- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധത്തിനു കോപ്പു കൂട്ടുന്ന അമേരിക്കയെ 'ഭാവന'യിൽ തകർത്ത് ഉത്തരകൊറിയ; യുഎസ് നഗരത്തെ ബോംബിട്ടു ചുട്ടുചാമ്പലാക്കുന്ന വീഡിയോ സർക്കാർ ചാനൽ പുറത്തുവിട്ടു; നാശം കണ്ട് ചിരിച്ച് കയ്യടിച്ച് ഏകാധിപതി കിങ് ജോംഗ് ഉൻ
സീയൂൾ: തങ്ങൾക്കെതിരേ യുദ്ധത്തിനു കോപ്പുകൂട്ടുന്ന അമേരിക്കയെ ഭാവനയിൽ മിസൈൽവിട്ടു തകർത്ത് ഉത്തരകൊറിയ. ഉത്തര കൊറിയൻ സ്ഥാപകനായ കിം ഇൽ സുങിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിനിടെയാണ് യുഎസിൽ പ്രതീകാത്മകയായി ബോംബിടുന്ന വിഡിയോ ദൃശ്യം ഉത്തകൊറിയ പ്രദർശിപ്പിച്ചത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ദൃശ്യങ്ങൾ കണ്ട് ചിരിച്ച് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. യുഎസിലെ ഏതു നഗരത്തിലാണ് ഉത്തരകൊറിയയുടെ 'ഭാവനാ' ബോംബ് പതിക്കുന്നതെന്നു വ്യക്തമല്ല. ഉത്തര കൊറിയ വിക്ഷേപിക്കുന്ന സ്‌ഫോടന ശക്തിയേറേയുള്ള മിസൈൽ യുഎസ് നഗരത്തിൽ പതിക്കുന്നതും ചുട്ടെരിയുന്ന നഗരവുമെല്ലാം വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. എരിയുന്ന നഗരത്തിൽ അനേകായിരങ്ങളെ സംസ്‌കരിച്ച സെമിത്തേരിക്ക് മുകളിൽ യുഎസ് പതാക പാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉത്തര കൊറിയൻ സർക്കാർ ചാനലിലാണ് ഈ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്. പ്രതീകാത്മകമാണെങ്കിലും യുഎസിനോടുള്ള നിലപാട് ഇതാണെന്നാണ് ഉത്തര കൊറിയ പ്രഖ്യാപിക്കുന്നത്. കൊറിയൻ മേഖലയിലേക്ക് അമേര
സീയൂൾ: തങ്ങൾക്കെതിരേ യുദ്ധത്തിനു കോപ്പുകൂട്ടുന്ന അമേരിക്കയെ ഭാവനയിൽ മിസൈൽവിട്ടു തകർത്ത് ഉത്തരകൊറിയ. ഉത്തര കൊറിയൻ സ്ഥാപകനായ കിം ഇൽ സുങിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിനിടെയാണ് യുഎസിൽ പ്രതീകാത്മകയായി ബോംബിടുന്ന വിഡിയോ ദൃശ്യം ഉത്തകൊറിയ പ്രദർശിപ്പിച്ചത്.
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ദൃശ്യങ്ങൾ കണ്ട് ചിരിച്ച് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. യുഎസിലെ ഏതു നഗരത്തിലാണ് ഉത്തരകൊറിയയുടെ 'ഭാവനാ' ബോംബ് പതിക്കുന്നതെന്നു വ്യക്തമല്ല.
ഉത്തര കൊറിയ വിക്ഷേപിക്കുന്ന സ്‌ഫോടന ശക്തിയേറേയുള്ള മിസൈൽ യുഎസ് നഗരത്തിൽ പതിക്കുന്നതും ചുട്ടെരിയുന്ന നഗരവുമെല്ലാം വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. എരിയുന്ന നഗരത്തിൽ അനേകായിരങ്ങളെ സംസ്‌കരിച്ച സെമിത്തേരിക്ക് മുകളിൽ യുഎസ് പതാക പാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉത്തര കൊറിയൻ സർക്കാർ ചാനലിലാണ് ഈ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്.
പ്രതീകാത്മകമാണെങ്കിലും യുഎസിനോടുള്ള നിലപാട് ഇതാണെന്നാണ് ഉത്തര കൊറിയ പ്രഖ്യാപിക്കുന്നത്. കൊറിയൻ മേഖലയിലേക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വിമാനവാഹിനികൾ അടക്കമുള്ള യുദ്ധക്കപ്പലുകൾ അയച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായാൽ അണുവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ യുഎസിന് മുന്നറിയിപ്പു നൽകിയിരുന്നു.