- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യത ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമായി കണക്കാക്കാനാകുമോ? ഹർജി സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഇന്നു പരിഗണിക്കും
ഡൽഹി:ആധാർ വിവരങ്ങൾ രേഖപ്പെടുത്തുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നതുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വകാര്യത ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമായി കണക്കാക്കാനാകുമോയെന്ന വിഷയമാണ് ഒന്പതംഗ ബെഞ്ച് പരിഗണിക്കുക. വ്യക്തികളുടെ സ്വകര്യതയുമായി ബന്ധപ്പെട്ട് എട്ടംഗ ബെഞ്ച് 1950ലും 1962ലും വിധി പുറപ്പെടുവിച്ചതിനാൽ ഇക്കാര്യം മാത്രം അതിലും ഉയർന്ന ബെഞ്ചിന്റെ പരിഗണനക്ക് വിടാൻ വാദം കേട്ട അഞ്ചംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. ആധാറിനായി ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് വിഷയമാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് പരിശോധിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലും 19-ാം അനുച്ഛേദത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വകാര്യത അവകാശമായി പ്രതിപാദിച്ചിട്ടുണ്ടെന്നു ഹർജിക്കാർ വാദിച്ചു. അതോടൊപ്പം വിവിധ ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയ ആധാർ നിയമത്തെയും ഹർജിക്കാർ ചോദ്യം ചെയ്തിട്ടുണ്ട്.
ഡൽഹി:ആധാർ വിവരങ്ങൾ രേഖപ്പെടുത്തുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നതുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വകാര്യത ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമായി കണക്കാക്കാനാകുമോയെന്ന വിഷയമാണ് ഒന്പതംഗ ബെഞ്ച് പരിഗണിക്കുക.
വ്യക്തികളുടെ സ്വകര്യതയുമായി ബന്ധപ്പെട്ട് എട്ടംഗ ബെഞ്ച് 1950ലും 1962ലും വിധി പുറപ്പെടുവിച്ചതിനാൽ ഇക്കാര്യം മാത്രം അതിലും ഉയർന്ന ബെഞ്ചിന്റെ പരിഗണനക്ക് വിടാൻ വാദം കേട്ട അഞ്ചംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
ആധാറിനായി ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് വിഷയമാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് പരിശോധിച്ചത്.
ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലും 19-ാം അനുച്ഛേദത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വകാര്യത അവകാശമായി പ്രതിപാദിച്ചിട്ടുണ്ടെന്നു ഹർജിക്കാർ വാദിച്ചു. അതോടൊപ്പം വിവിധ ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയ ആധാർ നിയമത്തെയും ഹർജിക്കാർ ചോദ്യം ചെയ്തിട്ടുണ്ട്.