ഡാളസ്: നോർത്ത് അമേരിക്കൻ ഐപിസി സഭകളിൽ നിന്നുള്ള സഭാശുശ്രൂഷകരുടേയും ലീഡേഴ്‌സിന്റേയും സംയുക്തസമ്മേളനം ഐപിസി ഹെബ്രോൻ (ഗാർലന്റ്) സഭാമന്ദിരത്തിൽ ഏപ്രിൽ 21 ന് ആരംഭിക്കുന്നു. അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഈസ്റ്റേൺ റീജിയൻ, സൗത്ത് ഈസ്റ്റേൺ റീജിയൻ, സെന്റർ റീജിയൻ, വെസ്റ്റേൺ റീജിയൻ, മിഡ് വെസ്റ്റ് റീജിയൻ എന്നിവിടങ്ങളിൽ നിന്നുള്ള സഭാശുശ്രൂഷകരും സഭാലീഡേഴ്‌സുമാണ് ഈ കോൺഫറൻസിൽ പങ്കെടുക്കുന്നത്.

സഭ പ്രതികൂല പീഡനങ്ങളെ എങ്ങിനെ അഭിമുഖീകരിക്കണം, ഐ.ആർ.എസ് നിയമങ്ങൾ, സാമ്പത്തിക ഭരണസംവിധാനങ്ങൾ, വിശ്വാസികളുടെ സാംസ്‌കാരിക ആത്യാത്മിക വിഷയങ്ങൾ തുടങ്ങിയവയാണ് ഈ കോൺഫറൻസിന്റെ മുഖ്യചിന്താവിഷയം. റവ.ഡോ.രമേഷ് റിച്ചാർഡ്, ഡോ.ഡേവിഡ് ഗിബൻ, റവ.ഡോ.വത്സൻ ഏബ്രഹാം തുടങ്ങിയവരാണ് കോൺഫറൻസിന്റെ മുഖ്യപ്രഭാഷകർ.

കോൺഫറൻസ് ഹാളിനു സമീപമുള്ള ഡേയ്‌സ് ഇൻ ഹോട്ടൽ സമുച്ചയത്തിൽ അതിഥികൾക്ക് താമസസൗകര്യം ലഭ്യമാണ്. കോൺഫറൻസിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 100 ഡോളറും (single) രണ്ട് വ്യക്തികൾക്ക് 150 ഡോളർ എന്ന നിരക്കിൽ രജിസ്റ്റർ ചെയ്തിരിക്കണം. മാർച്ച് 31 ന് ശേഷം രജിസ്‌ട്രേഷൻ സ്വീകരിക്കുന്നതല്ല. ഏപ്രിൽ 23- പൊതുസമ്മേളനത്തോടുകൂടി കോൺഫറൻസ് സമാപിക്കുന്നു. 

വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കുന്ന അസുലഭ ദിനങ്ങൾ നിങ്ങൾക്കായി സമ്മാനിക്കുന്നത് മിഡ് വെസ്റ്റ് റീജിയൻ ഭാരവാഹികളാകുന്നു.
Accommodations : Days Inn Dallas, Gasland. Tel: 9728400020
For more information : Pr.Sahji Daniel. Tel: 713-586-9580,
Pr.P.C.Jocob Tel: 405-921-3822.