തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമുഹ്യ സാംസ്‌കാരിക സംഘടന ആയ 'പ്രതിധ്വനിയും' കേരളത്തിലെ സഞ്ചാരികളുടെ ഓൺലൈൻ കൂട്ടായ്മ ആയ 'സഞ്ചാരി' യും സംയുക്തമായി 'നോട്ട്ബുക്ക്' എന്ന പ്രോഗ്രാം നടത്തുന്നു.

പുതിയ അദ്ധ്യയന വർഷത്തിലേക്ക് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗ്, ബുക്ക്, പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങൾ എത്തിക്കുകകയാണ് 'നോട്ട്ബുക്ക്' പ്രോഗ്രാം ലക്ഷ്യമിടുന്നത് .

ടെക്‌നോപാർക്കിലെ എല്ലാ പ്രധാന കെട്ടിടങ്ങളുടെയും മുന്നിൽ കളക്ഷൻ ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്. 2016 മെയ് 18 നു തുടങ്ങിയ കാമ്പയയിൻ മെയ് 25 വരെ തുടരും. ഈ സംരംഭത്തിന്റെ വിജയത്തിനായി എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരുടെയും പിന്തുണയും സഹായവും അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.

ജൂൺ ആദ്യ വാരം തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യും.

വിവിധ ബിൽഡിങ് കളിൽ താഴെ പറയുന്നവരെ നേരിട്ടും പഠനോപകരണങ്ങൾ ഏൽപ്പിക്കാം

തേജസ്വിനി - വിനു പി വി ( 9895185212) ; മിഥുൻ വേണുഗോപാൽ - (9947091236)

ഭവാനി - ബാലശങ്കർ ( 9745037144) ; ബിബിൻ - 9446084359

ലീല ഇൻഫോപാർക്ക് - ബിമൽ [8129455958] ; രഞ്ജിത് [9446225185]

നിള - രാഹുൽ ചന്ദ്രൻ ( 9447699390) ; ജോൺസൻ [9605349352] ഗായത്രി

ചന്ദ്രഗിരി - രജിത് വി പി [9947787841] ; സുനിൽരാജ് [9895582628]

ഗായത്രി - നാരായണസ്വാമി [9947950604] ; ജോഷി [9447455065]

ടെക്‌നോപാർക്ക് ഫേസ് 3 - മാഗി [9846500087] ശ്യാഗിൻ -8606876068