- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുലക്ഷത്തിൽക്കൂടുതൽ ബാങ്കിൽ ഇടുന്നവനെതേടി ഇൻകം ടാക്സ് എത്തും; കണക്കിൽപ്പെടാത്ത തുകയ്ക്ക് 200 ശതമാനം നികുതി; സ്വർണക്കടക്കാരുടെ കാഷ് ഡിപ്പോസിറ്റും പിടിക്കും; പാൻ വാങ്ങാതെ സ്വർണം വിറ്റാൽ കേസ്; നോട്ടു പിൻവലിക്കലിലൂടെ കള്ളപ്പണം എങ്ങനെ അവസാനിപ്പിക്കാമെന്ന് വ്യക്തമാക്കി സർക്കാർ
ന്യൂഡൽഹി: 1000-ന്റെയും 500-ന്റെയും കറൻസികൾ പിൻവലിച്ച കേന്ദ്ര സർക്കാർ കള്ളപ്പണം പൂഴ്‌ത്തിവച്ചിരിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നൽകാൻ കൂടുതൽ കടുത്ത നടപടികളിലേക്ക്. റദ്ദാക്കപ്പെട്ട കറൻസികൾ മാറ്റിയെടുക്കുന്നതിനായി ബാങ്കുകളിൽ വൻതുക നിക്ഷേപിക്കുന്നവരെത്തേടി ആദായ നികുതി വകുപ്പ് എത്തും. പത്തുലക്ഷത്തിലേറെ നിക്ഷേപിക്കുന്നവർക്കാണ് അടി കിട്ടുക. വ്യക്തമായ സ്രോതസ് കാണിക്കാനായില്ലെങ്കിൽ ഇത്തരം വലിയ നിക്ഷേപങ്ങൾക്ക് 200 ശതമാനം പിഴ നികുതി ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഡിസംബർ 30 വരെയുള്ള ബാങ്ക് ഇടപാടുകൾ പരിശോധിച്ചാണ് കള്ളപ്പണം പൂഴ്‌ത്തിവച്ചിരുന്നവർക്ക് കേന്ദ്രം പണി കൊടുക്കുക. എന്നാൽ വീട്ടിൽ പണം സൂക്ഷിച്ചുവച്ചിരുന്ന വീട്ടമ്മമാരുടെയും ചെറുകിട വ്യവസായികളുടെയും തൊഴിലാളികളുടെയും സമ്പാദ്യത്തിന് കോട്ടം തട്ടില്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. ഒന്നര ലക്ഷം മുതൽ രണ്ടുലക്ഷം വരെ നിക്ഷേപിക്കുന്നവർക്ക് അധിക നികുതിഭാരം വരില്ല. കള്ളപ്പണം പൂഴ്‌ത്തിവച്ചവർക്ക് പുറമെ സ്വർണക്കച്ചവടക്കാരെയാണ് റവന്യൂ വകുപ്പ് നോട്ടമിട്ടിര
ന്യൂഡൽഹി: 1000-ന്റെയും 500-ന്റെയും കറൻസികൾ പിൻവലിച്ച കേന്ദ്ര സർക്കാർ കള്ളപ്പണം പൂഴ്‌ത്തിവച്ചിരിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നൽകാൻ കൂടുതൽ കടുത്ത നടപടികളിലേക്ക്. റദ്ദാക്കപ്പെട്ട കറൻസികൾ മാറ്റിയെടുക്കുന്നതിനായി ബാങ്കുകളിൽ വൻതുക നിക്ഷേപിക്കുന്നവരെത്തേടി ആദായ നികുതി വകുപ്പ് എത്തും. പത്തുലക്ഷത്തിലേറെ നിക്ഷേപിക്കുന്നവർക്കാണ് അടി കിട്ടുക. വ്യക്തമായ സ്രോതസ് കാണിക്കാനായില്ലെങ്കിൽ ഇത്തരം വലിയ നിക്ഷേപങ്ങൾക്ക് 200 ശതമാനം പിഴ നികുതി ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഡിസംബർ 30 വരെയുള്ള ബാങ്ക് ഇടപാടുകൾ പരിശോധിച്ചാണ് കള്ളപ്പണം പൂഴ്‌ത്തിവച്ചിരുന്നവർക്ക് കേന്ദ്രം പണി കൊടുക്കുക. എന്നാൽ വീട്ടിൽ പണം സൂക്ഷിച്ചുവച്ചിരുന്ന വീട്ടമ്മമാരുടെയും ചെറുകിട വ്യവസായികളുടെയും തൊഴിലാളികളുടെയും സമ്പാദ്യത്തിന് കോട്ടം തട്ടില്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. ഒന്നര ലക്ഷം മുതൽ രണ്ടുലക്ഷം വരെ നിക്ഷേപിക്കുന്നവർക്ക് അധിക നികുതിഭാരം വരില്ല.
കള്ളപ്പണം പൂഴ്‌ത്തിവച്ചവർക്ക് പുറമെ സ്വർണക്കച്ചവടക്കാരെയാണ് റവന്യൂ വകുപ്പ് നോട്ടമിട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ പാൻ വിവരങ്ങൾ ശേഖരിക്കാതെ സ്വർണം വിറ്റവർക്ക് കടുത്ത തിരിച്ചടി ലഭിക്കും. ഉപഭോക്താക്കളുടെ പാൻ നമ്പർ ശേഖരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കാതെ വ്യാപാരം നടത്തിയ ജൂവലറിക്കാർ പണം ബാങ്കിൽ നിക്ഷേപിക്കുമ്പോഴാണ് പിടിവീഴുക. ഉപഭോക്താക്കളുടെ പാൻ വിവരങ്ങൾ ശേഖരിച്ചിരുന്നോ എന്ന കാര്യം പരിശോധിച്ചശേഷമാകും നിക്ഷേപങ്ങളിന്മേൽ നടപടിയെടുക്കുക.
പഴയ നോട്ടുകൾ റദ്ദാക്കിയ സാഹചര്യത്തിൽ സ്വർണത്തിന് വിലകൂട്ടി വൻതോതിൽ ജൂവലറിക്കാർ ലാഭമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൈയിലുള്ള 500-ന്റെയും 1000-ന്റെയും നോട്ടുകൾ സ്വർണത്തിലേക്ക് മാറ്റാനെത്തിയവരിൽനിന്നാണ് ഉയർന്ന പ്രീമിയം ഈടാക്കി സ്വർണം നൽകിയത്. ഇവരുടെ പാൻ വിവരങ്ങൾ ശേഖരിച്ചിട്ടില്ലെങ്കിൽ, ഇങ്ങനെ സ്വർണം വിറ്റുകിട്ടിയ പണം നിക്ഷേപിക്കുമ്പോൾ ജൂവലറിക്കാർക്ക് പിടിവീഴുമെന്ന് റവന്യൂ സെക്രട്ടറി ഹാസ്മുഖ് അഥിയ പറഞ്ഞു.
നികുതി റിട്ടേണിൽ കാണിക്കാത്ത പത്തുലക്ഷത്തിൽ കൂടിയ നിക്ഷേപങ്ങളെ നികുതി വെട്ടിപ്പിന്റെ പരിധിയിലാണ് കണക്കാക്കുകയെന്ന് അഥിയ പറഞ്ഞു. ഇത്തരം നിക്ഷേപങ്ങളിൽ നികുതിയും അതിന് പുറമെ 200 ശതമാനം പിഴയും ഏർപ്പെടുത്തും. ആദായനികുതി വകുപ്പ് 270(എ) പ്രകാരമാണ് ഇവർക്കെതിരെ നടപടിയെടുക്കുക. ഓരോ ബാങ്കിലും ഓരോ ദിവസവും എത്തുന്ന 500, 1000 നോട്ടുകളുടെ വിവരങ്ങൾ അതതുദിവസം തന്നെ സർക്കാർ ശേഖരിക്കുന്നുണ്ട്. റിസർവ് ബാങ്ക് പുറത്തിറക്കിയ എല്ലാ നോട്ടുകളും തിരിച്ചെത്തിയോ എന്നുറപ്പിക്കാനാണിത്.