തിരൂർ: പഴയകാല നോവലിസ്റ്റും നാടകകൃത്തും നടനുമായ ആരോമൽ (65) അന്തരിച്ചു. കടവത്ത് പറമ്പിൽ വേലായുധൻ എന്നാണ് യഥാർഥ പേര്. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.

1970 മുതൽ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥ, കവിത, നോവൽ എന്നിവ എഴുതിയിരുന്നു. തിരക്കഥകളും രചിച്ചിട്ടുണ്ട്. തിരൂരിലെ പഴയ വിജയ ടൂട്ടോറിയൽസിൽ അദ്ധ്യാപകനായിരുന്നു. അവിവാഹിതനാണ്.

സഹോദരങ്ങൾ:- ബാലകൃഷ്ണൻ, രാജു, ശ്രീമതി, കുട്ടൻ, കുമാരൻ, നാരായണൻ, ലീല, പരേതനായ രാവുണ്ണി. സംസ്‌കാരം ശനിയാഴ്ച രാവിലെ 8ന് വീട്ടുവളപ്പിൽ നടക്കും.