- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോബിയുടെ ഭീഷണി ഏറ്റു; ജോസ് തെറ്റയിലിന് അങ്കമാലി സീറ്റില്ല; നീലനെ മത്സരിപ്പിക്കുന്നതും അച്യുതാനന്ദന്റെ ഇടപെടൽ ഭയന്ന് മാറ്റി; മാത്യു ടി തോമസും ജമീലാ പ്രകാശവും നാണുവും കൃഷ്ണൻ കുട്ടിയും ബെന്നി മൂഞ്ഞേലിയും ജെഡിഎസ് സ്ഥാനാർത്ഥികൾ
കൊച്ചി: അങ്കമാലി നിയമസഭാ സീറ്റിൽ ജോസ് തെറ്റയിൽ മത്സരിച്ചാൽ താനും മത്സരിക്കുമെന്ന് തെറ്റയിലിനെ ഒളികാമറയിൽ കുടക്കിയ യുവതി നോബിയുടെ ഭീഷണി ഏറ്റു. അങ്കമാലിയിൽ ജോസ് തെറ്റയിലിന് ജനതാദൾ സെക്കുലർ സീറ്റ് നിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സ്ത്രീ പീഡന വിവാദത്തിൽ കുടുങ്ങിയ തെറ്റയിലിന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന്റെ മനസ്സും ഇതു തന്നെയായിരുന്നു. ഈ സാഹചര്യത്തിൽ മുൻ ഗതാഗത മന്ത്രിയും അങ്കമാലിയിൽ നിന്ന് രണ്ട് തവണ തുടർച്ചയായ എംഎൽഎയുമായ ജോസ് തെറ്റയലിന് സീറ്റ് നിഷേധിക്കുന്നത്. കോവളത്ത് നീലലോഹിത ദാസൻ നാടാരെ മത്സരിപ്പിക്കാനും നീക്കമുണ്ടായിരുന്നു. ഇതും അച്യൂതാനന്ദന്റെ എതിർപ്പ് ഭയന്ന് മാറ്റി. അങ്കമാലിയിൽ ജോസ് തെറ്റയിലിന് പകരം ജെഡിഎസിന്റെ ബെന്നി മൂഞ്ഞേലിയാണ് സ്ഥാനാർത്ഥി. അങ്കമാലി മുൻ നഗരസഭാ അധ്യക്ഷനാണ് ബെന്നി മൂഞ്ഞേലി. കോവളത്തെ ബിഡിജെഎസ് സ്ഥാനാർത്ഥിയുള്ളതിനാൽ നീലലോഹിത ദാസൻ നാടാരെ സ്ഥാനാർത്ഥിയാക്കണമെന്ന വാദവുമുണ്ടായിരുന്നു. എന്നാൽ പഴയ കേസിൽ കുറ്റവിമുക്തനാണെങ്കിൽ അച്യുതാനന്ദന്
കൊച്ചി: അങ്കമാലി നിയമസഭാ സീറ്റിൽ ജോസ് തെറ്റയിൽ മത്സരിച്ചാൽ താനും മത്സരിക്കുമെന്ന് തെറ്റയിലിനെ ഒളികാമറയിൽ കുടക്കിയ യുവതി നോബിയുടെ ഭീഷണി ഏറ്റു.
അങ്കമാലിയിൽ ജോസ് തെറ്റയിലിന് ജനതാദൾ സെക്കുലർ സീറ്റ് നിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സ്ത്രീ പീഡന വിവാദത്തിൽ കുടുങ്ങിയ തെറ്റയിലിന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന്റെ മനസ്സും ഇതു തന്നെയായിരുന്നു. ഈ സാഹചര്യത്തിൽ മുൻ ഗതാഗത മന്ത്രിയും അങ്കമാലിയിൽ നിന്ന് രണ്ട് തവണ തുടർച്ചയായ എംഎൽഎയുമായ ജോസ് തെറ്റയലിന് സീറ്റ് നിഷേധിക്കുന്നത്. കോവളത്ത് നീലലോഹിത ദാസൻ നാടാരെ മത്സരിപ്പിക്കാനും നീക്കമുണ്ടായിരുന്നു. ഇതും അച്യൂതാനന്ദന്റെ എതിർപ്പ് ഭയന്ന് മാറ്റി.
അങ്കമാലിയിൽ ജോസ് തെറ്റയിലിന് പകരം ജെഡിഎസിന്റെ ബെന്നി മൂഞ്ഞേലിയാണ് സ്ഥാനാർത്ഥി. അങ്കമാലി മുൻ നഗരസഭാ അധ്യക്ഷനാണ് ബെന്നി മൂഞ്ഞേലി. കോവളത്തെ ബിഡിജെഎസ് സ്ഥാനാർത്ഥിയുള്ളതിനാൽ നീലലോഹിത ദാസൻ നാടാരെ സ്ഥാനാർത്ഥിയാക്കണമെന്ന വാദവുമുണ്ടായിരുന്നു. എന്നാൽ പഴയ കേസിൽ കുറ്റവിമുക്തനാണെങ്കിൽ അച്യുതാനന്ദന് നീലനോട് താൽപ്പര്യമില്ല. വെറുതെ വിവാദം ഉണ്ടാക്കേണ്ടെന്നായിരുന്നു ജെഡിഎസ് നേതൃയോഗത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ സിറ്റിങ് എംഎൽഎയും നീലന്റെ ഭാര്യയുമായ ജമീലാ പ്രകാശം വീണ്ടും കോവളത്ത് ഇടത് സ്ഥാനാർത്ഥിയാകും. തിരുവല്ലയിൽ മാത്യു ടി തോമസും വടകരിയിൽ സികെ നാണുവും വീണ്ടും മത്സരിക്കും. ചിറ്റൂരിൽ കെ കൃഷ്ണൻ കുട്ടിയാണ് സ്ഥാനാർത്ഥി.
തെറ്റയിലിനെപ്പോലെയുള്ളവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കുന്നതിൽ എന്താണു കുഴപ്പമെന്ന് തെറ്റയിൽ വിവാദത്തിലെ നായികയായ നോബി പരസ്യമായി പറഞ്ഞിരുന്നു. നോബി സ്ഥാനാർത്ഥിയായാൽ അതു തന്നെയാകും ഇത്തവണ അങ്കമാലിയെ കൂടുതൽ ശ്രദ്ധേ കേന്ദ്രമാക്കുക. ഇത് തിരിച്ചറിഞ്ഞതോടെ ജോസ് തെറ്റയിലിനെ മാറ്റണമെന്ന നിലപാടിൽ സിപിഐ(എം) എത്തി. അച്യൂതാനന്ദനും നിലപാട് കടുപ്പിച്ചതോടെ ജോസ് തെറ്റയിലിനെ തഴയാൻ ജെഡിയു തീരുമാനിച്ചു. ഇതാണ് മുൻ ഗതാഗതമന്ത്രിക്ക് വിനായാകുന്നത്. ജയസാധ്യത പോലും ഇക്കാര്യത്തിൽ ജെഡിയു പരിശോധിച്ചിട്ടില്ലെന്നതാണ് വസ്തുത.
ജെഡിഎസ് ദേശീയ നേതൃത്വമാണ് തീരുമാനം എടുത്തത്. മുൻ പ്രധാനമന്ത്രി ദേവഗൗഡയോട് സിപിഐ(എം) ഇക്കാര്യത്തിലെ ആശങ്കകൾ നേരത്തെ പങ്കുവച്ചിരുന്നു. അങ്കമാലിയിൽ ജോസ് തെറ്റയിലിനെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ജനതാദൾ (എസ്) ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. എന്നാൽ മണ്ഡലം കമ്മിറ്റി തെറ്റയിലിനെയാണ് പിന്തുണച്ചത്. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ അങ്കമാലിയിൽ ജനതാദൾ മണ്ഡലം കമ്മിറ്റി യോഗം തുടങ്ങുന്നതിന് മുമ്പേ ജോസ് തെറ്റയിലനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ജോസ് തെറ്റയലിനെ ഒഴിവാക്കിയത്.
തെറ്റയിലിന്റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ മാറിനിൽക്കുന്നതാണ് ഉചിതമെന്നും ജെഡിഎസ് ദേശീയ നേതൃയോഗം വിലയിരുത്തി. സിപിഐ(എം), സിപിഐ തുടങ്ങിയ കക്ഷികൾക്കും തെറ്റയിൽ മത്സരിക്കുന്നതിനോട് താത്പര്യമില്ലായിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.