വയനാട്: വയനാട്ടിലെ കോൺഗ്രസ് പാർട്ടിയിലെ രോഗം മാറ്റുമെന്ന് കെ. സുധാകരൻ എംപി. മരുന്ന് എന്താണെന്ന് പറയുന്നില്ല. ഇനി പാർട്ടിയിൽ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന് സുധാകരൻ പറഞ്ഞു. ഇനി ആരും പാർട്ടിയിൽനിന്ന് രാജിവയ്ക്കില്ലെന്ന് കെ. മുരളീധരൻ എംപിയും പറഞ്ഞു.

ജില്ലയിലെ പാർട്ടി കൊഴിഞ്ഞുപോക്കും സ്ഥാനാർത്ഥി നിർണയ തർക്കങ്ങളും ചർച്ച ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ജില്ലയിലെ നേതാക്കളെ ഡിസിസി ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ചർച്ച നടത്തിയത്. ജില്ലയിലെ മുതിർന്ന മൂന്ന് നേതാക്കളാണ് നേതൃത്വത്തോടുള്ള അതൃപ്തി കാരണം പാർട്ടി വിട്ടത്