- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടയെ വെറും കുഞ്ഞനായി കാണരുത്! കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടിയ മധ്യപ്രദേശിൽ നോട്ട കളിച്ച കളി ഒന്നുവേറെ തന്നെ; ഫോട്ടോഫിനിഷിൽ കോൺഗ്രസ് ജയിച്ചുകയറിയ 10 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയുടെ വിജയ മാർജിനേക്കാൾ കൂടുതൽ വോട്ടുകിട്ടിയത് നോട്ടയ്ക്ക്; മായാവതിയുടെ ബിഎസ്പി പിടിച്ച വോട്ടും ഉന്നതജാതിക്കാർ പകമൂത്ത് വോട്ടുമാറ്റികുത്തിയതും തിരിച്ചടിയായത് ബിജെപിക്ക്; തിരഞ്ഞെടുപ്പിന്റെ പുതിയ വിലയിരുത്തലുകൾ ഇങ്ങനെ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും നടന്നത് പോലെ ഇഞ്ചോടിഞ്ച് പോരാട്ടം സമീപകാലത്ത് കണ്ടിട്ടില്ല. കോൺഗ്രസ് മുൻപന്തിയിലെത്തിയെങ്കിലും സീറ്റുകളുടെ എണ്ണം നോക്കുമ്പോൾ രണ്ടുപാർട്ടികളും തമ്മിൽ വലിയ വ്യത്യാസമില്ല. പല സീറ്റുകളിലും ജയവത്യാസം നോട്ട വോട്ടുകളേക്കാൾ കുറവായിരുന്നു. മധ്യപ്രദേശിന്റെ കാര്യമെടുത്താൽ, 22 സീറ്റുകളിൽ വിധി നിർണയിച്ചത് നോട്ടയായിരുന്നുവെന്ന് പറയാം. 12 സീറ്റുകളിൽ ഇത് ബിജെപിക്ക് വിനയായി വന്നു. അവസാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൽ, കോൺഗ്രസിന് 114 സീറ്റ്്. ബിജെപിക്ക് 109. ആറുസീറ്റ് കൂടുതൽ. പത്ത് മണ്ഡലങ്ങളിൽ വിജയ മാർജിനേക്കാൾ കൂടുതൽ വോട്ട് നോട്ടയ്ക്കാണ് കിട്ടിയത് . 1.ബിയാവോറ 826 14812. ദാമോ 798 1299(നോട്ട)3. ഗുണ്ണൂർ 1984 37344. ഗ്വാളിയോർ സൗത്ത് 121 15505. ജബൽപുർ നോർത്ത് 578 12096. ജോബട്ട് 2056 51397. മൻദാട്ട 1236 15758. നെപാനഗർ 1264 25519. രാജ്‌നഗർ 732 248510. രാജ്പുർ 932 3358 പോൾ ചെയ്ത വോട്ടുകളിൽ 1.4 ശതമാനം അഥവാ 5,42,295 വോട്ടുകൾ നോട്ടയായിരുന്നു. രാജസ്ഥാനിൽ 15 മണ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും നടന്നത് പോലെ ഇഞ്ചോടിഞ്ച് പോരാട്ടം സമീപകാലത്ത് കണ്ടിട്ടില്ല. കോൺഗ്രസ് മുൻപന്തിയിലെത്തിയെങ്കിലും സീറ്റുകളുടെ എണ്ണം നോക്കുമ്പോൾ രണ്ടുപാർട്ടികളും തമ്മിൽ വലിയ വ്യത്യാസമില്ല. പല സീറ്റുകളിലും ജയവത്യാസം നോട്ട വോട്ടുകളേക്കാൾ കുറവായിരുന്നു. മധ്യപ്രദേശിന്റെ കാര്യമെടുത്താൽ, 22 സീറ്റുകളിൽ വിധി നിർണയിച്ചത് നോട്ടയായിരുന്നുവെന്ന് പറയാം. 12 സീറ്റുകളിൽ ഇത് ബിജെപിക്ക് വിനയായി വന്നു. അവസാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൽ, കോൺഗ്രസിന് 114 സീറ്റ്്. ബിജെപിക്ക് 109. ആറുസീറ്റ് കൂടുതൽ.
പത്ത് മണ്ഡലങ്ങളിൽ വിജയ മാർജിനേക്കാൾ കൂടുതൽ വോട്ട് നോട്ടയ്ക്കാണ് കിട്ടിയത്
. 1.ബിയാവോറ 826 1481
2. ദാമോ 798 1299(നോട്ട)
3. ഗുണ്ണൂർ 1984 3734
4. ഗ്വാളിയോർ സൗത്ത് 121 1550
5. ജബൽപുർ നോർത്ത് 578 1209
6. ജോബട്ട് 2056 5139
7. മൻദാട്ട 1236 1575
8. നെപാനഗർ 1264 2551
9. രാജ്‌നഗർ 732 2485
10. രാജ്പുർ 932 3358
പോൾ ചെയ്ത വോട്ടുകളിൽ 1.4 ശതമാനം അഥവാ 5,42,295 വോട്ടുകൾ നോട്ടയായിരുന്നു. രാജസ്ഥാനിൽ 15 മണ്ഡലങ്ങളിലെങ്കിലും വിജയിച്ച ്‌സഥാനാർഥികളുടെ വിജയമാർജിനേക്കാൾ കൂടുതൽ നോട്ട വോട്ടുകൾ വന്നു. വസുന്ധരാ രാജി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന കാളിചരൻ ലരഫ് ജയിച്ചത് 1704 വോട്ടിനാണ്. അതേസമയം, നോട്ട വോട്ടുകൾ 2371 ആയിരുന്നു. എന്നാൽ, മധ്യപ്രദേശിലെ കാര്യമെടുക്കുമ്പോൾ, നോട്ട വോട്ടുകൾ എങ്ങോട്ട് വേണമെങ്കിലും ചായാമായിരുന്നുവെന്ന കാര്യം കൂടി ഓർക്കാം. ബിജെപിക്കോ, കോൺഗ്രസിനോ പോകാമായിരുന്നു. 10 മണ്ഡലങ്ങളിൽ പകുതി നോട്ട വോട്ടെങ്കിലും ബിജെപിക്ക് അനുകൂലമായിരുന്നെങ്കിൽ, അവർക്ക് ആറുസീറ്റുകൂടി കിട്ടുമായിരുന്നു. കോൺ്ഗ്രസിന്റെ ആറുസീറ്റുകുറയുകയും ചെയ്യുമായിരുന്നു. ഇതിന് പുറമേ ബിഎസ്‌പിയുടെ വോട്ട് അടക്കമുള്ള മറ്റുഘടകങ്ങളും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.
മേൽജാതിക്കാരുടെ പകയും ചിലയിടങ്ങളിൽ ബിജെപിക്കും കോൺഗ്രസിനും തിരിച്ചടിയായി. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമമാണ് ഇവരെ പ്രകോപിപ്പിച്ചത്. സാമാന്യ അപ്സാൻഖ്യാക് പിഛ്ര കല്യാൺ സമാജും ഇരുകക്ഷികൾക്കും ഭീഷണിയായി. അംബാ സീറ്റിൽ ഇരുകക്ഷികളെയും തോൽപ്പിച്ച പ്രധാന ഘടകം ഈ സംഘടനയായിരുന്നു. ഇവിടെ ട്രാൻസ്ജെൻഡർ ആയ നേഹ രണ്ടാമത് എത്തിയപ്പോൾ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഗ്വാളേേിയാർ, വിന്ദ്യ മേഖലയിൽ ബിജെപിയുടെ വോട്ടിൽ വിള്ളൽ വീണു.
ബുന്ദെൽഖാന്ദ്, മഹാകൗഷാൽ, ഗ്വാളിയോർ, മാൽവ മേഖലയിൽ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടി. മൊത്തം വോട്ടിൽ 1.5% നോട്ട സ്വന്തമാക്കിയപ്പോൾ സമാജ്വാദി പാർട്ടിക്ക് 1.01ശതമാനവും ആം ആദ്മി പാർട്ടിക്ക് 0.7 ശതമാനവും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
എന്താണ് നോട്ട?
ഒരു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളിൽ ആരോടും താൽപര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിങ് യന്ത്രത്തിൽ ചേർത്തിട്ടുള്ള ബട്ടൺ ആണ് നോട്ട. None Of The Above എന്നതിന്റെ ചുരുക്കരൂപമാണ് NOTA. ഇന്ത്യ, ഗ്രീസ്, അമേരിക്ക, ഉക്രൈയിൻ, സ്‌പെയിൻ തുടങ്ങിയ 13 രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.[1]
ഇന്ത്യയിൽ 2014 ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രത്തിലെ സുപ്രധാന പരിഷ്‌കാരം ആണ് നോട്ട ബട്ടൺ. വോട്ടിങ് മെഷീനിൽ 'ഇവരിൽ ആരും അല്ല' എന്നായിരിക്കും നോട്ട ബട്ടണിൽ രേഖപ്പെടുത്തുക. സ്ഥാനാർത്ഥികളുടെ പേരുകൾക്ക് ശേഷം അവസാനത്തെ ബട്ടണായിട്ടാണ് നോട്ട ബട്ടൺ ചേർത്തിരിക്കുന്നത്. ചിലപ്പോൾ നോട്ടയിൽ ലഭിച്ച വോട്ടുകൾക്ക് ഭൂരിപക്ഷം ലഭിച്ചേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നേരത്തേ നിശ്ചയിച്ച ചില തീരുമാനങ്ങൾ നടപ്പിലാക്കപ്പെടും. ഓരോ രാജ്യങ്ങളിൽ ഇത് വ്യത്യസ്തമായിരിക്കും. ഇന്ത്യയിൽ ഇത് സാധുവായ വോട്ടായി കണക്കാക്കില്ല. നോട്ടയിൽ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് ആകെ സാധുവായ വോട്ടിന്റെ കണക്കെടുക്കുക. ആകെ സാധുവായ വോട്ടിന്റെ ആറിലൊന്ന് ലഭിക്കാത്ത സ്ഥാനാർത്ഥികൾക്കു കെട്ടിവച്ച കാശ് നഷ്ടമാകും.