- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരതന്റേയും പത്മരാജന്റേയും പ്രിയക്യാമറാമാൻ അശോക് കുമാർ അന്തരിച്ചു; വിടപറഞ്ഞത് മൈഡിയർ കുട്ടിച്ചാത്തനും ജീൻസും തകരയും ക്യാമറയിൽ പകർത്തിയ പ്രതിഭ
ചെന്നൈ: പ്രശസ്ത ഛായാഗ്രാഹകനും സിനിമാ സംവിധായകനുമായ അശോക് കുമാർ അഗർവാൾ അന്തരിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളാൽ കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. ബാധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സാങ്കേതിക തികവുറപ്പിച്ച് ആശോക് കുമാർ ഇന്ത്യൻ ഭാഷകളിൽ ക്യമാറ ചലിപ്പിച്ചപ്പോൾ അത് വെള്ളിത്തരയിൽ നവ്യാനുഭവമായി. തെന്നിന്ത്യൻ ഭാഷകളിൽ 125 ഓളം സനിമകള
ചെന്നൈ: പ്രശസ്ത ഛായാഗ്രാഹകനും സിനിമാ സംവിധായകനുമായ അശോക് കുമാർ അഗർവാൾ അന്തരിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളാൽ കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. ബാധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
സാങ്കേതിക തികവുറപ്പിച്ച് ആശോക് കുമാർ ഇന്ത്യൻ ഭാഷകളിൽ ക്യമാറ ചലിപ്പിച്ചപ്പോൾ അത് വെള്ളിത്തരയിൽ നവ്യാനുഭവമായി. തെന്നിന്ത്യൻ ഭാഷകളിൽ 125 ഓളം സനിമകളിൽ ഫ്രെയ്മുകളൊരുക്കിയത് അശോക് കുമാറാണ്. ആറോളം സിനിമകളും സംവിധാനം ചെയ്തു. ഇന്ത്യയിലെ ആദ്യ ത്രി ഡി ചലച്ചിത്രമായ മൈഡിയർ കുട്ടിച്ചാത്തിന്റെ ഛായാഗ്രാഹകനും അശോക് കുമാറാണ്.
മലയാളത്തിന്റെ സുവർണതലമുറയിൽ പെട്ട പി.എൻ മേനോൻ, ഭരതൻ, പത്മരാജൻ എന്നിവരുടെ പ്രിയ ക്യാമറാമാനായിരുന്നു അശോക് കുമാർ. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. 1980 ൽ നെഞ്ചത്തൈ കിള്ളാതെ എന്നി ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. 1969 ലും 1973 ലും 1977 ലും മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാർഡ് അദ്ദേഹം നേടി. നെഞ്ചത്തൈ കിള്ളാതെ(1980), അന്ന് പെയ്ത മഴയിൽ(1988) എന്നീ ചിത്രങ്ങളിലൂടെ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
മലയാളത്തിൽ കുട്യേടത്തി, ലോറി, തകര, മഞ്ഞിൽവിരിഞ്ഞ പൂക്കൾ, നവംബറിന്റെ നഷ്ടം, ഡെയ്‌സി, ഒരുക്കം, മൈഡിയർ കുട്ടിച്ചാത്തൻ, പറന്ന് പറന്ന് പറന്ന്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് തമിഴിൽ നെഞ്ചത്തൈ കിള്ളാതെ, ഉല്ലാസപറകൾ, വസന്തകാല പറവകൾ, ജോണി, നടികൻ, ജീൻസ് തുടങ്ങിയ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു.
സംവിധായകൻ ജെ മഹേന്ദ്രന്റെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു. മലയാളത്തിലും തമിഴിലും തൊട്ടതെല്ലാം പൊന്നാക്കിയ അശോക് കുമാർ അഭി നന്ദന എന്ന ചിത്രത്തിലൂടെ തെലുങ്കിലും, കാമാഗ്‌നി, സച്ച പ്യാർ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയിലും ബ്ലാക് വാട്ടേഴ്‌സ് എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷിലും സാന്നിധ്യമറിയിച്ചു.