- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2000 സഹകരണ ബാങ്കുകൾക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്; നിക്ഷേപം പിൻവലിച്ച് തടി തപ്പി ഇടപാടുകാർ; സഹകരണ ബാങ്കുകൾ കൂട്ടമരണത്തിലേക്ക്
കണ്ണൂർ : സഹകരണ ബാങ്കുകളിൽ ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് രണ്ടായിരത്തോളം സ്ഥാപനങ്ങൾക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിക്ഷേപം കർശന നിരീക്ഷണത്തിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കള്ളപ്പണ നിക്ഷേപത്തിന്റെ കേന്ദ്രമായി സഹകരണ പ്രസ്ഥ
കണ്ണൂർ : സഹകരണ ബാങ്കുകളിൽ ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് രണ്ടായിരത്തോളം സ്ഥാപനങ്ങൾക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിക്ഷേപം കർശന നിരീക്ഷണത്തിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കള്ളപ്പണ നിക്ഷേപത്തിന്റെ കേന്ദ്രമായി സഹകരണ പ്രസ്ഥാനങ്ങൾ മാറുന്നുവെന്ന് സൂചനകളുടെ സാഹചര്യത്തിലാണ് നോട്ടീസ്. എന്നാൽ ഇതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ പ്രതിസന്ധിയിലാകുമെന്നതാണ് വസ്തുത.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് നോട്ടീസ്. നിക്ഷേപത്തെക്കുറിച്ച് ഒരു മാസത്തിനകം വ്യക്തമായ മറുപടി നൽകണമെന്ന് നോട്ടീസിൽ നിർദ്ദേശിക്കുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളുടെ തലപ്പത്ത് പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് ഉള്ളത്. പല മുതലാളിമാരിൽ നിന്നും അനധികൃതമായി പണം വാങ്ങി നിക്ഷേപിച്ച് സഹകരണ ബാങ്കുകളെ ലാഭത്തിലാക്കുന്ന പതിവുണ്ട്. ഇതാണ് പുതിയ നീക്കത്തിലൂടെ പരിശോധിക്കാനുള്ള സാഹചര്യം ആദായ നികുതി വകുപ്പ് ഉണ്ടാക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം സഹകരണ ബാങ്കുകളിലെ നിക്ഷേപം കൂടി നിരീക്ഷിക്കാൻ ആദായനികുതി വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനായി കേന്ദ്ര ധനവകുപ്പിന്റെ പ്രത്യേക നിർദ്ദേശവുമുണ്ടായിരുന്നു. നോട്ടീസിനു മറുപടി നൽകാത്ത സംഘങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. പരിശോധനയ്ക്ക് സഹകരണ ബാങ്കുകൾ തടസം നിൽക്കുകയാണെന്നു ആദായനികുതി ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ വൻകിട നിക്ഷേപകരെല്ലാം ബാങ്കിൽ നിന്ന് പണം പിൻവലിക്കും. ഇതിലൂടെ മാത്രമേ കള്ളപ്പണ നിക്ഷേപം നടത്തിയവർക്ക് തടി തപ്പാൻ കഴിയൂ. ഇത് സഹകരണ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും.
ഇതു മനസ്സിലാക്കിയാണ് ആദായ നികുതി വകുപ്പിന്റെ നീക്കങ്ങളെ സഹകരണ ബാങ്കുകൾ എതിർക്കുന്നത്. പരിശോധനയ്‌ക്കെത്തിയവരെ പല സ്ഥലങ്ങളിലും കൈയേറ്റം ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ചില വ്യക്തികൾക്ക് പല അക്കൗണ്ടുകളിലായി ഈ ബാങ്കുകളിലുള്ളത്. ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരേ സംസ്ഥാനത്തെ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനകളും സുപ്രീംകോടതിയെവരെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നോട്ടീസ് അയച്ചത്. നടപടികൾ വരും ദിനത്തിൽ കർശനമാക്കുകയും ചെയ്യും.
അതിനിടെ കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് ആദായനികുതി വകുപ്പുകാർ സഹകരണ ബാങ്കുകളെ തകർക്കാൻ ശ്രമിക്കുകയാണെന്ന് കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ വ്യക്തമാക്കി. വാണിജ്യബാങ്കുകൾ 10 ലക്ഷത്തിനു മുകളിൽ നിക്ഷേപമുള്ളവരുടെ മാത്രം വിവരം നൽകിയാൽ മതി. എന്നാൽ സഹകരണ മേഖലയിലെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപകരുടെ വിവരം നൽകേണ്ടിവരുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സി. ഗോവിന്ദൻ പറയുന്നു.
ആദായ നികുതി വകുപ്പ് ആവശ്യപ്പെടുന്നത് അഞ്ചു ലക്ഷം രൂപയിലേറെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ള മുഴുവൻ പേരുടെയും വിവരങ്ങളാണ്. ഒപ്പം പതിനായിരം രൂപയ്ക്ക് മുകളിൽ പലിശ വാങ്ങുന്നവരുടെ വിവരവും. പതിനായിരം രൂപ പ്രതിവർഷം പലിശ ലഭിക്കാൻ ഒരു ലക്ഷം രൂപയുടെ നിക്ഷേപം മതിയെന്നിരിക്കെ എല്ലാവരുടെയും പേരു നൽകുന്നത് അപ്രായോഗികമാണെന്നും ഇവർ പറയുന്നു.