- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറിയയിലും ജപ്പാനിലും ഗുവാമിലുമായുള്ള 80,000 പട്ടാളക്കാരെക്കൊണ്ട് അമേരിക്ക നേരിടാനൊരുങ്ങുന്നത് കിമ്മിന്റെ പത്തുലക്ഷം സൈനികരെ; ആണവായുധങ്ങളും ചാകാൻ തയ്യാറുള്ള ജനതയും തലവേദനയാകും; ഉത്തരകൊറിയയോട് നേരിടുക അമേരിക്കയ്ക്ക് അത്ര അനായാസമല്ല
അജ്ഞാതമാണ് ഉത്തരകൊറിയയുടെ ശക്തി. വല്ലപ്പോഴും പുറംലോകത്തെത്തുന്ന സൈനിക പരേഡിന്റെ ദൃശ്യങ്ങളും ഇടയ്ക്കിടെ വരുന്ന മിസൈൽ പരീക്ഷണ വാർത്തകളും മാത്രമാണ് അതേക്കുറിച്ച് ഇതരലോകത്തിനുള്ള വിവരങ്ങൾ. എന്നാൽ, ചാര ഉപഗ്രഹങ്ങളിലൂടെയും മറ്റും നിരന്തരം അമേരിക്ക ഈ ശത്രുരാജ്യത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ പസഫിക്കിലെ സൈനിക കേന്ദ്രമായ ഗുവാമിനെ ലക്ഷ്യമിടുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഉത്തരകൊറിയയെ നേരിടുക അമേരിക്കയ്ക്ക് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജപ്പാനിലും ദക്ഷിണ കൊറിയയിലും ഗുവാമിലുമായി തമ്പടിച്ചിട്ടുള്ള 80,000 സൈനികരാണ് അമേരിക്കയുടെ കൈമുതൽ. 240 യുദ്ധവിമാനങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക്കിലുമായുള്ള യുദ്ധക്കപ്പലുകളും കൂട്ടിനുണ്ട്. ഉത്തരകൊറിയയെ ലക്ഷ്യമിട്ട് അമേരിക്ക സംഭരിച്ചിട്ടുള്ള സൈനികശേഷി ഇവയാണ്. ദക്ഷിണ കൊറിയയിൽ 28,500 സൈനികർ. 140 എം1എ1 യുദ്ധ ടാങ്കുകൾ, 00 യുദ്ധവിമാനങ്ങൾ, താഡ്, പാക്-2 ആന്റി
അജ്ഞാതമാണ് ഉത്തരകൊറിയയുടെ ശക്തി. വല്ലപ്പോഴും പുറംലോകത്തെത്തുന്ന സൈനിക പരേഡിന്റെ ദൃശ്യങ്ങളും ഇടയ്ക്കിടെ വരുന്ന മിസൈൽ പരീക്ഷണ വാർത്തകളും മാത്രമാണ് അതേക്കുറിച്ച് ഇതരലോകത്തിനുള്ള വിവരങ്ങൾ. എന്നാൽ, ചാര ഉപഗ്രഹങ്ങളിലൂടെയും മറ്റും നിരന്തരം അമേരിക്ക ഈ ശത്രുരാജ്യത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ പസഫിക്കിലെ സൈനിക കേന്ദ്രമായ ഗുവാമിനെ ലക്ഷ്യമിടുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
ഉത്തരകൊറിയയെ നേരിടുക അമേരിക്കയ്ക്ക് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജപ്പാനിലും ദക്ഷിണ കൊറിയയിലും ഗുവാമിലുമായി തമ്പടിച്ചിട്ടുള്ള 80,000 സൈനികരാണ് അമേരിക്കയുടെ കൈമുതൽ. 240 യുദ്ധവിമാനങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക്കിലുമായുള്ള യുദ്ധക്കപ്പലുകളും കൂട്ടിനുണ്ട്.
ഉത്തരകൊറിയയെ ലക്ഷ്യമിട്ട് അമേരിക്ക സംഭരിച്ചിട്ടുള്ള സൈനികശേഷി ഇവയാണ്. ദക്ഷിണ കൊറിയയിൽ 28,500 സൈനികർ. 140 എം1എ1 യുദ്ധ ടാങ്കുകൾ, 00 യുദ്ധവിമാനങ്ങൾ, താഡ്, പാക്-2 ആന്റി മിസൈൽ സംവിധാനങ്ങൾ. ജപ്പാനിൽ 54,000 സൈനികർ,14 യുദ്ധക്കപ്പലുകൾ, ഒരു വിമാനവാഹിനി, 100 യുദ്ധവിമാനങ്ങൾ. ഗുവാമിൽ നാലായിരം സൈനികർ, നാല് അന്തർവാനഹിനികൾ, 6 ബി52 ബോംബർ വിമാനങ്ങൾ എന്നിവ. പുറംലോകത്തിന് അറിയാവുന്നത് ഇത്രയും വിവരങ്ങളാണ്.
എന്നാൽ, കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയെ നേരിടാൻ ഇത് പര്യാപ്തമാണോ എന്ന കാര്യത്തിൽ പ്രതിരോധ രംഗത്തെ വിദഗ്ദ്ധർതന്നെ സംശയിക്കുന്നു. രാഷ്ട്രത്തലവനുവേണ്ടി മരിക്കാൻ തയ്യാറായ പത്തുലക്ഷത്തോളം സൈനികരാണ് ഉത്തരകൊറിയയിലുള്ളത്. 944 യുദ്ധവിമാനങ്ങളും 5025 ടാങ്കുകളും 202 ഹെലിക്കോപ്റ്ററുകളും 111 യുദ്ധക്കപ്പലുകളും 76 അന്തർവാഹിനികളും അവർക്കുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു. മാത്രമല്ല, ആണവായുധശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകളും പക്കലുണ്ടെന്നും കിം അവകാശപ്പെടുന്നു.
ഇരുപതുലക്ഷത്തോളം സൈനികരുള്ള അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തരകൊറിയ നിസ്സാരന്മാരാണ്. 13000 യുദ്ധവിമാനങ്ങളും 5800 ടാങ്കുകളും 400 യുദ്ധക്കപ്പലുകളും അമേരിക്കയ്ക്കുണ്ട്. എന്നാൽ, ഉത്തരകൊറിയയെ നേരിടാൻ മുഴുവൻ സൈനികശക്തിയും ഉപയോഗിക്കാനാവില്ലെന്ന് മറ്റാരെക്കാളും നന്നായി ഡൊണാൾഡ് ട്രംപിനറിയാം.
കിമ്മിന്റെ പക്കലുള്ള ആയുധശേഖരത്തെപ്പറ്റി വ്യക്തമായ രൂപമില്ല എന്നതാണ് മറ്റുരാജ്യങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി. ഹിരോഷിമയിൽ 1945-ൽ ഒരുലക്ഷംപേരുടെ മരണത്തിനിടയാക്കിയ അമേരിക്കൻ ബോംബ് 20 കിലോടണ്ണിന്റെ സ്‌ഫോടകശേഷിയുള്ളതായിരുന്നു. കിമ്മിന്റെ പക്കൽ 30 കിലോടൺ ശേഷിയുള്ള ബോംബുണ്ടെന്നുവരെ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
അലാസ്‌കവരെ എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകളും സ്വന്തമായുണ്ടെന്ന അവകാശവാദത്തെയും കാണാതിരുന്നുകൂടാ. ഹ്വാസോങ്-12, പുഗുക്‌സോങ്-2 തുടങ്ങിയ മിസൈലുകൾ അവരുടെ പക്കലുണ്ട്. ആണവായുധ ശേഷിയുമുണ്ടെന്നിരിക്കെ, ഉത്തരകൊറിയയെ ഏറെ കരുതലോടെ മാത്രമേ പ്രകോപിപ്പിക്കാനാവൂ എന്നും അമേരിക്കൻ പ്രതിരോധ വിദഗ്ദ്ധർക്കറിയാം.