ലക്‌നൗ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ്കുമാർ ലല്ലുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. പ്രത്യേക കോടതിയാണ് ലല്ലുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. യുപി മന്ത്രി ശ്രീകാന്ത് ശർമ്മ നൽകിയ അപകീർത്തിക്കേസിലാണ് നടപടി. കേസിന്റെ വാദം കേൾക്കാൻ ലല്ലു കോടതിയിൽ ഹാജാരായിരുന്നില്ല. തുടർന്ന് കോടതി ഒക്ടോബർ 25ന് തുടർ നടപടികൾക്കായി കേസ് മാറ്റിവെച്ചു.

ലല്ലു ഉയർത്തിയ അഴിമതി ആരോപണത്തിലാണ് ശ്രീകാന്ത് ശർമ്മ അപകീർത്തി പരാമർശവുമായി കോടതിയെ സമീപിച്ചത്. സംസ്ഥാന വൈദ്യുതി കോർപ്പറേഷൻ ജീവനക്കാരുടെ പ്രൊവിഡൻസ് ഫണ്ടായ 2600 കോടിയുടെ നിക്ഷേപം ഡിഎച്ച്എഫ്എൽ എന്ന ഹൗസിംങ് ഫിനാൻസ് കമ്പനിയിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം.