- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പത്മാവതി' ഞാനും കണ്ടിട്ടില്ല കർണിസേനയും കണ്ടിട്ടില്ല; എതിർപ്പ് ബൻസാലി വളയ്ക്കൽ വിരുതനായതിനാൽ; സിനിമ കത്തിച്ചുകളയുകയാണ് പ്രശ്നപരിഹാരം; പ്രകാശ് പദുക്കോൺ മിടുക്കനാണെങ്കിലും ദീപിക ഒന്നിനും കൊള്ളാത്തവളെന്നും ലോകേന്ദ്ര സിങ് കാൽവി
ന്യൂഡൽഹി: പത്മാവതി സിനിമയ്‌ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന താനോ കർണി സേനാംഗങ്ങളോ സിനിമ കണ്ടിട്ടില്ലേന്ന് നേതാവ് ലോകേന്ദ്ര സിങ് കാൽവി.എന്തടിസ്ഥാനത്തിലാണ് സിനിമയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്നതെന്ന് ചോദിച്ചപ്പോൾ സഞ്ജയ് ലീലാ ബൻസാലി തന്റെ സിനിമകളിൽ സ്ഥിരമായി ചരിത്രം വളച്ചൊടിക്കുന്ന സംവിധായകനാണ് എന്നായിരുന്നു കാൽവിയുടെ മറുപടി.പത്മവതിയും, അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ഒന്നും ചിത്രത്തിലില്ലെന്ന സംവിധായകന്റെ വാദത്തിൽ തനിക്ക് വിശ്വാസമില്ല. ചിത്രം എന്തായാലും റിലീസ് ചെയ്യുമെന്ന ദീപിക പദുക്കോണിന്റെ അവകാശവാദത്തെയും കാൽവി ചോദ്യം ചെയ്തു. 'അവൾ അത്തരം പ്രസ്താവനകൾ നടത്താൻ പ്രധാനമന്ത്രിയോ പ്രസിഡന്റോ വല്ലതുമാണോ?'ഒരു ബാസ്്കറ്റ് ബോൾ താരമെന്ന നിലയിൽ താൻ ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണുമായി സ്പോർട്സ് ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.എന്നാൽ, ദീപിക ഒന്നിനും കൊള്ളാത്തവളാണ്.അതുകൊണ്ട് എന്താണ് പ്രശ്‌നത്തിന് പരിഹാര മാർഗ്ഗമെന്ന ചോദ്യത്തിനും കാൽവിക്ക് മറുപടിയുണ്ട്. ചിത്രത്തിന്റെ പകർപ്പുകൾ നേരത്തെ റീലുകൾക്ക്
ന്യൂഡൽഹി: പത്മാവതി സിനിമയ്‌ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന താനോ കർണി സേനാംഗങ്ങളോ സിനിമ കണ്ടിട്ടില്ലേന്ന് നേതാവ് ലോകേന്ദ്ര സിങ് കാൽവി.എന്തടിസ്ഥാനത്തിലാണ് സിനിമയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്നതെന്ന് ചോദിച്ചപ്പോൾ സഞ്ജയ് ലീലാ ബൻസാലി തന്റെ സിനിമകളിൽ സ്ഥിരമായി ചരിത്രം വളച്ചൊടിക്കുന്ന സംവിധായകനാണ് എന്നായിരുന്നു കാൽവിയുടെ മറുപടി.പത്മവതിയും, അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ഒന്നും ചിത്രത്തിലില്ലെന്ന സംവിധായകന്റെ വാദത്തിൽ തനിക്ക് വിശ്വാസമില്ല.
ചിത്രം എന്തായാലും റിലീസ് ചെയ്യുമെന്ന ദീപിക പദുക്കോണിന്റെ അവകാശവാദത്തെയും കാൽവി ചോദ്യം ചെയ്തു. 'അവൾ അത്തരം പ്രസ്താവനകൾ നടത്താൻ പ്രധാനമന്ത്രിയോ പ്രസിഡന്റോ വല്ലതുമാണോ?'ഒരു ബാസ്്കറ്റ് ബോൾ താരമെന്ന നിലയിൽ താൻ ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണുമായി സ്പോർട്സ് ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.എന്നാൽ, ദീപിക ഒന്നിനും കൊള്ളാത്തവളാണ്.അതുകൊണ്ട് എന്താണ് പ്രശ്‌നത്തിന് പരിഹാര മാർഗ്ഗമെന്ന ചോദ്യത്തിനും കാൽവിക്ക് മറുപടിയുണ്ട്. ചിത്രത്തിന്റെ പകർപ്പുകൾ നേരത്തെ റീലുകൾക്ക് ഉപയോഗിച്ചിരുന്ന വെള്ളിക്കടലാസിൽ പൊതിഞ്ഞ് കത്തിക്കുക. രജപുത്രന്മാരുടെ അഭിമാനം സംരക്ഷിക്കാൻ ഇതാണ് മാർഗ്ഗമെന്നും കാൽവി പറഞ്ഞു.
നേരത്തെ ദീപികയുടെ മൂക്കും മുലയും അരിയുമെന്ന് കർണിസേന് ഭീഷണി ഉയർത്തിയിരുന്നു്. രജപുത്രന്മാർ സ്ത്രീകൾക്ക് നേരെ കയ്യുയർത്താറില്ല, എന്നാൽ ലക്ഷ്മണൻ ശൂർപ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കർണി സേനയുടെ ഭീഷണി. കർണി സേന നേതാവ് നേരത്തെ പുറത്തിറക്കിയ വീഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. തങ്ങളുടെ പൂർവ്വികർ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും
കർണിസേന വ്യക്തമാക്കിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് സിനിമയുടെ റിലീസ് നിർമ്മാതാക്കൾ മാറ്റി വച്ചിരുന്നു. യുപി,മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾ തങ്ങളുടെ സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.