- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൽക്കാലം വിജയിച്ചു നിൽക്കുന്നത് ഉമ്മൻ ചാണ്ടി തന്നെ; പാതി വിജയം എങ്കിലും ഇല്ലാതെ സുധീരൻ പിന്മാറില്ല; ജയസാധ്യത തട്ടിത്തെറുപ്പിക്കുന്നതിൽ സോണിയയ്ക്ക് അതൃപ്തി; മൽസരിക്കില്ലെന്ന് പറഞ്ഞ് മാറി നിന്ന ടിഎൻ പ്രതാപനെ സിപിഐയുടെ സിറ്റിങ് സീറ്റിൽ നിർത്തിയത് സുധീരനെ ലക്ഷ്യം വച്ചു തന്നെ
ന്യൂഡൽഹി: കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പിടിമുറുക്കിയത് ടിഎൻ പ്രതാപനിലൂടെയാണ്. യുവാക്കൾക്കായി മത്സര രംഗത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് പ്രതാപൻ നിലപാട് എടുത്തു. ഇതോടെ സ്ഥാനാർത്ഥി നിർണ്ണയം സുധീരൻ ചർച്ചയാക്കി. പക്ഷേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കരുനീക്കത്തിന് മുന്നിൽ പ്രതാപന് പണികിട്ടി. സിപിഐയുടെ ഉറച്ച കോട്ടയാണ് കയ്‌പ്പമംഗലം. ഈ ഇടതുകോട്ടയിൽ പ്രതാപനെ സ്ഥാനാർത്ഥിയാക്കി. ജയിച്ചു കയറിയാൽ പ്രതാപന് അഭിമാനിക്കാം. എന്നാൽ തോറ്റാൽ പ്രതാപന്റെ ജനസ്വാധീനത്തിൽ എ-ഐ ഗ്രൂപ്പുകൾ സംശയം ഉന്നയിക്കുകയും ചെയ്യും. അങ്ങനെ സുധീരന്റെ വിശ്വസ്തനെ കമ്മ്യൂണിസ്റ്റ് കോട്ടയിൽ നിയോഗിച്ച് ഉമ്മൻ ചാണ്ടി പണി കൊടുത്തു. ഉമ്മൻ ചാണ്ടി-സുധീരൻ അടിയിൽ വഴിമുട്ടിനിൽക്കുന്ന കോൺഗ്രസിനും ഹൈക്കമാൻഡിനും ആറ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായില്ല. സോണിയയും രാഹുലുമൊക്കെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇരിക്കൂർ (കെ.സി ജോസഫ്), തൃപ്പൂണിത്തുറ (കെ. ബാബു), കോന്നി (അടൂർ പ്രകാശ്), ബെന്നി ബഹ്നാ
ന്യൂഡൽഹി: കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പിടിമുറുക്കിയത് ടിഎൻ പ്രതാപനിലൂടെയാണ്. യുവാക്കൾക്കായി മത്സര രംഗത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് പ്രതാപൻ നിലപാട് എടുത്തു. ഇതോടെ സ്ഥാനാർത്ഥി നിർണ്ണയം സുധീരൻ ചർച്ചയാക്കി. പക്ഷേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കരുനീക്കത്തിന് മുന്നിൽ പ്രതാപന് പണികിട്ടി. സിപിഐയുടെ ഉറച്ച കോട്ടയാണ് കയ്‌പ്പമംഗലം. ഈ ഇടതുകോട്ടയിൽ പ്രതാപനെ സ്ഥാനാർത്ഥിയാക്കി. ജയിച്ചു കയറിയാൽ പ്രതാപന് അഭിമാനിക്കാം. എന്നാൽ തോറ്റാൽ പ്രതാപന്റെ ജനസ്വാധീനത്തിൽ എ-ഐ ഗ്രൂപ്പുകൾ സംശയം ഉന്നയിക്കുകയും ചെയ്യും. അങ്ങനെ സുധീരന്റെ വിശ്വസ്തനെ കമ്മ്യൂണിസ്റ്റ് കോട്ടയിൽ നിയോഗിച്ച് ഉമ്മൻ ചാണ്ടി പണി കൊടുത്തു.
ഉമ്മൻ ചാണ്ടി-സുധീരൻ അടിയിൽ വഴിമുട്ടിനിൽക്കുന്ന കോൺഗ്രസിനും ഹൈക്കമാൻഡിനും ആറ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായില്ല. സോണിയയും രാഹുലുമൊക്കെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇരിക്കൂർ (കെ.സി ജോസഫ്), തൃപ്പൂണിത്തുറ (കെ. ബാബു), കോന്നി (അടൂർ പ്രകാശ്), ബെന്നി ബഹ്‌നാൻ (തൃക്കാക്കര), ഡൊമിനിക് പ്രസന്റേഷൻ(കൊച്ചി) മണ്ഡലങ്ങൾ കീറാമുട്ടിയായി തുടരുന്നു. കണ്ണൂരിൽ സിറ്റിങ് എംഎൽഎ: എ.പി അബ്ദുള്ളക്കുട്ടിക്കു വീണ്ടും സീറ്റ് നൽകുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം തുടർച്ചയായി മത്സരിച്ചു ജയിക്കുന്ന മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണനെ വെട്ടി തൃശൂർ സീറ്റ് കെപിസിസി. ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിനു നൽകാൻ ഇന്നലെ തീരുമാനമായി. കുന്ദമംഗലത്ത് ഡി.സി.സി. പ്രസിഡന്റ കെ.സി. അബുവിനെ വെട്ടി ടി. സിദ്ദിഖ് സീറ്റ് സ്വന്തമാക്കി. എ-ഐ ഗ്രൂപ്പുകൾ സ്ഥാനാർത്ഥി നിർണ്ണത്തിൽ പിടിമുറുക്കിയതിന്റെ വ്യക്തമായ സൂചനയാണ് ഇത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർക്കെല്ലാം സീറ്റ് കിട്ടി. സുധീരൻ മുന്നോട്ട് വച്ചവർക്കാർക്കും സീറ്റ് കിട്ടിയില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാൽ സുധീരനും ഉറച്ച നിലപാടിലാണ്. കോന്നിയിലും ഇരിക്കൂറിലും ഒരുവിട്ടു വീഴ്ചയ്ക്കുമില്ല. അതിനിടെ ഇത്തരം ചർച്ചകളിലൂടെ കോൺഗ്രസിന്റെ ജയസാധ്യതയെയാണ് ഇല്ലാതായതെന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിലപാട്. ഇതിലുള്ള അതൃപ്തി കേരളത്തിലെ നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തോടെ എല്ലാ പ്രശ്‌നത്തിനും പരിഹാരം വേണമെന്നാണ് സോണിയയുടെ നിലപാട്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇതേ നിലപാടിൽ തന്നെ. വി എം. സുധീരൻ, ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെക്കൂടാതെ ചർച്ചകൾക്കു നേതൃത്വം നൽകിയ എ.കെ. ആന്റണി, വയലാർ രവി, പി.സി. ചാക്കോ, ശശി തരൂർ എന്നിവരോടാണ് അതൃപ്തി വ്യക്തമാക്കിയത്. ചിലരുടെ ഈഗോയാണു പ്രശ്‌നം വഷളാക്കിയതെന്നു വയലാർ രവിയും പി.സി. ചാക്കോയും രാഹുൽ ഗാന്ധിയോടു തുറന്നടിച്ചു.
തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം ഏറെ പ്രതീക്ഷയോടെ കാണുന്നതു കേരളത്തെയാണ്. ഭരണത്തുടർച്ച ഉണ്ടാകുമെന്ന റിപ്പോർട്ടാണ് ഐ.ഐ.സി.സി. നിയോഗിച്ച ഏജൻസി ഹൈക്കമാൻഡിനു നൽകിയിരുന്നത്. ഇതിനിടെയാണ് സീറ്റ് തർക്കം ഉടലെടുത്തത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഉമ്മൻ ചാണ്ടിയും വി എം. സുധീരനും രമേശ് ചെന്നിത്തലയും മൂന്നുവട്ടം ചർച്ച നടത്തിയിട്ടും പരിഹാരം സാധ്യമായിരുന്നില്ല. ഡൽഹിയിലെത്തിയപ്പോൾ തർക്കം രൂക്ഷമായതാണ് ഹൈക്കമാൻഡിനെ ഏറെ അസ്വസ്ഥരാക്കി. ഇപ്പോഴത്തെ വിഴുപ്പലക്കൽ ഭരണത്തുടർച്ച അസാധ്യമാക്കിയെന്നു മറ്റു നേതാക്കൾ രാഹുൽ ഗാന്ധിയെ ധരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് പ്രശ്‌ന പരിഹാരത്തിനു രാഹുൽ വീണ്ടും രംഗത്തിറങ്ങിയത്. സീറ്റ് തർക്കത്തോടെ എ, ഐ ഗ്രൂപ്പിനു പിന്നാലെ കോൺ്രഗസിൽ സുധീരന്റെ നേതൃത്വത്തിൽ മറ്റൊരു ഗ്രൂപ്പുകൂടി സജീവമായി. സ്ഥാനാർത്ഥിപ്പട്ടികയിൽ കയറിക്കൂടാൻ പറ്റാത്തവരാണ് കൂട്ടത്തോടെ സുധീരപക്ഷത്തേക്കു കൂടുമാറിയത്.
പ്രതാപനെ സിറ്റിങ് സീറ്റായ കൊടുങ്ങല്ലൂരിൽ നിന്നു മാറ്റി കയ്പമംഗലത്ത് ഇറക്കിയത് സുധീരന് തിരിച്ചടി നൽകാനാണ്. ഇരുട്ടടി നൽകുന്നതാണ് ഇന്നലെ കണ്ടത്. സുധീരന്റെ സ്ഥാനാർത്ഥിനിർണയ മാനദണ്ഡത്തിന് അനുകൂല സാഹചര്യം പരുവപ്പെടുത്താനും അടുത്തതവണ തൃശൂരിൽനിന്നു പാർലമെന്റിലേക്കു മത്സരിക്കാനുമായിരുന്നു പ്രതാപന്റെ പദ്ധതി. ഇതു പൊളിച്ചടുക്കിയാണ് സിപിഐയുടെ സിറ്റിങ് സീറ്റിലേക്ക് പ്രതാപനെ തീരുമാനിച്ചത്. വിശ്വസ്തരെ ബലികൊടുക്കാൻ തയാറല്ലെന്ന് ഉമ്മൻ ചാണ്ടിയും മൂന്നു മന്ത്രിമാരടക്കം അഞ്ചുപേർക്ക് സീറ്റ് നൽകാനാവില്ലെന്ന് സുധീരനും നിലപാടുകളിൽ ഉറച്ചുനിന്നതോടെ ഹൈക്കമാൻഡ് വെട്ടിലായി. ഇതോടെയാണ് കടുത്ത നിലപാടുകളിലേക്ക് ഹൈക്കമാണ്ട് എത്തിയത്.
അതിനിടെ ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും സുധീരൻ അറിയിച്ചു. ഇന്ന് രാവിലെ സ്‌ക്രീനിങ് കമ്മിറ്റി യോഗം വീണ്ടും ചേരും. അതിനുശേഷം എപ്പോൾവേണമെങ്കിലും അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാൻ സാധിക്കും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം പരിഹരിച്ച് ഇന്നു തന്നെ പട്ടിക പ്രഖ്യാപനം നടത്താൻ സാധിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച സുധീരൻ, ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും വ്യക്തമാക്കി.
ഏകദേശ ധാരണയായ കോൺഗ്രസ് സ്ഥാനാർത്ഥികൾ
തൃക്കരിപ്പൂർ കെ.പി കുഞ്ഞിക്കണ്ണൻ
ഉദുമ കെ.സുധാകരൻ
പേരാവൂർ സണ്ണി ജോസഫ്
ധർമ്മടം എം.സി ശ്രീജ
മാനന്തവാടി പി.കെ ജയലക്ഷ്മി
ബത്തേരി ഐ.സി ബാലകൃഷ്ണൻ
ബേപ്പൂർ ആദം മുൾസി
കുന്ദമംഗലം ടി.സിദ്ദിഖ്
കൊയിലാണ്ടി എൻ. സുബ്രഹ്മണ്യൻ
വണ്ടൂർ എ.പി അനിൽകുമാർ
പൊന്നാനി പി.ടി അജയമോഹൻ
തൃത്താല വി.ടി ബലറാം
പട്ടാമ്പി സി.പി മുഹമ്മദ്
പാലക്കാട് ഷാഫി പറമ്പിൽ
ചിറ്റൂർ കെ. അച്യുതൻ
ഷൊർണൂർ ഹരിഗോവിന്ദൻ
മലമ്പുഴ വി എസ് ജോയ്
ഒറ്റപ്പാലം സി.വി ബാലചന്ദ്രൻ
ചേലക്കര കെ.എ തുളസി
കയ്‌പ്പമംഗലം ടി.എൻ പ്രതാപൻ
കൊടുങ്ങല്ലൂർ കെ.പി ധനപാലൻ
ഒല്ലൂർ എംപി വിൻസന്റ്
മണലൂർ ഒ.അബ്ദുറഹ്മാൻ കുട്ടി
തൃശൂർ പത്മജ വേണുഗോപാൽ
ആലുവ അൻവർ സാദത്ത്
അങ്കമാലി റോജി എം.ജോൺ
പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളി
പറവൂർ വി.ഡി സതീശൻ
എറണാകുളം ഹൈബി ഈഡൻ
വൈപ്പിൻ അഡ്വ. ഹരിദാസ്
കുന്നത്തുനാട് വി.പി സജീന്ദ്രൻ
മൂവാറ്റുപുഴ ജോസഫ് വാഴക്കൻ
ഉടുമ്പൻചോല സേനാപതി രാജു
കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി ഉമ്മൻ ചാണ്ടി
ആലപ്പുഴ ബി. ബൈജു
ചേർത്തല സി.പി ജയപ്രകാശ്
ചെങ്ങന്നൂർ പി.സി വിഷ്ണുനാഥ്
ഹരിപ്പാട് രമേശ് ചെന്നിത്തല
ആറന്മുള കെ.ശിവദാസൻ നായർ
വർക്കല വർക്കല കഹാർ
തിരുവനന്തപുരം വി എസ് ശിവകുമാർ
വട്ടിയൂർകാവ് കെ.മുരളീധരൻ
നെടുമങ്ങാട് പാലോട് രവി
കഴക്കൂട്ടം എം.എ വാഹിദ്
കാട്ടാക്കട എൻ.ശക്തൻ
അരുവിക്കര കെ.എസ് ശബരീനാഥ്
വാമനപുരം ടി.ശരത്ചന്ദ്ര പ്രസാദ്