- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് രണ്ട് മാസത്തെ തൊഴിൽ വിസ നിരോധനം നിലവിലില്ല; 21 വയസിൽ കുറഞ്ഞവർക്ക് തൊഴിൽ വിസ നല്കില്ല; അവ്യക്തതകൾക്ക് മറുപടിയുമായി റോയൽ ഒമാൻ പൊലീസ്
മസ്‌കത്ത്: പുതിയ ജോലി സ്ഥലത്തേക്ക് മാറുന്ന പ്രവാസികൾക്ക് രണ്ടു മാസത്തെ തൊഴിൽ വിസ നിരോധനം നിലവിലില്ലെന്ന് ഒമാൻ റോയൽ പൊലീസ് വ്യക്തമാക്കി. ആവശ്യമായ രേഖകളുള്ള അപേക്ഷകൾ ഔദ്യോഗികമായോ അനൗദ്യോഗികമായോ തടഞ്ഞു വെക്കുന്നില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയായാണ് റോയൽ ഒമാൻ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. അപേക്ഷകൾ പരിഗ
മസ്‌കത്ത്: പുതിയ ജോലി സ്ഥലത്തേക്ക് മാറുന്ന പ്രവാസികൾക്ക് രണ്ടു മാസത്തെ തൊഴിൽ വിസ നിരോധനം നിലവിലില്ലെന്ന് ഒമാൻ റോയൽ പൊലീസ് വ്യക്തമാക്കി. ആവശ്യമായ രേഖകളുള്ള അപേക്ഷകൾ ഔദ്യോഗികമായോ അനൗദ്യോഗികമായോ തടഞ്ഞു വെക്കുന്നില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയായാണ് റോയൽ ഒമാൻ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
അപേക്ഷകൾ പരിഗണിക്കുന്നത് വൈകുന്നുണ്ടെന്നും എന്നാൽ അതിനുകാരണമെന്തെന്ന് അറിയില്ലെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്‌പോൺസർ ചെയ്യുന്ന പൗരന്മാരുടെ താൽപര്യമനുസരിച്ച് ആർ.ഒ.പി ചില മുൻ കരുതലുകൾ സ്വീകരിക്കുന്നുണ്ട്. 21 വയസ്സിൽ കുറഞ്ഞവർക്ക് തൊഴിൽ വിസ നൽകുന്നില്ല. ഇഷ്യൂ ചെയ്തതിനു ശേഷം മൂന്നുമാസത്തെ കാലാവധിയുള്ള വിസ നീട്ടാനും ബഹുമുഖ പ്രവേശം സാധ്യമാകുന്നതുമാണ്.
Next Story