- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ വിജയം 16ാം നൂറ്റാണ്ടിൽ നോട്രഡാമസ് പ്രവചിച്ചിരുന്നു; ട്രംപെറ്റ് എന്ന വലിയ നഗരത്തിന്റെ തലവൻ ആണവ യുദ്ധം നയിക്കുന്നതോടെ ലോകം അവസാനിക്കുമെന്ന പ്രവചനം ചർച്ചയാക്കി സോഷ്യൽ മീഡിയ
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റാകുമെന്ന് 16-ാം നൂറ്റാണ്ടിൽ നോട്രഡാമസ് പ്രവചിച്ചിരുന്നോ? ട്രംപ് വിജയിക്കുമെന്നും അത് ലോകാവസാനത്തിന് കാരണമാകുമെന്നും നോട്രഡാമസ് പ്രവചിച്ചിരുന്നതായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ചർച്ചകളിലൊന്ന് സൂചിപ്പിക്കുന്നു. ലജ്ജാരഹിതനും അഹങ്കാരിയും ഉച്ചത്തിൽ സംസാരിക്കുന്നവനുമായ ഒരാൾ സൈന്യത്തിന്റെ ഗവർണറായി മാറുമെന്നും ആ പേടിയിൽ നഗരം ചാമ്പലാകുമെന്നുമാണ് നോട്രഡാമസിന്റെ പ്രവചനം. ഉച്ചത്തിൽ സംസാരിക്കുന്ന ഭരണാധികാരി ഡൊണാൾഡ് ട്രംപാണെന്നും സൈന്യമെന്ന് ഉദ്ദേശിച്ചത് ലോകത്തെ ഏറ്റവും വലിയ സേനായായ അമേരിക്കയെയാണെന്നും നോട്രഡാമസ് അനുകൂലികൾ വാദിക്കുന്നു. മറ്റൊരു പ്രവചനത്തിൽ ഈ ഭരണാധികാരിയുടെ ഭ്രാന്ത് നഗരത്തെ നശിപ്പിക്കുമെന്നും ട്രംപെറ്റിന്റെ ഉതത്തരവിൽ രാജ്യം സൈനിക നടപടിക്ക് വിധേയരാകുമെന്നും പറയുന്നു. ഇതൊക്കെ ട്രംപിനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ. ആണവായുധത്തെ നയിക്കുന്നയാളുടെ ഭ്രാന്തിന് ലോകം ഇരയാകുമെന്നാണ് നോട്രഡാമസ് ഉദ്ദേശിച്ചതെന്നാണ് ഫേസ്‌ബുക്കിലും മ
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റാകുമെന്ന് 16-ാം നൂറ്റാണ്ടിൽ നോട്രഡാമസ് പ്രവചിച്ചിരുന്നോ? ട്രംപ് വിജയിക്കുമെന്നും അത് ലോകാവസാനത്തിന് കാരണമാകുമെന്നും നോട്രഡാമസ് പ്രവചിച്ചിരുന്നതായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ചർച്ചകളിലൊന്ന് സൂചിപ്പിക്കുന്നു. ലജ്ജാരഹിതനും അഹങ്കാരിയും ഉച്ചത്തിൽ സംസാരിക്കുന്നവനുമായ ഒരാൾ സൈന്യത്തിന്റെ ഗവർണറായി മാറുമെന്നും ആ പേടിയിൽ നഗരം ചാമ്പലാകുമെന്നുമാണ് നോട്രഡാമസിന്റെ പ്രവചനം.
ഉച്ചത്തിൽ സംസാരിക്കുന്ന ഭരണാധികാരി ഡൊണാൾഡ് ട്രംപാണെന്നും സൈന്യമെന്ന് ഉദ്ദേശിച്ചത് ലോകത്തെ ഏറ്റവും വലിയ സേനായായ അമേരിക്കയെയാണെന്നും നോട്രഡാമസ് അനുകൂലികൾ വാദിക്കുന്നു. മറ്റൊരു പ്രവചനത്തിൽ ഈ ഭരണാധികാരിയുടെ ഭ്രാന്ത് നഗരത്തെ നശിപ്പിക്കുമെന്നും ട്രംപെറ്റിന്റെ ഉതത്തരവിൽ രാജ്യം സൈനിക നടപടിക്ക് വിധേയരാകുമെന്നും പറയുന്നു. ഇതൊക്കെ ട്രംപിനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ.
ആണവായുധത്തെ നയിക്കുന്നയാളുടെ ഭ്രാന്തിന് ലോകം ഇരയാകുമെന്നാണ് നോട്രഡാമസ് ഉദ്ദേശിച്ചതെന്നാണ് ഫേസ്‌ബുക്കിലും മറ്റും നടക്കുന്ന ചൂടേറിയ ചർച്ചയിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. ട്രംപെറ്റ് വിജയിക്കുമെന്നും അത് ലോകത്തെ മറ്റൊരു വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നും അത് ലോകത്തെ ഇല്ലാതാക്കുമെന്നും നോട്രഡാമസ് 400 കൊല്ലം മുമ്പേ പ്രചരിച്ചിരുന്നതായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ സൂചിപ്പിക്കുന്നു.