- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി കടകംപള്ളിക്കും പാറശ്ശാല, വാമനപുരം, നെയ്യാറ്റിൻകര എംഎൽഎമാർക്കും നിയമസഭാ അംഗത്വം നഷ്ടമാകുമോ? ഇവരടക്കം 11 പേർക്ക് അനുവദിച്ചതിനേക്കാൾ കൂടുതൽ പണം ചെലവാക്കിയതിൽ വിശദീകരണം തേടി നോട്ടീസ്; കുറ്റം തെളിഞ്ഞാൽ മൂന്നരവർഷത്തേക്ക് ആയോഗ്യരാകും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് നിശ്ചയിച്ച ചെലവിന്റെ പരിധി ലംഘിച്ച 11 സ്ഥാനാർത്ഥികൾക്ക് നോട്ടീസ്. തിരുവനന്തപുരം ജില്ലയിലെ 11 സ്ഥാനാർത്ഥികൾക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികളാണ് കൂടുതൽ പണം ചെലവഴിച്ചവരിൽപ്പെടുന്നത്. 1951ലെ പീപ്പി ൾ ആക്റ്റിലെ 10 എ വകുപ്പനുസരിച്ച് സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന കണക്കിൽ പരിധി ലംഘിച്ചതായി വ്യക്തമായാൽ മൂന്നുവർഷത്തേക്ക് അവരെ അയോഗ്യരാക്കാവുന്നതാണ്. അതായത് കുറ്റം തെളിഞ്ഞാൽ എംഎൽഎമാർക്ക് സ്ഥാനം നഷ്ടമാകും. വൈദ്യുതിദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ എൻ ശക്തൻ, അദ്ദേഹത്തെ തോൽപിച്ച സിപിഎമ്മിന്റെ ഐ ബി സതീഷ്, വാമനപുരം എംഎൽഎ ഡി കെ മുരളി, അവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ്, പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ, നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, അവിടെ പരാജയപ്പെട്ട യുഡിഎഫിന്റെ ആർ ശെൽവരാജ്, കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന മുൻ പ്രസിഡന്റ് വി മുരളീധരൻ, കാട്ടാക്കട മണ്ഡല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് നിശ്ചയിച്ച ചെലവിന്റെ പരിധി ലംഘിച്ച 11 സ്ഥാനാർത്ഥികൾക്ക് നോട്ടീസ്. തിരുവനന്തപുരം ജില്ലയിലെ 11 സ്ഥാനാർത്ഥികൾക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികളാണ് കൂടുതൽ പണം ചെലവഴിച്ചവരിൽപ്പെടുന്നത്. 1951ലെ പീപ്പി ൾ ആക്റ്റിലെ 10 എ വകുപ്പനുസരിച്ച് സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന കണക്കിൽ പരിധി ലംഘിച്ചതായി വ്യക്തമായാൽ മൂന്നുവർഷത്തേക്ക് അവരെ അയോഗ്യരാക്കാവുന്നതാണ്. അതായത് കുറ്റം തെളിഞ്ഞാൽ എംഎൽഎമാർക്ക് സ്ഥാനം നഷ്ടമാകും.
വൈദ്യുതിദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ എൻ ശക്തൻ, അദ്ദേഹത്തെ തോൽപിച്ച സിപിഎമ്മിന്റെ ഐ ബി സതീഷ്, വാമനപുരം എംഎൽഎ ഡി കെ മുരളി, അവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ്, പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ, നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, അവിടെ പരാജയപ്പെട്ട യുഡിഎഫിന്റെ ആർ ശെൽവരാജ്, കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന മുൻ പ്രസിഡന്റ് വി മുരളീധരൻ, കാട്ടാക്കട മണ്ഡലം ബിജെപി സ്ഥാനാർത്ഥിയായിരുന്ന പി കെ കൃഷ്ണദാസ്, പാറശ്ശാല മണ്ഡലം ബിജെപി സ്ഥാനാർത്ഥിയായിരുന്ന കരമന ജയൻ എന്നിവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.
ഇവർ ഈ മാസം 13ന് നടക്കുന്ന യോഗത്തിൽ കലക്ടർക്കും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനും മുന്നിൽ കണക്കുകൾ സമർപ്പിക്കണം. കലക്ടറും നിരീക്ഷകനും ഈ കണക്കുകൾ തള്ളിയാൽ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ അവ സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം ഒരു സ്ഥാനാർത്ഥിക്ക് 28 ലക്ഷം രൂപയാണ് ചെലവഴിക്കാനുള്ള പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതുപ്രകാരം സി കെ ഹരീന്ദ്രനാണ് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചതെന്ന് കണക്കുകൾ പറയുന്നു. 45,40,310 രൂപയാണ് ഹരീന്ദ്രന്റെ തെരഞ്ഞെടുപ്പ് ചെലവ്. പാരഡികൾക്കു വേണ്ടിയാണ് സ്ഥാനാർത്ഥികൾ കൂടുതൽ തുക ചെലവഴിച്ചത്.
ആർ ശെൽവരാജാണ് തൊട്ടുപിന്നിൽ 45,04,044 രൂപ. ടി ശരത്ചന്ദ്ര പ്രസാദ് 42,25,355 രൂപ, ഡി കെ മുരളി 28,64,570, കടകംപള്ളി സുരേന്ദ്രൻ 28,20,612, ഐ ബി സതീഷ് 35,13,145, കെ ആൻസലൻ 31,33,895, എൻ ശക്തൻ 29,20,769, വി മുരളീധരൻ 29,87, 076, കരമന ജയൻ 31,58,002, പി കെ കൃഷ്ണദാസ് 33,64,908 എന്നിങ്ങനെയാണ് മറ്റുള്ളവർ ചെലവഴിച്ച തുക.