ഒന്റാരിയോ: നൂപുര സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ വാർഷിക ആഘോഷവും സംഗീത സന്ധ്യയും നവംബർ 14 നു ലണ്ടൻ ജാക്ക് ചേംബേഴ്‌സ് പബ്ലിക് സ്‌കൂളിൽ നടത്തുന്നു. ചടങ്ങിൽ സ്‌കൂളിലെ കുട്ടികളുടെ വിവിധ കലാ പരിപാടികളും ലൈവ് ഗാനമേളയും ഉണ്ടായിരിക്കും.

ഭരത നാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കർണാട്ടിക് മ്യൂസിക് എന്നിങ്ങനെ വിവിധങ്ങളായ ഇന്ത്യൻ കലകളെ കുട്ടികളിലേയ്ക്കു പകർന്നു നൽകുന്നതിനു ഗായത്രി ദേവിയുടെ നേതൃത്വത്തിൽ നൂപുര സ്‌കൂൾ എന്നും ശ്രദ്ധ പുലർത്തുന്നു.

മിസിസൗഗ, ബ്രാംപ്ടൻ, സ്‌കാർബറോ, ലണ്ടൻ എന്നിവിടങ്ങളിലെ പ്രഗൽഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു വരുന്നു. നവംബർ 14 നു ശിശു ദിനത്തിൽ വൈകുന്നേരം നാലു മുതൽ എട്ടു വരെ നടത്തുന്ന പരിപാടിയിൽ സൗത്ത് ഇന്ത്യൻ ഡിന്നറും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 416 500 4681 FREE.

റിപ്പോർട്ട്: ജയ്ശങ്കർ പിള്ള