- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പണ്ട് തന്തപ്പടിക്ക് കള്ളുഷാപ്പിൽ പോയി കള്ള് വാങ്ങി വീട്ടിൽ കൊണ്ടുക്കൊടുത്ത കൊച്ചു പെണ്ണാണ് ഇപ്പോൾ പ്രിൻസിപ്പലായത്; വിദ്യാർത്ഥികളുടെ മനസിൽ മരിച്ച ടീച്ചർ നാട്ടുകാരുടെ മനസിൽ പണ്ടേ മരിച്ചതാണ്; കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിൻസിപ്പലിനെ നാട്ടിലും 'കൊന്നു' കൊലവിളിച്ച് ലഘുലേഖ; മുഖ്യമന്ത്രി പറഞ്ഞാലും കുട്ടിസഖാക്കൾ കേൾക്കില്ല!
കാഞ്ഞങ്ങാട്: വിരമിക്കൽ ദിവസം എസ്എഫ്‌ഐക്കാർ അധിക്ഷേപിച്ച കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിൻസിപ്പലിനെ നാട്ടിലും അവഹേളിച്ച് ലഘുലേഖ. വിദ്യാർത്ഥികളുടെ മനസിൽ ഇപ്പോൾ മരിച്ച ടീച്ചർ നാട്ടുകാരുടെ മനസിൽ പണ്ടേ മരിച്ചതാണെന്ന് ലഘുലേഖ പറയുന്നു. ഇതിൽ ടീച്ചറെ മാത്രമല്ല, ഭർത്താവിനെയും മരിച്ചുപോയ അച്ഛനെയും വരെ രൂക്ഷമായി ആക്ഷേപിച്ചു കൊണ്ടാണ് ലഘുലേഖ പ്രചരിക്കുന്നത്. എസ്എഫ്‌ഐ വിദ്യാർത്ഥികൾ ചെയ്തത് വളരെ നിന്ദ്യമായ പ്രവർത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതെയാണ് കുട്ടിസഖാക്കൽ ലഘുലേഖയുമായി ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ലാൽസലാം സഖാക്കളെ എന്ന തലക്കെട്ടോടെയാണ് ലഘുലേഖ. ലേഡി പ്രിൻസിപ്പലിന്റെ ഗ്രാമവാസികളാണ് ഇതു പുറത്തിറക്കുന്നത് എന്നും രേഖപ്പെടുത്തിയിട്ടാണെങ്കിലും ഇതിന് പിന്നിൽ വിദ്യാർത്ഥി സംഘടന തന്നെയാണെന്നാണ് ആക്ഷേപം. കോളേജിലുണ്ടായ സംഭവങ്ങൾക്ക് പിന്നിൽ എസ്.എഫ്.ഐ ആണെന്ന പരോക്ഷമായ ധ്വനി കുറിപ്പിലുണ്ട്. ടീച്ചർക്ക് അനാവശ്യമായ പ്രശസ്തി ലഭിക്കാനുള്ള സാഹചര്യമൊരുക്കിയ എസ്.എഫ്.ഐക്
കാഞ്ഞങ്ങാട്: വിരമിക്കൽ ദിവസം എസ്എഫ്‌ഐക്കാർ അധിക്ഷേപിച്ച കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിൻസിപ്പലിനെ നാട്ടിലും അവഹേളിച്ച് ലഘുലേഖ. വിദ്യാർത്ഥികളുടെ മനസിൽ ഇപ്പോൾ മരിച്ച ടീച്ചർ നാട്ടുകാരുടെ മനസിൽ പണ്ടേ മരിച്ചതാണെന്ന് ലഘുലേഖ പറയുന്നു. ഇതിൽ ടീച്ചറെ മാത്രമല്ല, ഭർത്താവിനെയും മരിച്ചുപോയ അച്ഛനെയും വരെ രൂക്ഷമായി ആക്ഷേപിച്ചു കൊണ്ടാണ് ലഘുലേഖ പ്രചരിക്കുന്നത്. എസ്എഫ്‌ഐ വിദ്യാർത്ഥികൾ ചെയ്തത് വളരെ നിന്ദ്യമായ പ്രവർത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതെയാണ് കുട്ടിസഖാക്കൽ ലഘുലേഖയുമായി ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ലാൽസലാം സഖാക്കളെ എന്ന തലക്കെട്ടോടെയാണ് ലഘുലേഖ. ലേഡി പ്രിൻസിപ്പലിന്റെ ഗ്രാമവാസികളാണ് ഇതു പുറത്തിറക്കുന്നത് എന്നും രേഖപ്പെടുത്തിയിട്ടാണെങ്കിലും ഇതിന് പിന്നിൽ വിദ്യാർത്ഥി സംഘടന തന്നെയാണെന്നാണ് ആക്ഷേപം. കോളേജിലുണ്ടായ സംഭവങ്ങൾക്ക് പിന്നിൽ എസ്.എഫ്.ഐ ആണെന്ന പരോക്ഷമായ ധ്വനി കുറിപ്പിലുണ്ട്. ടീച്ചർക്ക് അനാവശ്യമായ പ്രശസ്തി ലഭിക്കാനുള്ള സാഹചര്യമൊരുക്കിയ എസ്.എഫ്.ഐക്കാരുടെ വിവരദോഷത്തിന് ആയിരം നമസ്‌ക്കാരമെന്ന ആമുഖത്തോടെ ലഘുലേഖ തുടങ്ങുന്നു. രണ്ടു ഭാഗങ്ങളുള്ള കുറിപ്പിന്റെ ആദ്യഭാഗത്ത് പ്രിൻസിപ്പൽ ഡോക്ടർ പി.വി.പുഷ്പജയേയും ഭർത്താവിനേയും അടച്ചാക്ഷേപിക്കുന്നു.
ഒപ്പം ടീച്ചറുടെ മരിച്ചുപോയ അച്ഛനെതിരെയും പരാമർശങ്ങളുണ്ട്. ക്യാപസിലെ പ്രശ്‌നങ്ങളെക്കുറിച്ച് രണ്ടാം ഭാഗത്തിൽ സൂചിപ്പിക്കുന്നു. എസ്.എഫ്.ഐ പ്രവർത്തകരോട് ടീച്ചർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നാണ് കുറ്റപ്പെടുത്തൽ. ഇന്നു രാവിലെയാണ് പൊള്ളപ്പോയിൽ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ടീച്ചർ പുഷ്പയുടെ മരിച്ചു പോയ അച്ഛനെ പോലും വെറുതേ വിടാതെയാണ് അധിക്ഷേപം അരങ്ങുന്നത്.
പീറപ്പെണ്ണെന്ന് വിളിച്ച് അധിക്ഷേപിച്ചും ഭർത്താവിനെയും അധിക്ഷേപിക്കുന്ന വിധത്തിലാണ് ലഘുലേഖയിലെ വാക്കുകൾ. പണ്ട് തന്തപ്പടിക്ക് കള്ളുഷാപ്പിൽ പോയി കള്ള് വാങ്ങി വീട്ടിൽ കൊണ്ടുക്കൊടുത്ത കൊച്ചു പെണ്ണാണ് പ്രിൻസിപ്പലായതെന്നും അധിപിച്ചു കൊണ്ട് പറയുന്നു. ചെയ്തത്. പമ്പര വിഢിത്തമാണെങ്കിലും വിദ്യാർത്ഥി സഖാക്കൾക്കൊപ്പമാണ് കേരളത്തിന്റെ ഭൂരിപക്ഷ മനസ് എന്ന പ്രഖ്യാപനത്തോടെ കുറിപ്പ് അവസാനിക്കുന്നു. അതേസമയം പാർട്ടി ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ലഘുലേഖയുമായി സിപിഎമ്മിന് ബന്ധമില്ലെന്നാണ് ചെറുവത്തൂർ ഏരിയ കമ്മിറ്റിയുടെ നിലപാട്
നേരത്തെ പ്രിൻസിപ്പൽ പി.വി.പുഷ്പജയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് പോസ്റ്റർ പതിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകരായ മൂന്നു വിദ്യാർത്ഥികൾക്ക് സസ്പെന്റു ചെയ്തിരുന്നു. രണ്ടാംവർഷ എക്കണോമിക്സ് ബിരുദവിദ്യാർത്ഥികളായ മുഹമ്മദ്ഹനീഫ്, എംപി.പ്രവീൺ, രണ്ടാംവർഷ ബി.എസ്സി. കണക്ക് വിദ്യാർത്ഥി ശരത് എന്നിവരെയാണ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തത്. മുഹമ്മദ് ഹനീഫ് എസ്.എഫ്. ജില്ലാ കമ്മിറ്റിയംഗവും മറ്റു രണ്ടുപേർ സംഘടനയുടെ പ്രവർത്തകരുമാണ്. 'വിദ്യാർത്ഥിമനസ്സിൽ മരിച്ച പ്രിൻസിപ്പലിന് ആദരാഞ്ജലികൾ...ദുരന്തം ഒഴിയുന്നു...കാമ്പസ് സ്വതന്ത്രമാകുന്നു. 'നെഹ്രു'വിന് ശാപമോക്ഷം' എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്.
രണ്ടുമാസം കഴിഞ്ഞാണ് വിരമിക്കുന്നതെങ്കിലും ഇപ്പോൾ വിരമിക്കുന്ന അദ്ധ്യാപകർക്കൊപ്പം പ്രിൻസിപ്പലിനും 27-ന് യാത്രയയപ്പ് നല്കിയിരുന്നു. മധുരം നല്കിയും പടക്കം പൊട്ടിച്ചും ചില വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ യാത്രയയപ്പ് ആഘോഷിക്കുകയും ചെയ്തു. മധുരം വിതരണം ചെയ്യുന്നതും പടക്കം പൊട്ടിക്കുന്നതുമെല്ലാം മൊബൈൽ ഫോണിൽ പകർത്തി നവമാധ്യമങ്ങളിലൂടെ ഇവർ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരെ പ്രിൻസിപ്പൽ കേസ് കൊടുക്കുയുമുണ്ടായിരുന്നു.