ജിദ്ദ: തീർത്ഥാടനതിനെത്തുന്നവർക്ക് അംഗീകൃതമല്ലാത്ത സംസം ജലം വിതരണം നടത്തുന്നതായി ഹജ്ജ് മന്ത്രാലയം മുമ്പേ കണ്ടെത്തുകയും മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നു. എന്നിരുന്നാലും തട്ടിപ്പുകൾ വ്യാപകമാണെന്ന് കണ്ടെത്തിയതോടെ സംസം ജലത്തിന് കൂടുതൽ നിയന്ത്രണമേർപ്പെടുത്തുന്നു.

കിങ് അബ്ദുല്ല പ്രൊജക്റ്റ് ഫോർ സംസമിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ വാട്ടർ കമ്പനിയാണ് പുതിയ നയങ്ങൾ ഏർപ്പെടുത്തിയത്.ഇതനുസരിച്ച് 9 സൗദി റിയാലിന് 5 ലിറ്റർ ബോട്ടിൽ എയർപോർട്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പാസ്‌പോർട്ട് കാണിച്ചാൽ മാത്രമേ സംസം ലഭിക്കുകയുള്ളു. മാത്രമല്ല, ഒരു പാസ്‌പോർട്ടിന് ഒരു ബോട്ടിൽ സംസം ജലമാണ് അനുവദിക്കുക.

പ്രതിവർഷം ദശലക്ഷക്കണക്കിന് ഹജ്ജ്, ഉം റ തീർത്ഥാടകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തിനകത്തുനിന്നും മക്കയിലെത്തുന്നത്.സംസം ജലത്തെ വിശ്വാസികൾ പരിശുദ്ധമായാണ് കണക്കാക്കുന്നത്. ചിലർ സംസം ജലം രോഗശമനമുണ്ടാക്കുമെന്നും വിശ്വസിക്കുന്നു.