- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർബുദ ചികിത്സാ രംഗത്തും നേത്ര ശസ്ത്രക്രിയയിലും ഈ പ്രതിഭകൾ സൃഷ്ടിച്ചത് വിപ്ലവകരമായ നേട്ടം; ഒപ്റ്റിക്കൽ ലേസർ സാങ്കേതികവിദ്യ കണ്ടെത്തിയ ശാസ്ത്ര രംഗത്തെ പ്രതിഭാശാലികൾക്ക് ഭൗതികശാസ്ത്ര നൊബേൽ; ലോകത്തിന് തന്നെ അഭിമാനമായി ആർതർ ആഷ്‌കിൻ, ഷെറാദ് മൊറു, ഡോണ സ്ട്രക്ലൻഡ് എന്നീ ശാസ്ത്രജ്ഞർ
സ്റ്റോക്കോം: പ്രതിഭയും അർപ്പണ ബോധവുമാണ് അവരെ അംഗീകാരത്തിന്റെ കൊടുമുടിയിൽ എത്തിച്ചത്. അർബുദ ചികിത്സാ രംഗത്തും നേത്ര ശസ്ത്രക്രിയാ മേഖലയിലും വൻ വിപ്ലവം സൃഷ്ടിച്ച മാറ്റമുണ്ടാക്കിയ ലേസർ സാങ്കേതിക വിദ്യ കണ്ടെത്തി ശാസ്ത്രജ്ഞരെ ലോകം നേബേൽ പുരസ്‌കാരം നൽകി ആദരിക്കുകയാണ്. ആർതർ ആഷ്‌കിൻ, ഷെറാദ് മൊറു, ഡോണ സ്ട്രിക്‌ലൻഡ് എന്നിവരാണ് ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ സ്വന്തമാക്കിയത്. ശാസ്ത്ര നോവലുകളിൽ മാത്രം കാണാറുന്ന 'ഒപ്റ്റിക്കൽ റ്റ്‌വീസർ' എന്ന ലേസർ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവാണ് ആഷ്‌കിൻ. പ്രകാശം കൊണ്ടു മുറിവേൽപ്പിക്കാതെയുള്ള ഫലപ്രദമായ ചികിൽസയ്ക്ക് ഇതു വഴിയൊരുക്കി. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ഹ്രസ്വവും ശക്തിയുള്ളതുമായ ലേസർ സ്പന്ദനങ്ങൾക്കു പിന്നിലെ തലച്ചോറ് മൊറുവിന്റെയും ശിഷ്യ സ്ട്രിക്ലൻഡിന്റെയുമാണ്. അനുബന്ധ ഭാഗങ്ങൾക്കു കേടുപാടുണ്ടാക്കാത്ത വിധം ലേസർ രശ്മികളുടെ ദൈർഘ്യം പരമാവധി കുറച്ചും തീവ്രത പരമാവധി കൂട്ടിയും ഇവർ വികസിപ്പിച്ച ചേർപ്ഡ് പൾസ് ആംപ്ലിഫിക്കേഷൻ (സിപിഎ) സങ്കേതം അർബുദ ചികിൽസയ
സ്റ്റോക്കോം: പ്രതിഭയും അർപ്പണ ബോധവുമാണ് അവരെ അംഗീകാരത്തിന്റെ കൊടുമുടിയിൽ എത്തിച്ചത്. അർബുദ ചികിത്സാ രംഗത്തും നേത്ര ശസ്ത്രക്രിയാ മേഖലയിലും വൻ വിപ്ലവം സൃഷ്ടിച്ച മാറ്റമുണ്ടാക്കിയ ലേസർ സാങ്കേതിക വിദ്യ കണ്ടെത്തി ശാസ്ത്രജ്ഞരെ ലോകം നേബേൽ പുരസ്‌കാരം നൽകി ആദരിക്കുകയാണ്. ആർതർ ആഷ്‌കിൻ, ഷെറാദ് മൊറു, ഡോണ സ്ട്രിക്‌ലൻഡ് എന്നിവരാണ് ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ സ്വന്തമാക്കിയത്.
ശാസ്ത്ര നോവലുകളിൽ മാത്രം കാണാറുന്ന 'ഒപ്റ്റിക്കൽ റ്റ്‌വീസർ' എന്ന ലേസർ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവാണ് ആഷ്‌കിൻ. പ്രകാശം കൊണ്ടു മുറിവേൽപ്പിക്കാതെയുള്ള ഫലപ്രദമായ ചികിൽസയ്ക്ക് ഇതു വഴിയൊരുക്കി. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ഹ്രസ്വവും ശക്തിയുള്ളതുമായ ലേസർ സ്പന്ദനങ്ങൾക്കു പിന്നിലെ തലച്ചോറ് മൊറുവിന്റെയും ശിഷ്യ സ്ട്രിക്ലൻഡിന്റെയുമാണ്.
അനുബന്ധ ഭാഗങ്ങൾക്കു കേടുപാടുണ്ടാക്കാത്ത വിധം ലേസർ രശ്മികളുടെ ദൈർഘ്യം പരമാവധി കുറച്ചും തീവ്രത പരമാവധി കൂട്ടിയും ഇവർ വികസിപ്പിച്ച ചേർപ്ഡ് പൾസ് ആംപ്ലിഫിക്കേഷൻ (സിപിഎ) സങ്കേതം അർബുദ ചികിൽസയിലും നേത്രശസ്ത്രക്രിയകളിലും അവശ്യഘടകമാണ്. പത്തു ലക്ഷം ഡോളർ പുരസ്‌കാരത്തുകയുടെ ആദ്യ പകുതി ആഷ്‌കിന്. രണ്ടാം പകുതി വീണ്ടും പകുത്ത് മൊറു-സ്ട്രിക്ലൻഡ് ടീമിന്.
ആർതർ ആഷ്‌കിൻ (96)
യുഎസ് പൗരൻ. ഇദ്ദേഹം വികസിപ്പിച്ച ഒപ്റ്റിക്കൽ റ്റ്‌വീസറിന്റെ രശ്മി അതിസൂക്ഷ്മ കണികകളെയും വൈറസുകളെയും ജീവകോശങ്ങളെയും മറ്റും മൃദുവായി നുള്ളിയെടുക്കും. പ്രകാശത്തിന്റെ റേഡിയേഷൻ ശക്തികൊണ്ടു പദാർഥങ്ങളെയും വസ്തുക്കളെയും ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു മാറ്റാനാകുമെന്ന 'വിചിത്രഭാവന'യാണ് ആഷ്‌കിൻ തന്റെ റ്റ്‌വീസറിലൂടെ യാഥാർഥ്യമാക്കിത്. 1952- 1991 കാലഘട്ടത്തിലായിരുന്നു ഗവേഷണം. ജീവനുള്ള ബാക്ടീരിയകൾക്കു കേടു വരുത്താതെ സുരക്ഷിതമായി നുള്ളിയെടുത്തു 1987ൽ ട്വീസർ പ്രായോഗികതലത്തിൽ വിജയിച്ചു.
ഷെറാദ് മൊറു (74)
യുഎസ് പൗരത്വവുമുള്ള ഫ്രഞ്ചുകാരൻ. ഫ്രാൻസിലെ ഇകോൾ പോളിടെക്‌നിക്കിലും യുഎസിലെ മിഷിഗൺ സർവകലാശാലയിലുമായാണു ഗവേഷണം.
ഡോണ സ്ട്രിക്ലൻഡ് (59)
കാനഡക്കാരി. കാനഡയിലെ വാട്ടർലൂ സർവകലാശാലയിൽ പ്രഫസർ. ഷെറാദ് മൊറുവിന്റെ കീഴിൽ ഗവേഷണം.
പ്രായമേറിയ ആഹ്ലാദം
നൊബേൽ നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 96 വയസ്സുള്ള ആർതർ ആഷ്‌കിൻ. 90-ാം വയസ്സിൽ 2007ലെ സാമ്പത്തിക നൊബേൽ നേടിയ ലിയനിഡ് ഹർവിസിന്റെ റെക്കോഡാണു തകർത്തത്.
1903 ൽ മേരി ക്യൂറിക്കും 1963 ൽ മരിയ ജ്യൊപൊർട് മെയറിനും ശേഷം ഭൗതികശാസ്ത്ര നൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണു ഡോണ സ്റ്റിക്ലൻഡ്. 55 വർഷത്തെ ഇടവേളയ്ക്കു ശേഷമാണീ നേട്ടം. 2015നു ശേഷം നൊബേൽ നേടുന്ന ആദ്യ വനിതയും ഇവർ തന്നെ.