ന്യൂയോർക്ക്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനത്തിന്റെ പുതിയ അമരക്കാരനായി ചുമതലയേൽക്കുവാനെത്തിയ ഡോ. ഐസക് മാർ ഫീലക്‌സിനോക്‌സിനു ഹൃദ്യമായ വരവേൽപ്. ഭദ്രാസനത്തിന്റെ ആസ്ഥാനമായ സീനായ് സെന്ററിൽ ഗീവർഗീസ് മാർ തിയൊഡോഷ്യസിന്റെ നേതൃത്വത്തിൽ നോർത്ത്ഈസ്റ്റ്, സൗത്ത്ഈസ്റ്റ് റീജണലുകളിലെ വൈദികരും ഭദ്രാസന കൗൺസിൽ, അസംബ്ലി അംഗങ്ങളും പങ്കെടുത്തു.

മാർച്ച് 30നു ഉച്ചകഴിഞ്ഞു 2.30നു കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ഫീലക്‌സിനോസിനെ ഭദ്രാസന സെക്രട്ടറി റവ. ബിനോയ് ജെ. മാത്യു, പ്രോഗ്രാം മാനേജർ റവ. ഫിലിപ്പ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇരുപത്തിയഞ്ചു വർഷത്തിലധികമായി നിലകൊള്ളുന്ന നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ പുതിയ ഇടയനു ആശംസകളും പ്രാർത്ഥകളും നേർന്നു.