നോയിഡ: സഹോദരിമാരെ വീടിന് പുറത്തുള്ള മരച്ചില്ലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബുലന്ദേശ്വർ സ്വദേശികളായ ലക്ഷ്മി (18), നിഷ (14) എന്നിവരാണ് മരിച്ചത്. നോയിഡ സെക്ടർ 49ൽ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മുതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ലക്ഷ്മി 10 ദിവസം മുൻപ് ബന്ധുവായ രവി എന്ന യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരിച്ചെത്തിയ ലക്ഷ്മിയെ അച്ഛൻ കുൽഭൂഷൺ ശകാരിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഇതിന്റെ മനോവിഷമത്തിൽ മക്കൾ തൂങ്ങി മരിച്ചതാവാമെന്നാണ് അച്ഛൻ പൊലീസിനോട് പറഞ്ഞത്.താനും ഭാര്യയും കിടന്നുറങ്ങിയിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം വീട്ടിലെ സ്റ്റൂൾ ഉപയോഗിച്ച് തൂങ്ങി മരിക്കുയായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ കൊലപാതകവും ദുരഭിമാനക്കൊലയും അടക്കമുള്ള എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ 4 മണിക്കു കാണാതായ വിവരം 6:45 മാത്രമാണ് പൊലീസിനെ അറിയിക്കുന്നത്. വീട്ടുകാർ പൊലീസിനെ അറിയിക്കാത്തതും സംശയത്തിനു ഉണ്ടാക്കുന്നു.പോസ്റ്റ് മോർട്ടംറിപ്പാർട്ട് വന്നാൽ മാത്രമേ നിഗമനത്തിലെത്താൻ സാധിക്കൂ. നിഷ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. പെൺകുട്ടികൾ തൂങ്ങി മരിക്കാനായി തിരഞ്ഞെടുത്ത മരം, അൽസ്തോണിയ സ്‌കോളാരിസ് ഒരു മനുഷ്യന്റെ കനം താങ്ങുന്നതല്ലെന്നു ശിവ് കുമാർ, ബോട്ടാണിക്കൽ ഗാർഡൻ ഫാർമർ ഡയറക്ടർ വ്യകതമാക്കി.