ബോളിവുഡിലെ നമ്പർ വൺ താരസുന്ദരിയായി വിലസുന്ന ദീപീക പദുക്കോണാണ് സൈബർ ലോകത്തെ പുതിയ ഇര. ദീപിക കഴിഞ്ഞ ദിവസം ദീപിക പങ്ക് വച്ച ഒരു ഫോട്ടോയാണ് സൈബർ ആക്രമണത്തിന് കാരണം. കറുത്ത ഗൗൺ ധരിച്ചിരിക്കുന്ന ദിപികയുടെ ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്തിരിക്കുന്ന ചിത്രത്തിൽ നടിയുടെ ശരീര പ്രകൃതമാണ് ആരാധകരെ ചൊടുപ്പിച്ചത്.

നന്നായി ഭക്ഷണം കഴിക്കാനും നഷ്ട്ടപ്പെട്ടു പോയ ന്യൂട്രിഷൻ വീണ്ടെടുക്കാനുമാണ് സോഷിൽ മീഡിയ ദീപികയോടു പറയുന്നത്. വാനിറ്റി ഫെയർ മാഗസിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് ദീപിക ആരാധകർക്കായി പങ്കുവച്ചത്. താരം സ്ലീം ആകാനും സൈസ് സീറോ ആകാനും പട്ടിണി കിടക്കുകയാണ് എന്ന വിമർശനം പല കോണിൽ നിന്ന് ഉയരുന്നുണ്ട്.