- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ ദുരന്തം ആയത് അബ്ദുള്ളക്കുട്ടിക്ക് മാത്രം; സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസിൽ എത്തിയ അബ്ദുള്ളക്കുട്ടിക്ക് സീറ്റില്ല; വിനയായത് പ്രതിസന്ധിയിൽ രക്ഷകനായ സുധാകരനെ തള്ളി പറഞ്ഞത്
കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ എ.പി അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നൽകില്ലെന്ന് ഡി.സി.സി നേതൃത്വം. കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ അവസരം നൽകണമെന്ന അബ്ദുള്ളക്കുട്ടിയുടെ ആവശ്യം പ്രാദേശിക നേതൃത്വം തള്ളി. അബ്ദുള്ളക്കുട്ടി മത്സരരംഗത്തു നിന്ന് മാറി സംഘടനാ രംഗത്ത് സജീവമാകണമെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ ആവശ്യം. സരിതയുടെ വെളിപ്പെടുത്തലുകൾ അബ്ദുള്ളക്കുട്ടിയുടെ പ്രതിച്ഛായ നഷ്ടമാക്കിയെന്നാണ് വിലയിരുത്തൽ. എന്നാൽ എ-ഐ ഗ്രൂപ്പുകളുടെ അതൃപ്തി ഒരുപോലെ നേടിയതാണ് അബ്ദുള്ളക്കുട്ടിക്ക് വിനയാകുന്നത്. കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കണമെന്നാണ് ഡി.സി.സിയുടെ നിലപാട്. എന്നാൽ മത്സരിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അബ്ദുള്ളക്കുട്ടി മത്സരിക്കുന്നതിനോട് കണ്ണൂരിലെ എ, ഐ ഗ്രൂപ്പുകൾക്ക് താൽപ്പര്യമില്ല. അധികാരം മാത്രമാണ് അബ്ദുള്ളക്കുട്ടിയുടെ ലക്ഷ്യമെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും നേതാക്കൾ ആരോപിക്കുന്നു. കൂടാതെ അബ്ദുള്ളക്കുട്ടിക്ക
കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ എ.പി അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നൽകില്ലെന്ന് ഡി.സി.സി നേതൃത്വം. കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ അവസരം നൽകണമെന്ന അബ്ദുള്ളക്കുട്ടിയുടെ ആവശ്യം പ്രാദേശിക നേതൃത്വം തള്ളി. അബ്ദുള്ളക്കുട്ടി മത്സരരംഗത്തു നിന്ന് മാറി സംഘടനാ രംഗത്ത് സജീവമാകണമെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ ആവശ്യം. സരിതയുടെ വെളിപ്പെടുത്തലുകൾ അബ്ദുള്ളക്കുട്ടിയുടെ പ്രതിച്ഛായ നഷ്ടമാക്കിയെന്നാണ് വിലയിരുത്തൽ. എന്നാൽ എ-ഐ ഗ്രൂപ്പുകളുടെ അതൃപ്തി ഒരുപോലെ നേടിയതാണ് അബ്ദുള്ളക്കുട്ടിക്ക് വിനയാകുന്നത്.
കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കണമെന്നാണ് ഡി.സി.സിയുടെ നിലപാട്. എന്നാൽ മത്സരിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അബ്ദുള്ളക്കുട്ടി മത്സരിക്കുന്നതിനോട് കണ്ണൂരിലെ എ, ഐ ഗ്രൂപ്പുകൾക്ക് താൽപ്പര്യമില്ല. അധികാരം മാത്രമാണ് അബ്ദുള്ളക്കുട്ടിയുടെ ലക്ഷ്യമെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും നേതാക്കൾ ആരോപിക്കുന്നു. കൂടാതെ അബ്ദുള്ളക്കുട്ടിക്കെതിരെ ഉയർന്ന സരിതയുമായി ബന്ധപ്പെട്ട ലൈംഗികാരോപണം അടക്കമുള്ള കാര്യങ്ങളും സുധാരകനുമായുള്ള അഭിപ്രായ ഭിന്നതയും സ്ഥാനാർത്ഥിത്വത്തിന് വിലങ്ങു തടിയായിട്ടുണ്ട്.
അബ്ദുള്ളക്കുട്ടിയെ സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിച്ചതും സീറ്റ് നൽകിയതുമെല്ലാം സുധാകരനായിരുന്നു. എന്നാൽ സുധാകരനുമായി അബ്ദുള്ളക്കുട്ടി തെറ്റിയതോടെ പ്രശ്‌നങ്ങൾ തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുധാകരൻ തോറ്റതും പ്രശ്‌നമായി. സംസ്ഥാന രാഷ്ട്രീയത്തിൽ സുധാകരൻ മടങ്ങി വരാൻ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കി സീറ്റ് നിലനിർത്താൻ സ്വന്തം വിഭാഗത്തെ പോലും സൃഷ്ടിക്കാൻ അബ്ദുള്ളക്കുട്ടി ശ്രമിച്ചു. ഇതോടെയാണ് കണ്ണൂർ കോൺഗ്രസിൽ മുൻ സിപിഐ(എം) നേതാവ് ഒറ്റപ്പെടുന്നത്. സുധാകരന് കാസർഗോട്ടെ ഉദുമയിൽ മത്സരിക്കാനും താൽപ്പര്യമുണ്ട്. എന്നാൽ പോലും അബ്ദുള്ളക്കുട്ടിക്ക് സീറ്റ് കിട്ടാതിരിക്കാനാണ് സാധ്യത.
സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖർക്കും അബ്ദുള്ളകുട്ടിയോട് താൽപ്പര്യമില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും അബ്ദുള്ളക്കുട്ടിയോടെ അടുപ്പമില്ലാത്തതും കണ്ണൂർ കോൺഗ്രസിലെ പ്രാദേശിക നേതാക്കളുടെ നീക്കത്തിന് കരുത്ത് പകരുന്നതാണ്.