- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതിയായ യോഗത്യ ഉള്ള വിദേശികൾക്ക് ഇനി സൗദിയിൽ ആശുപത്രി തുടങ്ങാം; 100 ന് മുകളിൽ കിടക്കയുള്ള ആശുപത്രികൾക്ക് സർക്കാർ ഫീസ് 15000 റിയാൽ വരെ
റിയാദ്: മതിയായ യോഗത്യയും പണവും ഉണ്ടെങ്കിൽ ഇനി നിങ്ങൾക്കും സൗദിയിൽ ആശുപത്രികൾ തുടങ്ങാം. സൗദിയിൽ വിദേശി മുതൽമുടക്കുകാർക്ക് സ്വകാര്യ ആശുപത്രികൾ തുറക്കാൻ അനുമതി നൽകാൻ സൗദി മെഡിക്കൽ സമിതി തീരുമാനിച്ച വിവരം പുറത്ത് വന്നതാണ് പലർക്കും പ്രതീക്ഷ നല്കുന്നത്.സമിതിയുടെ പരിഷ്‌കരിച്ച നിയമാവലിയിലാണ് വിദേശ മുതൽ മുടക്കുകാർക്ക് അനുകൂലമായ തീര
റിയാദ്: മതിയായ യോഗത്യയും പണവും ഉണ്ടെങ്കിൽ ഇനി നിങ്ങൾക്കും സൗദിയിൽ ആശുപത്രികൾ തുടങ്ങാം. സൗദിയിൽ വിദേശി മുതൽമുടക്കുകാർക്ക് സ്വകാര്യ ആശുപത്രികൾ തുറക്കാൻ അനുമതി നൽകാൻ സൗദി മെഡിക്കൽ സമിതി തീരുമാനിച്ച വിവരം പുറത്ത് വന്നതാണ് പലർക്കും പ്രതീക്ഷ നല്കുന്നത്.
സമിതിയുടെ പരിഷ്‌കരിച്ച നിയമാവലിയിലാണ് വിദേശ മുതൽ മുടക്കുകാർക്ക് അനുകൂലമായ തീരുമാനം ഉൾപ്പെടുത്തിയത്. സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി (സാഗിയ)യുടെയും മെഡിക്കൽ സിമിതിയുടെയും അംഗീകാരത്തിന് ശേഷമാണ് ആശുപത്രികൾക്ക് അനുമതി ലഭിക്കുക. അംഗീകാരം ലഭിച്ച സ്ഥാപനങ്ങൾക്ക് അഞ്ച് വർഷത്തേക്കാണ് പെർമിറ്റ് ലഭിക്കുക. കാലാവധി പൂർത്തിയാക്കുന്ന വേളയിൽ നിബന്ധനകൾക്ക് വിധേയമായി പെർമിറ്റ് പുതുക്കാം.അതേസമയം ക്‌ളിനിക്കുകൾ സ്വദേശികളുടെ ഉടമസ്ഥതയിലാ യിരിക്കണമെന്ന് സമിതി നിബന്ധന വച്ചിട്ടുണ്ട്.
വിദേശികൾ സ്വകാര്യ ആശുപത്രി ആരംഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷയിൽ ആദ്യം ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി (സാഗിയ) പഠനം നടത്തും. അപേക്ഷകന് സ്ഥാപനം നടത്താനുള്ള ശേഷി, യോഗ്യത, സൗദിയിലെ നിയമമനുസരിച്ച് സ്ഥാപനം നടത്താനുള്ള പരിജ്ഞാനം, ആരോഗ്യമേഖലയിൽ സ്ഥാപനം നടത്തിയ പരിചയം, സൗദി ആരോഗ്യമേഖലക്ക് നൽകുന്ന സംഭാവന, സ്ഥാപനം രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ എന്നിവയാണ് സാഗിയയുടെ പഠനത്തിൽ പരിഗണിക്കുക. കൂടാതെ ആരോഗ്യമന്ത്രി ഉത്തരവാദപ്പെടുത്തുന്ന മെഡിക്കൽ സമിതിയും അപേക്ഷയെക്കുറിച്ച് പഠിക്കും.
50 കട്ടിലുകൾ വരെയുള്ള ആശുപത്രികൾക്ക് 5000 റിയാൽ, 100 കട്ടിലുള്ളതിന് 10,000 റിയാൽ, 100 കട്ടിലിന് മുകളിലുള്ളതിന് 15000 റിയാൽ എന്നിങ്ങനെയാണ് ആശുപത്രി ആരംഭിക്കാനുള്ള സർക്കാർ ഫീസ്. ലാബ്, ഏകദിന സർജറി നടത്തുന്ന സ്ഥാപനം എന്നിവക്ക് 2000 റിയാലും ഡിസ്‌പെൻസറി, എക്‌സ്‌റേ സെന്റർ, മെഡിക്കൽ സെന്റർ, ആംബുലൻസ് സെന്റർ എന്നിവക്ക് 1000 റിയാലും ഫീസ് ഈടാക്കും.പകർച്ചവ്യാധി തടയാനും മാലിന്യസംസ്‌കരണത്തിനും ആശുപത്രികൾ പ്രത്യേക സംവിധാനമുണ്ടാക്കണം എന്നിവ നിബന്ധനകളിലെ പ്രധാനപ്പെട്ടവയാണ്.
തൊഴിലാളികളുടെ നിയമനം, സ്വദേശിവത്കരണം, അവകാശങ്ങൾ, ജോലിക്കാരുടെ യൂനിഫോം, സ്ഥാപനത്തിന്റെ ഔദ്യോഗിക രേഖകൾ, സീലുകൾ, സന്ദർശനത്തിനും അന്വേഷണത്തിനുമുള്ള സമയക്രമം എന്നിവക്ക് രൂപം കാണണമെന്നും നിയമാവലയിൽ പറയുന്നു. അനുമതിയില്ലാതെ സ്ഥാപനം തുറക്കുന്നവർക്ക് ശിക്ഷയും പിഴയും ലഭിക്കും. അനുമതി കൂടാതെ ആരംഭിക്കുന്ന ആശുപത്രികൾക്ക് മൂന്ന് ലക്ഷം റിയാൽ, ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒന്നര ലക്ഷം റിയാൽ, ലാബ്, എക്‌സ്‌റേ സെന്റർ എന്നിവക്ക് ലക്ഷം, സർവീസ് സെന്ററുകൾക്ക് 30,000 റിയാൽ എന്നിങ്ങനെയാണ് പിഴ ചുമത്തുക. കൂടാതെ ആറ് മാസം മുതൽ രണ്ട് വർഷം വരെ സ്ഥാപനം അടച്ചിടുകയും ചെയ്യാം. വിവിധ സേവനങ്ങൾക്ക് രാജ്യത്തെ ഏതെങ്കിലും സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുന്ന ആശുപത്രികൾ ആരോഗ്യവകുപ്പിന്റെ നിയമങ്ങളും നിബന്ധനകളും കരാർ കമ്പനിയെ മുൻകൂട്ടി അറിയിച്ചിരിക്കണം.