മയാമി: ഫോമ അന്തർദേശീയ കൺവൻഷനോടനുബന്ധിച്ച് നോർത്ത് അമേരിക്കയിലെ മലയാളി സുന്ദരിയെ കണെ്ടത്തുന്നതിനായി 'ഫോമ ബ്യൂട്ടി പാജന്റ് 2016' മത്സരം സംഘടിപ്പിക്കുന്നു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലെ വിവിധ പ്രൊവിൻസുകളിൽനിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കും. മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത് ക്ലാരാ ജോബ് ആണ്.

മത്സരത്തിനു വളരെ മുമ്പായി തന്റെ കൂടെയുള്ള ടീം അംഗങ്ങൾക്ക് മത്സരത്തിന്റെ നിയമ വശങ്ങളെക്കുറിച്ചും രീതിയെ കുറിച്ചും പരിശീലനം നൽകുന്നതോടൊപ്പം അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കും. അഞ്ചു സെക്‌മെന്റായിട്ടായിരിക്കും മത്സരം നടത്തുക. ഇൻട്രാഡക്ഷൻ, ഈവനിങ് ഗൗൺ, സാരി, ടാലന്റ് സെക്‌മെന്റ്, ചോദ്യോത്തരം എന്നിങ്ങനെ ആയിരിക്കും മത്സരം. മത്സരത്തിനു നാലു മണിക്കൂർ മുമ്പ് മത്സരാർഥികൾക്ക് കോച്ചിംഗും റിഹേഴ്‌സലും നടത്തും.

മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്‌ട്രേഷൻ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: മാത്യു വർഗീസ് 9542341201, ജോയ് കുട്ടിയാനി 9547086614, വർഗീസ് ജോസഫ് 5163023563, ഷൈല റോഷിൻ 6462628105, ജിജി ജോസ് 7186197758, ക്ലാരാ ജോബ് 9146366288, ഷേർലി ജോൺ 4058216352, രേഖ നായർ 3478854886, സിൽവിയ ഷാജി 9174390573, ബെറ്റി ഉമ്മൻ 9145233593.