നുവരി ഒന്ന് മുതൽ പാസ്‌പോർട്ടിൽ ഒരു വർഷത്തെ കാലാവധിയില്ലാത്ത വിദേശികൾക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കില്ലെന്ന് പുതിയ നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും. വിദേശികളുടെ പാസ്‌പോർട്ട് റെസിഡൻസി കാലാവധികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി താമസകാര്യ വിഭാഗം മേധാവി തലാൽ മഅറഫിയാണ് മാൻ പവർ അഥോറിറ്റിക്ക് ഇത് സംബന്ധിച്ച സംബന്ധിച്ച നിർദ്ദേശം നൽകിയത്. പാസ്‌പോർട്ടിൽ മതിയായ കാലാവധിയുണ്ടെന്നു ഉറപ്പു വരുത്തണമെന്ന് വിദേശികൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശം.

പാസ്‌പോർട്ട് കാലാവധിയനുസരിച്ചു മാത്രമേ വിദേശികൾക്ക് താമസാനുമതി അനുവദിക്കാവൂ എന്ന നിയമം 1959 മുതൽ രാജ്യത്ത് നിലവിലുണ്ടെങ്കിലും സാങ്കേതിക സംവിധാനങ്ങളുടെ അഭാവം മൂലം നിയമം കർശനമായി നടപ്പാക്കപ്പെട്ടിരുന്നില്ല. ആഭ്യന്തര മന്ത്രാലയവും വിവിധ സർക്കാർ വകുപ്പുകളും കമ്പ്യൂട്ടർ ശൃംഖല വഴി ബന്ധപ്പെടുത്തിയതോടെ നിയമം കർശനമാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്ന വ്യാപകമായ ബോധവൽക്കരണ പരിപാടികൾക്ക് ശേഷം ജനുവരി ഒന്ന് മുതൽ പൂർണാർഥത്തിൽ കാലാവധി നിയമം നടപ്പിലാക്കാനാണ് താമസ കുടിയേറ്റ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഒരുക്കങ്ങളുടെ അവസാനവട്ട വിലയിരുത്തലിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ താമസകാര്യ വകുപ്പ് കഴിഞ്ഞ പ്രത്യേക യോഗം ചേർന്നിരുന്നു

പാസ്‌പോർട്ട് ഇഖാമ കാലാവധി ബന്ധിപ്പിക്കുന്നേതാടെ താമസവിസ ഇഷ്യു ചെയ്യുന്നതും ഇഖാമ ലംഘനം കണ്ടത്തെുന്നതും പിഴ ചുമത്തുന്നതുമടക്കമുള്ള നടപടിക്രമങ്ങൾ സുഗമമാവും .നിയമം പ്രാബല്യത്തിൽവരുന്നതോടെ പാസ്‌പോർട്ട് കാലാവധിക്ക് അനുസൃതമായി മാത്രമേ ഇഖാമ അനുവദിക്കൂ .ഉദാഹരണത്തിന് ഇഖാമ പുതുക്കുന്ന സമയത്തു പാസ്‌പോർട്ടിന് മൂന്ന് മാസം കൂടി മാത്രമേ കാലാവധിയുള്ളൂവെങ്കിൽ അത്ര കാലത്തേക്ക് മാത്രമായിരിക്കും നൽകുക. പാസ്‌പോര്ട്ടിൽ ഒരു വർഷത്തിൽ ഒരു ദിവസം കുറവാണെങ്കിലും വർക്ക് പെർമിറ്റ് അനുവദിക്കരുതെന്നാണ് പുതിയ നിയമം