- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പ് തടയാൻ കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണം പാരയായത് മലയാളി നേഴ്‌സുമാർക്ക്; നിയമിക്കാൻ ചുമതലയുള്ള നോർക്ക കൈയും കെട്ടി നിന്നപ്പോൾ വിസിറ്റിങ് വിസയിൽ എത്തി ലക്ഷങ്ങൾ കൊടുത്ത് ജോലിക്ക് കയറേണ്ട ഗതികേടിൽ നേഴ്‌സുമാർ; എട്ടു മാസമായി ഒറ്റയാളെ പോലും കയറ്റി വിടാതെ അവസരങ്ങൾ നഷ്ടപ്പെടുത്തി നോർക്കയിലെ കെടുകാര്യസ്ഥത
ന്യൂഡൽഹി: എട്ടു മാസമായി ഒറ്റ നഴ്സിങ് തൊഴിലവസരവും പുതുതായി കേരളത്തിനു ലഭിച്ചില്ല. സംസ്ഥാനസർക്കാരിനു കീഴിലുള്ള നോർക്ക റൂട്ട്സിന്റെ അലംഭാവത്തെത്തുടർന്നാണ് ഇത്. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിങ് നിയമനം സ്തംഭിച്ചു. സ്വകാര്യ റിക്രൂട്ടിങ് ഏജൻസികൾക്ക് വേണ്ടിയാണ് ഇതെന്ന ആരോപണും ശക്തമാണ്. നിലവിൽ വിസിറ്റിങ് വിസയിൽ അതാത് രാജ്യത്ത് എത്തി ജോലി കണ്ടെത്തേണ്ട അവസ്ഥയിലാണ് മലയാളി നേഴ്‌സുമാർ. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇ.സി.ആർ.) രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക ഏജൻസിയാണ് നോർക്ക. കേന്ദ്രം ഏർപ്പെടുത്തിയ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാൻ നോർക്ക വീഴ്ചവരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സ്വകാര്യസ്ഥാപനങ്ങൾ ലക്ഷങ്ങൾ വാങ്ങി നിയമനം നടത്തുമ്പോഴാണ് കുറഞ്ഞചെലവിൽ നിയമനം നടത്താൻ നിയോഗിക്കപ്പെട്ട നോർക്കയുടെ അലംഭാവം. സ്വകാര്യ റിക്രൂട്ട് ഏജൻസികളുടെ തട്ടിപ്പിൽ നിന്ന് പാവപ്പെട്ടവരെ രക്ഷപ്പെടുത്താനായിരുന്നു കേന്ദ്രസർക്കാരിന്റെ ഇടപെടൽ
ന്യൂഡൽഹി: എട്ടു മാസമായി ഒറ്റ നഴ്സിങ് തൊഴിലവസരവും പുതുതായി കേരളത്തിനു ലഭിച്ചില്ല. സംസ്ഥാനസർക്കാരിനു കീഴിലുള്ള നോർക്ക റൂട്ട്സിന്റെ അലംഭാവത്തെത്തുടർന്നാണ് ഇത്. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിങ് നിയമനം സ്തംഭിച്ചു. സ്വകാര്യ റിക്രൂട്ടിങ് ഏജൻസികൾക്ക് വേണ്ടിയാണ് ഇതെന്ന ആരോപണും ശക്തമാണ്. നിലവിൽ വിസിറ്റിങ് വിസയിൽ അതാത് രാജ്യത്ത് എത്തി ജോലി കണ്ടെത്തേണ്ട അവസ്ഥയിലാണ് മലയാളി നേഴ്‌സുമാർ.
എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇ.സി.ആർ.) രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക ഏജൻസിയാണ് നോർക്ക. കേന്ദ്രം ഏർപ്പെടുത്തിയ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാൻ നോർക്ക വീഴ്ചവരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സ്വകാര്യസ്ഥാപനങ്ങൾ ലക്ഷങ്ങൾ വാങ്ങി നിയമനം നടത്തുമ്പോഴാണ് കുറഞ്ഞചെലവിൽ നിയമനം നടത്താൻ നിയോഗിക്കപ്പെട്ട നോർക്കയുടെ അലംഭാവം. സ്വകാര്യ റിക്രൂട്ട് ഏജൻസികളുടെ തട്ടിപ്പിൽ നിന്ന് പാവപ്പെട്ടവരെ രക്ഷപ്പെടുത്താനായിരുന്നു കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടായത്. ഇത് കേരളം വേണ്ടരീതിയിൽ ഉപയോഗിക്കാതെ തുലയ്ക്കുകയായിരുന്നു.
ഇതുവരെ ഗൾഫിലേക്ക് 600 നഴ്സുമാരെ നിയമിച്ചിട്ടുണ്ടെന്നാണ് നോർക്കയുടെ വാദം. എന്നാൽ, 2016 ജൂണിനുമുമ്പ് ഇ.സി.ആർ. രാജ്യങ്ങളിലെ 19 തൊഴിലുടമകളിൽനിന്ന് വാഗ്ദാനം ചെയ്യപ്പെട്ടതാണ് ഇവ. നോർക്ക തുടർനടപടിയെടുക്കാത്തതിനാൽ കുവൈത്ത് സർക്കാർ വാഗ്ദാനംചെയ്ത ആയിരം തൊഴിലവസരങ്ങളിൽ നിയമനം നടത്താനായില്ല. അതിനാൽ മലയാളികൾക്ക് അവസരം നഷ്ടമായി. തൊഴിൽ തട്ടിപ്പ് വ്യാപകമായ പശ്ചാത്തലത്തിലാണ് ഇ.സി.ആർ. രാജ്യങ്ങളിലേക്കുള്ള നിയമനങ്ങൾ ഔദ്യോഗിക ഏജൻസികളിലൂടെയേ നടത്താവൂവെന്ന് 2015-ൽ കേന്ദ്രസർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.
കേരളത്തിൽ നോർക്ക, സർക്കാർ റിക്രൂട്ടിങ് ഏജൻസിയായ ഒ.ഡി.ഇ.പി.സി., തമിഴ്‌നാട്ടിൽ ഓവർസീസ് മാൻപവർ കമ്പനി എന്നിവയെ ചുമതലപ്പെടുത്തി. ഒ.ഡി.ഇ.പി.സി.ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. അവർ 2016-17 വർഷത്തിൽ 700 നിയമനങ്ങൾ നടത്തി. ഇത് ഇനിയും കൂടുമെന്ന് ഒ.ഡി.ഇ.പി.സി. ജനറൽ മാനേജർ ഷമീം അഹമ്മദ് പറയുന്നു. നോർക്കയും സജീവ ഇടപെടൽ നടത്തിയിരുന്നുവെങ്കിൽ കൂടുതൽ സാധ്യത എത്തുമായിരുന്നു. അതിനിടെ ഒഡിപിസിയുടെ അവകാശ വാദത്തെ കുറിച്ചും സംശയങ്ങൾ വ്യാപകമാണ്.
പ്രവാസി ക്ഷേമത്തിന് 1996 ലാണ് ഭാരതത്തിൽ ആദ്യമായി കേരളം നോർക്ക വകുപ്പ് രൂപീകരിച്ചത്. വിദേശ മലയാളിയുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തുക, വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം ചെയ്യുക, അനന്തരാവകാശികൾക്ക് ആനുകൂല്യങ്ങൾ നേടിക്കൊടുക്കുക, അപകടത്തിൽപെടുന്നവരെ സഹായിക്കുക, നിയമസഹായവും നിയമപ്രശ്നങ്ങളിൽ കുടുങ്ങിയവർക്ക് വിമാനടിക്കറ്റും ലഭ്യമാക്കുക എന്നിവയായിരുന്നു ലക്ഷ്യം.പിന്നീട് റിക്രൂട്ട്‌മെന്റ് ഉത്തരവാദിത്തവുമെത്തി. എന്നാൽ സ്വകാര്യ ഏജൻസികൾക്ക് വേണ്ടി റിക്രൂട്ട്‌മെന്റിൽ മാത്രം തൊടാൻ നോർക്ക തൽപ്പര്യം കാട്ടുന്നില്ലെന്നതാണ് വസ്തുത. ഇതാണ് നേഴ്‌സുമാർക്ക് തിരിച്ചടിയാകുന്നത്.
മുപ്പത് ലക്ഷത്തിലധികം പ്രവാസികൾ ഉണ്ടെന്നാണ് കണക്ക്. കൃത്യമായ കണക്കെടുപ്പു പൂർത്തിയായാക്കാൻ പോലും നോർക്കയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.