കേരള ഗവർൺമെന്റ് സ്ഥാപനമായ നോർക്ക റൂട്സ്ബഹ്റൈൻ കേരളീയ സമാജത്തിന്റെ മേൽനോട്ടത്തിൽ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ വിദേശ മലയാളികൾക്ക് നൽകി വരുന്ന തിരിച്ചറിയൽ കാർഡുകൾ 2018 മാർച്ച് 30 വെള്ളിയാഴ്‌ച്ച രാവിലെ 11 മുതൽ രാത്രി 7 വരെ സമാജം നോർക്ക ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നു.

ഇതിനോടനുബന്ധിച്ച് വൈകിട്ട് 5 മണി മുതൽ 7 വരെ തിരിച്ചറിയൽ കാർഡുകൾക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനും നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനുമായി നോർക്ക അദാലത്തും സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം നോർക്കയിൽ നിന്നും ലഭിച്ച പതിനായിരത്തിലധികം കർഡുകൾ ഇതിനോടകം തന്നെ വിതരണം ചെയ്ത് കഴിഞ്ഞു. ബാക്കിയുള്ള ആയിരത്തിലധികം കാർഡുകളാണ് ഈ ദിവസം വിതരണം ചെയ്യാനുള്ളതെന്നും, ഫോണിലൂടെയും മെസ്സേജിലൂടെയും വിവരം ലഭിച്ചവർ ഈ ദിവസം സമാജം നോർക്ക ഓഫീസിലെത്തി മതിയായ രേഖകൾ സമർപ്പിച്ച് കാർഡുകൾ കൈപ്പറ്റണമെന്നും സമാജം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39443097 39234535 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.