- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോയിന്റ് ആർടിഒയ്ക്കെതിരായ വീഡിയോ പ്രചരിപ്പിച്ചത് ടിപ്പർമുതലാളിയുടെ പ്രതികാരം; മണൽക്കടത്ത് ലോറികൾക്ക് എതിരെ ഏഴുവർഷമായി കർശന നടപടി എടുത്ത ബിജു ജെയിംസിനെ കുരുക്കാൻ ആസൂത്രിത നീക്കം നടന്നെന്നും സംശയം; വാഹനത്തിന്റെ റീ ടെസ്റ്റിന് എത്തിയപ്പോൾ ഉദ്യോഗസ്ഥൻ കയർത്തുവെന്ന പ്രചരണത്തിന്റെ നിജസ്ഥിതി ഇങ്ങനെ
കൊച്ചി: നോർത്ത് പറവൂർ ജോയിന്റ് ആർടിഒ ഇടപാടുകാരനെ ചീത്തവിളിച്ചുവെന്ന ആക്ഷേപം പ്രചരിപ്പിച്ചതിന് പിന്നിൽ പ്രതികാരമെന്ന് ആക്ഷേപം. ദൃശ്യങ്ങൾ പകർത്തിയ സിയാദിന്റെ മണൽക്കടത്ത് ലോറികൾക്കെതിരേ 2011 മുതൽ നിരവധി തവണ നടപടിയെടുത്തയാളാണ് ജോയിന്റ് ആർടിഒ ബിജു ജെയിംസ്. ഇയാൾ ലോറിമുതലാളിയാണ്. നിയമലംഘനം നടത്തി ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയായിരുന്നു സിയാദെന്നതിനും തെളിവുകളുണ്ടെന്നും ആർടിഒ ഉദ്യോഗസ്ഥരുൾപ്പെടെ വ്യക്തമാക്കുന്നു. ഏജന്റുമാരുടെ സഹായമില്ലാതെ വാഹനത്തിന്റെ റീ ടെസ്റ്റിന് എത്തിയപ്പോൾ നോർത്ത് പറവൂർ ജോയിന്റ് ആർടിഒ ബിജു ജെയിംസ് കയർത്തു സംസാരിച്ചുവെന്നു പറഞ്ഞാണ് സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നത്. അതേസമയം, ഇടനിലക്കാർ വഴിയല്ലാത്ത ഇടപാടിന് കൈക്കൂലി ലഭിക്കില്ലെന്നതിന്റെ വിഷമത്തിലാണ് ആർടിഒ ദേഷ്യപ്പെട്ടതെന്നാണ് ദൃശ്യങ്ങളെടുത്ത സിയാദ് ആരോപിക്കുന്നത്. എന്നാൽ ഇത് തെറ്റായ പ്രചരണമാണെന്നും ഇത് മണൽക്കടത്തുകാരുടെ പ്രതികാരമാണെന്ന ആർടിഒയുടെ വിശദീകരണവും ഇതിന്റെ തെളിവുകളും മറുനാടൻ മലയാളി പുറത്തുവിടുകയാണ്. കേരള ടോറസ്
കൊച്ചി: നോർത്ത് പറവൂർ ജോയിന്റ് ആർടിഒ ഇടപാടുകാരനെ ചീത്തവിളിച്ചുവെന്ന ആക്ഷേപം പ്രചരിപ്പിച്ചതിന് പിന്നിൽ പ്രതികാരമെന്ന് ആക്ഷേപം. ദൃശ്യങ്ങൾ പകർത്തിയ സിയാദിന്റെ മണൽക്കടത്ത് ലോറികൾക്കെതിരേ 2011 മുതൽ നിരവധി തവണ നടപടിയെടുത്തയാളാണ് ജോയിന്റ് ആർടിഒ ബിജു ജെയിംസ്. ഇയാൾ ലോറിമുതലാളിയാണ്. നിയമലംഘനം നടത്തി ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയായിരുന്നു സിയാദെന്നതിനും തെളിവുകളുണ്ടെന്നും ആർടിഒ ഉദ്യോഗസ്ഥരുൾപ്പെടെ വ്യക്തമാക്കുന്നു.
ഏജന്റുമാരുടെ സഹായമില്ലാതെ വാഹനത്തിന്റെ റീ ടെസ്റ്റിന് എത്തിയപ്പോൾ നോർത്ത് പറവൂർ ജോയിന്റ് ആർടിഒ ബിജു ജെയിംസ് കയർത്തു സംസാരിച്ചുവെന്നു പറഞ്ഞാണ് സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നത്. അതേസമയം, ഇടനിലക്കാർ വഴിയല്ലാത്ത ഇടപാടിന് കൈക്കൂലി ലഭിക്കില്ലെന്നതിന്റെ വിഷമത്തിലാണ് ആർടിഒ ദേഷ്യപ്പെട്ടതെന്നാണ് ദൃശ്യങ്ങളെടുത്ത സിയാദ് ആരോപിക്കുന്നത്.
എന്നാൽ ഇത് തെറ്റായ പ്രചരണമാണെന്നും ഇത് മണൽക്കടത്തുകാരുടെ പ്രതികാരമാണെന്ന ആർടിഒയുടെ വിശദീകരണവും ഇതിന്റെ തെളിവുകളും മറുനാടൻ മലയാളി പുറത്തുവിടുകയാണ്. കേരള ടോറസ് ടിപ്പർ അസോസിയേഷൻ നേതാവായ സിയാദിന്റെ ഉടമസ്ഥതയിലുള്ള ലോറികൾക്കെതിരേ 2011 മുതൽ നിരവധി കേസുകളുണ്ട്. ഓവർ ലോഡിന് ചെക്ക് റിപ്പോർട്ട് നൽകിയിട്ടും പിഴപോലും അടച്ചിട്ടില്ല. പിഴയടക്കാൻ ഉദ്യോഗസ്ഥർ സിയാദിനുമേൽ സമ്മർദം ചെലുത്താറുമുണ്ട്. ഇതിന്റെ പ്രതികാരമായാണ് തന്നെ പ്രകോപിപ്പിച്ച് വീഡിയോയിൽ കുടുക്കിയതെന്ന് ജോയിന്റ് ആർടിഒ ബിജു ജെയിംസ് മറുനാടനോട് പറഞ്ഞു.
സാധാരണ ഗതിയിൽ ബുധനാഴ്ച രാവിലെ പത്തുമുതൽ പന്ത്രണ്ടുവരെയാണ് ഗ്രൗണ്ടിൽ വാഹന പരിശോധന. എന്നാൽ വേനൽ കടുത്തതോടെ രാവിലെ പതിനൊന്നുമണിവരെ എന്നാക്കി വാഹന പരിശോധനാ സമയം നിജപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള സർക്കാർ ഉത്തരവ് ഓഫീസിനു പുറത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഇതു നിലനിൽക്കെയാണ് പതിനൊന്നരയ്ക്കെത്തിയ സിയാദ് വാഹനപരിശോധന നടത്തണമെന്ന് വാശിപിടിച്ചത്. മാത്രവുമല്ല റീടെസ്റ്റ് വാഹനങ്ങൾ പരിശോധിക്കാൻ ജോയിന്റ് ആർടിഒ ഗ്രൗണ്ടിൽ പോകേണ്ടതില്ല. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരും അഡീഷണൽ ഇൻസ്പെക്ടർമാരുമാണ് ഗ്രൗണ്ടിൽ ചെക്കിങ് നടത്തേണ്ടത്. - ബിജു ജെയിംസ് വ്യക്തമാക്കുന്നു.
ആദ്യം ഒരുതവണ ഉദ്യോഗസ്ഥനുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷം മൊബൈൽ ഓണാക്കി സിയാദ് വീണ്ടുമെത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ പിടികൂടിയപ്പോൾ ആ ബസോടിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച് കയ്യടി നേടിയതടക്കം മികച്ച രീതിയിൽ കൃത്യനിർവഹണം നടത്തുന്നതിന് കയ്യടി നേടിയയാളാണ് ബിജു ജെയിംസ്. സംഭവത്തിൽ സിയാദിനെതിരേ നിരവധി പേർ സാക്ഷിപറയാൻ തയ്യാറാണെന്നും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഏജന്റുമാരില്ലാതെ സ്വന്തം നിലയ്ക്ക് ഓൺലൈനിൽ ഫീസടച്ച് തന്റെ ടാറ്റാ 407 ലോറി റീ ടെസ്റ്റിനായി എത്തിച്ചെന്നും അതിന് ആർടിഒ സമ്മതിച്ചില്ലെന്നും ആയിരുന്നു സിയാദിന്റെ പ്രതികരണം. സമയം വൈകിയെന്ന് പറഞ്ഞ് പറവൂർ ജോയിന്റ് ആർടിഒ ബിജു ജെയിംസ് ചീത്തവിളിച്ച് ആട്ടിയിറക്കി എന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ മുമ്പ് പല കേസുകളിലും കുടുക്കിയതിന്റെ പകരം വീട്ടിലെന്ന മട്ടിലാണ് സിയാദ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥരെ മോശക്കാരാക്കി ചിത്രീകരിച്ച് പ്രചരണം നടത്തിയതിന് സിയാദിനെതിരെ നിയമനടപടികൾ സ്വീകരിക്കാനും ആലോചിക്കുകയാണ് ഉദ്യോഗസ്ഥർ.