- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കോട്ട്ലൻഡിനൊപ്പം നോർത്തേൺ അയർലൻഡിലും സ്വാതന്ത്ര്യ വാഞ്ഛ പെരുകുന്നു; 70 ശതമാനം പേർക്കും താത്പര്യം അയർലൻഡിൽ ലയിക്കാൻ; തെരേസ മെയ്ക്ക് വൻ വെല്ലുവിളി
യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാൻ ബ്രിട്ടൻ തീരുമാനിച്ചപ്പോഴും അതിനോട് പുറംതിരിഞ്ഞുനിന്നവരാണ് സ്‌കോട്ട്‌ലൻഡിലെയും നോർത്തേൺ അയർലൻഡിലെയും ജനങ്ങൾ. ബ്രിട്ടനിനിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്ന സ്‌കോട്ടിഷ് ജനതയ്ക്ക് പുറമെ, നോർത്തേൺ അയർലൻഡും ബ്രിട്ടനിൽനിന്ന് അകലാനുള്ള ശ്രമത്തിലാണ്. നോർത്തേൺ അയർലൻഡിലെ 70 ശതമാനത്തോളം ജനങ്ങളും രാജ്യം അയർലൻഡിൽ ലയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് പുതിയ സർവേ വ്യക്തമാക്കുന്നു. ഐക്യ അയർലൻഡിനുവേണ്ടി ഹിതപരിശോധന നടത്തണമെന്ന ആഗ്രഹം മുമ്പെന്നത്തേക്കാളും വർധിച്ചിട്ടുണ്ടെന്നും സർവേയിൽ സൂചനയുണ്ട്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ പ്രഖ്യാപിച്ചതോടെയാണ് ഐറിഷ് ജനത മാറിച്ചിന്തിക്കാൻ തുടങ്ങിയത്. അയർലൻഡ് ഏകീകരണത്തിലൂടെ യൂറോപ്പിന്റെ ഭാഗമാകാനാണ് നോർത്തേൺ അയർലൻഡുകാരുടെ ആഗ്രഹം. ബ്രെക്‌സിറ്റ് വോട്ടെടുപ്പിൽ 56 ശതമാനം നോർത്തേൺ അയർലൻഡുകാരും യൂറോപ്പിൽ തുടരണമെന്നായിരുന്നു വിധിയെഴുതിയത്. ബെൽഫാസ്റ്റ് ടെലഗ്രാഫ് നടത്തിയ സർവേയിലാണ് ബ്രിട്ടനിൽ തുടരാൻ നോർത്തേൺ അയർലൻഡ് ആഗ്രഹിക്കുന്നില്ലെന്ന് വെ
യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാൻ ബ്രിട്ടൻ തീരുമാനിച്ചപ്പോഴും അതിനോട് പുറംതിരിഞ്ഞുനിന്നവരാണ് സ്‌കോട്ട്‌ലൻഡിലെയും നോർത്തേൺ അയർലൻഡിലെയും ജനങ്ങൾ. ബ്രിട്ടനിനിന്ന് വിട്ടുപോകാൻ ആഗ്രഹിക്കുന്ന സ്‌കോട്ടിഷ് ജനതയ്ക്ക് പുറമെ, നോർത്തേൺ അയർലൻഡും ബ്രിട്ടനിൽനിന്ന് അകലാനുള്ള ശ്രമത്തിലാണ്.
നോർത്തേൺ അയർലൻഡിലെ 70 ശതമാനത്തോളം ജനങ്ങളും രാജ്യം അയർലൻഡിൽ ലയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് പുതിയ സർവേ വ്യക്തമാക്കുന്നു. ഐക്യ അയർലൻഡിനുവേണ്ടി ഹിതപരിശോധന നടത്തണമെന്ന ആഗ്രഹം മുമ്പെന്നത്തേക്കാളും വർധിച്ചിട്ടുണ്ടെന്നും സർവേയിൽ സൂചനയുണ്ട്.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ പ്രഖ്യാപിച്ചതോടെയാണ് ഐറിഷ് ജനത മാറിച്ചിന്തിക്കാൻ തുടങ്ങിയത്. അയർലൻഡ് ഏകീകരണത്തിലൂടെ യൂറോപ്പിന്റെ ഭാഗമാകാനാണ് നോർത്തേൺ അയർലൻഡുകാരുടെ ആഗ്രഹം. ബ്രെക്‌സിറ്റ് വോട്ടെടുപ്പിൽ 56 ശതമാനം നോർത്തേൺ അയർലൻഡുകാരും യൂറോപ്പിൽ തുടരണമെന്നായിരുന്നു വിധിയെഴുതിയത്.
ബെൽഫാസ്റ്റ് ടെലഗ്രാഫ് നടത്തിയ സർവേയിലാണ് ബ്രിട്ടനിൽ തുടരാൻ നോർത്തേൺ അയർലൻഡ് ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെട്ടത്. 48,000 പേർ വോട്ടുചെയ്തിൽ 74 ശതമാനത്തോളം ഐറിഷ് ഏകീകരണത്തിന് അനുകൂലമായിരുന്നു. നോർത്തേൺ അയർലൻഡിലെ ഏറ്റവും വലിയ ദേശീയ വാദി പാർട്ടിയായ സിൻ ഫെയ്‌നും ബ്രിട്ടനിൽനിന്ന് വിട്ടുപോകണമെന്ന വാദത്തിന്റെ ശക്തമായ പ്രചാരകരാണ്.
തങ്ങളുടെ ഭാവി എന്താവണമെന്ന് നിശ്ചയിക്കാനുള്ള അവസരം ഐറിഷ് ജനതയ്ക്ക് നൽകണമെന്ന് സിൻ ഫെയ്ൻ നേതാവ് മാർട്ടിൻ മക്ഗിന്നസ് പറഞ്ഞു. ഐറിഷ് ഏകീകരണത്തിന് അനുകൂലമാണ് ജനതയെങ്കിൽ അത് ജനാധിപത്യമായ രീതിയിൽ തെളിയിക്കാനുള്ള അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.