- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോമൻസ്, പറുദീസ തുടങ്ങിയ സിനിമകളിൽ സഭയെയും വൈദികരെയും അവഹേളിക്കുന്ന വിധത്തിൽ ചിത്രീകരിച്ചു; സിനിമകളിലൂടെ സഭയെ മോശമായി ചിത്രീകരിക്കുന്നു; മദ്യവും സിഗററ്റവും മറ്റും പള്ളിക്കകത്തു കയറ്റുന്നതായും ആരോപണം; പള്ളികളും ചാപ്പലുകളും സിനിമാ ചിത്രീകരണത്തിനു നൽകില്ലെന്ന് സിറോ മലബാർ സഭ; ഷൂട്ടിംഗിന് മറ്റ് സഭകളെ ആശ്രയിക്കാൻ തീരുമാനിച്ച് ഫിലിം ചേംബർ
തിരുവനന്തപുരം: സീറോ മലബാർ സഭയുടെ പള്ളികളിലും മറ്റും സിനിമാ ചിത്രീകരണത്തിന് അനുമതി നൽകേണ്ടെന്ന തീരുമാനത്തിൽ സഭാ നേതൃത്വം. സിനിമകളിലൂടെ വൈദികരെയും പള്ളികളെയും അവഹേളിക്കുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് പള്ളികളിൽ സിനിമാ ഷൂട്ടിംഗിന് അനുമതി നൽകേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. സഭയുടെ പള്ളികളിലും ചാപ്പലുകളിലും ഇനി സിനിമാ, സീരിയൽ ചിത്രീകരണം അനുവദിക്കേണ്ടതില്ലെന്ന് സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സുന്നഹദോസ് അറിയിച്ചു. പള്ളികളിൽ ചിത്രീകരിച്ച ചിത്രങ്ങൾ സഭയെയും വൈദികരെയും അപമാനിക്കുന്നതായും ആരാധനാലയമെന്ന പരിഗണന നൽകാതെയാണ് പള്ളിക്കകത്ത് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സിനഡ് തീരുമാനം. ഇക്കാര്യത്തിൽ സഭാ കാര്യാലയത്തിൽനിന്നു പള്ളി വികാരിമാർക്കു നിർദ്ദേശം നൽകിയതായി മംഗളം റിപ്പോർട്ട് ചെയ്തു. സഭാ വിശ്വാസത്തെ കുറിച്ച് നല്ലതു പറയുന്ന ആത്മീയ ചാനലുകളായ ഗുഡ്‌ന്യൂസ്, ശാലോം തുടങ്ങിയ കത്തോലിക്കാ ചാനലുകളുടെ പരിപാടികൾ ചിത്രീകരിക്കാൻ മാത്രം അനുവദിച്ചാൽ മതിയെന്നുമാണ് തീരുമാനം. പള്ളികളിൽ ചിത്രീകരിച്ച റോമൻസ്
തിരുവനന്തപുരം: സീറോ മലബാർ സഭയുടെ പള്ളികളിലും മറ്റും സിനിമാ ചിത്രീകരണത്തിന് അനുമതി നൽകേണ്ടെന്ന തീരുമാനത്തിൽ സഭാ നേതൃത്വം. സിനിമകളിലൂടെ വൈദികരെയും പള്ളികളെയും അവഹേളിക്കുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് പള്ളികളിൽ സിനിമാ ഷൂട്ടിംഗിന് അനുമതി നൽകേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. സഭയുടെ പള്ളികളിലും ചാപ്പലുകളിലും ഇനി സിനിമാ, സീരിയൽ ചിത്രീകരണം അനുവദിക്കേണ്ടതില്ലെന്ന് സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സുന്നഹദോസ് അറിയിച്ചു.
പള്ളികളിൽ ചിത്രീകരിച്ച ചിത്രങ്ങൾ സഭയെയും വൈദികരെയും അപമാനിക്കുന്നതായും ആരാധനാലയമെന്ന പരിഗണന നൽകാതെയാണ് പള്ളിക്കകത്ത് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സിനഡ് തീരുമാനം. ഇക്കാര്യത്തിൽ സഭാ കാര്യാലയത്തിൽനിന്നു പള്ളി വികാരിമാർക്കു നിർദ്ദേശം നൽകിയതായി മംഗളം റിപ്പോർട്ട് ചെയ്തു. സഭാ വിശ്വാസത്തെ കുറിച്ച് നല്ലതു പറയുന്ന ആത്മീയ ചാനലുകളായ ഗുഡ്‌ന്യൂസ്, ശാലോം തുടങ്ങിയ കത്തോലിക്കാ ചാനലുകളുടെ പരിപാടികൾ ചിത്രീകരിക്കാൻ മാത്രം അനുവദിച്ചാൽ മതിയെന്നുമാണ് തീരുമാനം.
പള്ളികളിൽ ചിത്രീകരിച്ച റോമൻസ്്, പറുദീസ തുടങ്ങിയ ചിത്രങ്ങൾ സഭയെയും വൈദികരെയും അവഹേളിക്കുന്നതാണെന്നും പള്ളിയെ ഉപയോഗിച്ചു വൈദികരെ താറടിക്കുന്നതു വിശ്വാസികളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നെന്നും സഭ പറയുന്നു. സമാനമായ പ്രവണത മലയാളം സിനിമയിൽ വർദ്ധിച്ചു വരുന്നുണ്ടെന്നാണ് പൊതു അഭിപ്രായം. അതുകൊണ്ടാണ് പള്ളിക്കകത്ത് ഷൂട്ടിങ് അനുവദിക്കേണ്ടെന്ന തീരുമാനം കൈക്കൊള്ളുന്നതെന്നുമാണ് റിപ്പോർട്ട്.
ആരാധനാലയമെന്ന പരിഗണനപോലും നൽകാതെയാണു പലരും പള്ളിക്കകത്തു പെരുമാറിയതെന്ന് വിമർശിക്കുന്ന സഭ ചെരുപ്പിട്ടു അൾത്താരയിൽ കയറുന്നതായും മദ്യവും സിഗററ്റവും മറ്റും പള്ളിക്കകത്തു കയറ്റുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും സഭാ നേതൃത്വം പരാതിപ്പെടുന്നു. ആത്മീയതയ്‌ക്കെതിരായ സന്ദേശങ്ങൾ നൽകാൻ പള്ളികളെ ഉപയോഗിക്കുന്നതായും ചിത്രീകരണത്തിനായി അൾത്താരയും സക്രാരിയും രൂപക്കൂടുകളും വരെ സിനിമക്കാർ ഉപയോഗിക്കുന്നുണ്ടെന്നും സിനഡ് വിലയിരുത്തി.
അതേസമയം കത്തോലിക്കാ പള്ളികൾ ഷൂട്ടിങ്ങിനു കിട്ടിയില്ലെങ്കിൽ മറ്റു സഭകളെ ആശ്രയിക്കാനാണ് ഫിലം ചേംബർ തീരുമാനം. യാക്കോബായ, മർത്തോമ്മ, ഓർത്തഡോക്‌സ്, സി.എസ്.ഐ. സഭകളുടെ പള്ളികളെ സമീപിക്കാനാണു സിനിമാ പ്രവർത്തകരുടെ തീരുമാനം. എന്നാൽ, കത്തോലിക്ക വെദികരുടെ വേഷം ഉപയോഗിക്കുന്നതു തുടരുമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം തടസപ്പെടുത്തിയാൽ എതിർക്കുമെന്നും ചേംബർ പറഞ്ഞു.