- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ മത്സരിപ്പിക്കേണ്ടെന്ന് പിസി ജോർജിന്റെ തീരുമാനം; മക്കൾ രാഷ്ട്രീയ വിവാദം മുൻ ചീഫ് വിപ്പിന്റെ മനസ്സ് മാറ്റി; ഷോൺ ജോർജിന് ഇക്കുറിയും ജില്ലാ പഞ്ചയാത്തിൽ സീറ്റില്ല
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മകനെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പി.സി. ജോർജ് എംഎൽഎ പിന്മാറി. ജില്ല പഞ്ചായത്തിൽ മുണ്ടക്കയം സീറ്റിനായുള്ള പിടിവാശിയും ജോർജ് ഇതോടെ ഉപേക്ഷിച്ചു. കേരള കോൺഗ്രസിൽ കെ.എം. മാണി മകൻ ജോസ് കെ. മാണിക്ക് അമിതപ്രാധാന്യം നൽകുന്നതിനെ ജോർജ് പലപ്പോഴും എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ ഷോൺ ജോർജിനെ മത്സരിപ്പിക
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മകനെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പി.സി. ജോർജ് എംഎൽഎ പിന്മാറി. ജില്ല പഞ്ചായത്തിൽ മുണ്ടക്കയം സീറ്റിനായുള്ള പിടിവാശിയും ജോർജ് ഇതോടെ ഉപേക്ഷിച്ചു.
കേരള കോൺഗ്രസിൽ കെ.എം. മാണി മകൻ ജോസ് കെ. മാണിക്ക് അമിതപ്രാധാന്യം നൽകുന്നതിനെ ജോർജ് പലപ്പോഴും എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കുന്നത് ശരിയല്ലെന്ന് കേരള കോൺഗ്രസ് സെക്കുലർ നേതാക്കളെയും ജോർജ് അറിയിച്ചു. മറുനാടൻ മലയാളി ഈ വിഷയം റിപ്പോർട്ട് ചെയ്തതോടെ സെക്കലുറിനുള്ളിൽ എതിർപ്പുകൾ രൂക്ഷമായി. ഈ സാഹചര്യത്തിലാണ് ജോർജിന്റെ നിലപാട് മാറ്റം. കഴിഞ്ഞ തവണയും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചാൽ കൊള്ളാമെന്ന ആഗ്രഹം ഷോൺ ജോർജിന് ഉണ്ടായിരുന്നു. എന്നാൽ വിവാദങ്ങൾ ഭയന്ന് കെഎം മാണിയോട് ഇത്തരം ഒരു ശുപാർശ പോലും നടത്താൻ ജോർജ് തയ്യാറായില്ല. മക്കൾ രാഷ്ട്രീയ വാദമായിരുന്നു കാരണം.
കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ കുടുംബരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഔദ്യോഗികമായല്ലെങ്കിലും പാർട്ടിയിൽനിന്ന് പുറത്തായ പി.സി. ജോർജും മക്കൾ രാഷ്ട്രീയം പിന്തുടരുകയാണെന്ന ആക്ഷേപമാണ് സജീവമായത്. എന്നാൽ മകൻ മത്സരിക്കുന്ന കാര്യം താനോ പാർട്ടിയോ തീരുമാനിച്ചിരുന്നില്ലെന്നും മാദ്ധ്യമങ്ങൾ ഷോണിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നെന്നും ജോർജ് വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിൽ മുണ്ടക്കയത്ത് ഷോണിനെ മത്സരിക്കാനായിരുന്നു നീക്കം. ഇക്കാര്യം കേരള കോൺഗ്രസ്‌സെക്കുലറും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഡിവിഷനുകളിൽ ജോർജിന്റെ സ്വാധീനം അളക്കുകയെന്നത് ഇടതുമുന്നണിയുടെ ലക്ഷ്യമായിരുന്നു. എന്നാൽ വിവാദങ്ങൾ ശക്തമായതോടെ ജോർജ് മകനെ മത്സര രംഗത്ത് നിന്ന് പിൻവലിച്ചു.
ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് സെക്കുലറിന് രണ്ടുസീറ്റ് നൽകാൻ ഇടതുമുന്നണിയിൽ ധാരണയായിട്ടുണ്ട്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളാകും സെക്കുലറിന് നൽകുക. നേരത്തേ മുണ്ടക്കയവും കുറവിലങ്ങാടും ആവശ്യപ്പെട്ടെങ്കിലും ആകെ 22 സീറ്റിൽ രണ്ടെണ്ണം നൽകാൻ തീരുമാനിക്കുകയായിരുന്നു. മകനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതോടെ മുണ്ടക്കയത്തിനായുള്ള അവകാശ വാദം ജോർജ് ഉപേക്ഷിക്കുകയായിരുന്നു. നേരത്തേയുള്ള എൽ.ഡി.എഫ് ധാരണയനുസരിച്ച് ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളിൽ സിപിഐ(എം) 14 സീറ്റിലും സിപിഐ ആറ് സീറ്റിലും ജനതാദൾ, എൻ.സി.പി എന്നീ കക്ഷികൾ ഒരു സീറ്റിലും വീതം മത്സരിക്കാനായിരുന്നു തീരുമാനം. എന്നാൽ, സെക്കുലറിനെകൂടി ഉൾപ്പെടുത്താൻ തീരുമാനമായതോടെ സിപിഎമ്മും സിപിഐയും ഓരോ സീറ്റ് വിട്ടുനൽകും. സെക്കുലറിന് ലഭിക്കുന്ന പൂഞ്ഞാർ ഡിവിഷനിൽ പൂഞ്ഞാർതെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി സെബാസ്റ്റ്യനെ മത്സരിപ്പിക്കാനും പാർട്ടി തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളിയിൽ യൂത്ത് ഫ്രണ്ട് സെക്കുലറിന്റെ ഓഫിസ് ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി മാർട്ടിൻ ജോസഫ് മത്സരിക്കും. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് മുൻ അദ്ധ്യാപകൻ കൂടിയാണ് ആന്റണി. അതേസമയം, മുണ്ടക്കയം സീറ്റിൽ ഇത്തവണയും സിപിഐ(എം) മത്സരിക്കും.