളും ഒരു മുംബൈ സർവീസും ഉൾപ്പെടുന്നു. കൂടാതെ ആഴ്ചയിൽ നാല് വീതം അഹമ്മദാബ്ദിനും മൂന്നു ന്യൂയോർക്ക് വിമാനങ്ങളും ആണ് എയർ ഇന്ത്യ ഹീത്രോവിൽ നിന്നും കൈകാര്യം ചെയ്യുന്നത്.
ഈ സർവീസുകളിൽ ഏകദേശം ആയിരത്തോളം യാത്രക്കാർ ആണ് ദിവസവും പറക്കുന്നത്. മാത്രമല്ല, എയർ ഇന്ത്യയുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന സ്റ്റാർ അലയൻസിന്റെ ഭാഗമായ എയർ കാനഡ, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയൊക്കെ ടെർമിനൽ രണ്ടിൽ നിന്നും പ്രവർത്തിക്കുന്നതും മാറ്റത്തിനു കാരണമാണ്. ഇതോടെ എയർ ഇന്ത്യ യാത്രക്കാർക്ക് കണക്ടറ്റഡ് വിമാനത്തെ ആശ്രയിക്കണെമെങ്കിൽ ബസിനെയോ ട്രെയിനെയോ തേടി അലയേണ്ടതില്ല. മുൻപ് ഒരു ടെർമിനലിൽ നിന്നും മറ്റൊരു ടെർമിനൽ തേടിയുള്ള യാത്ര ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന സാഹചര്യം കൂടിയാണ് ഇപ്പോൾ ഒഴിവാക്കുന്നത്. സ്റ്റാർ അലയൻസുമായി സഹകരിക്കുന്ന 24 വിമാന കമ്പനികൾക്ക് ടെർമിനൽ ടു സേവനം പ്രയോജനപ്പെടുന്നുണ്ട്.
എന്നാൽ കുട്ടികളും മറ്റും കൂടെ കരുതുന്ന ഫാൻസി ബാഗുകൾ ഈ നിയന്ത്രണത്തിൽ ഉൾപ്പെടുമോ എന്ന് വ്യക്തമല്ല. ആകൃതിയില്ലാത്ത ബാഗുകൾ ചെക്ക് ഇൻ കേന്ദ്രങ്ങളിൽ തടയും എന്നതാണ് വിമാനത്താവള അധികൃതരുടെ നിലപാട്. അടുത്ത മാസം മുതൽ അന്യ രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങൾക്കും ഇത്തരം നിയന്ത്രണം ഏർപ്പെടുത്തും എന്ന സൂചനയുണ്ട്. 140 കിലേമീറ്റർ നീളത്തിലും 75 ഫുട്‌ബോൾ ഗ്രൗണ്ടുകളുടെ വലിപ്പവും ഉള്ള ദുബായ് വിമാനത്താവള ക്ലിയറിങ് സെന്റർ ആണ് ഇത്തരത്തിൽ ലോകത്തു ഏറ്റവും വലിപ്പമേറിയത്.
പരിശോധനകൾകയായി 15000 ട്രേകളും 21000 മോട്ടറുകൾ ഫിറ്റ് ചെയ്ത കൺവയർ ബെൽറ്റ് സംവിധാനവും ആണ് ദുബായ് വിമാനത്താവളത്തെ വേറിട്ട് നിർത്തുന്നത്. ഇത്രയും ബൃഹത്തായ സംവിധാനത്തെ അലങ്കോലമാക്കാൻ ഒന്നോ രണ്ടോ ബാഗേജുകൾക്കു കഴിയും എന്നതിനാൽ ആണ് കടുത്ത നടപടി സ്വീകരിക്കാൻ വിമാനത്താവള അധികൃതർ തയ്യാറെടുക്കുന്നത്. അപൂർവ്വമായെങ്കിലും ബാഗേജുകളുടെ ക്ലിയറിങ് വൈകിയത് മൂലം വിമാനങ്ങൾ വൈകാനും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനും ഇടയായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരിയിൽ ദുബായ് എയർപോർട്ട് വഴി കടന്നു പോയത് 93 ലക്ഷം ബാഗുകളാണ്. ഒരു ബാഗ് ക്ലിയർ ചെയ്തു കടന്നു പോകാൻ ശരാശരി 29 മിനിറ്റു വേണ്ടി വരുന്നു എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ 73 ലക്ഷം പേരാണ് ദുബായ് എയർപോർട്ട് വഴി കടന്നു പോയത്.