ന്യൂഡൽഹി:ഐക്യാരാഷ്ട്രപൊതുസഭയിൽ, ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ എതിർത്തിരുന്നു. ഈ നടപടിയെ ഓൾ ഇന്ത്യ യുണൈററഡ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ നേതാവ് എം.ബദറുദ്ദീൻ അജ്മൽ അഭിനന്ദിച്ചിരുന്നു. ട്വിറ്ററിലാണ് ലോക്‌സഭാ എംപിയായ അജ്മൽ തന്റെ ്അഭിനന്ദന സന്ദേശമയച്ചത്.

സുഷമ സ്വരാജിന്റെ മറുപടി ട്വീറ്റ് ഇങ്ങനെ: 'നന്ദി അജ്മൽ. ഇനി നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യൂ'. സുഷമയുടെ ട്വീറ്റിന് സോഷ്യൽ മീഡിയയിൽ റീട്വീറ്റുകളുടെ പെരുമഴയാണ്. ജറുസലേമിന്റെ പദവി മാറ്റരുതെന്ന യുഎൻ സുരക്ഷാസമിതിയുടെ തീരുമാനം അംഗീകരിക്കണമെന്ന പ്രമേയം യുഎസ് അംഗീകരിക്കണമെന്ന പ്രമേയമാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഎൻ പൊതുസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചത്.