- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രളയബാധിത മേഖലയിൽ എൻ.ആർ.ഐ അസോസിയേഷനുകളുടെ സഹായം നേരിട്ട്
വൈക്കം റോട്ടറി ക്ലബിന്റേയും, വിശ്വാസിന്റേയും, എസ്2വി സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കോട്ടയത്തെ വടയാറിൽ മെഗാ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും രക്തപരിശോധനയും കിറ്റ് വിതരണവും വിജയകരമായി നടത്തി. നാനൂറോളം പേർ പങ്കെടുത്ത മെഗാ ക്യാമ്പ് സെപ്റ്റംബർ രണ്ടിനു റോട്ടറി ക്ലബ് പ്രസിഡന്റ് രാജു തോമസ് ഉദ്ഘാടനം ചെയ്തു. അഞ്ചു ഡോക്ടർമാർ ഉണ്ടായിരുന്ന ക്യാമ്പിൽ പങ്കെടുത്തവരെല്ലാം സമഗ്ര ആരോഗ്യ പരിശോധന നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. പ്രളയബാധിത മേഖലയിലുള്ളവർക്ക് എലിപ്പനിയുടെ മരുന്നുകളും അവർക്കാവശ്യമായ കിറ്റുകളും നൽകി. കിറ്റിൽ ബഡ്ഷീറ്റ്, ഷർട്ട്, മുണ്ട്, അരി. പയർ മുതലായവ ഉൾപ്പെടുത്തിയിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം ലഘുഭക്ഷണവും ഏർപ്പെടുത്തിയിരുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് രാജു തോമസ്, സെക്രട്ടറി ഐജു നീരയ്ക്കൽ, പ്രതിനിധികളായ ഷിജോ മാത്യു, ഷൈൻ, വിശ്വാസിന്റെ പ്രസിഡന്റ് ജോസ് ജോസഫ് ചക്കുങ്കൽ, സെക്രട്ടറി എം.കെ. തോമസ്, പ്രതിനിധികളായ ജോളി തോമസ്, വാർഡ് മെമ്പർ നിമ്
വൈക്കം റോട്ടറി ക്ലബിന്റേയും, വിശ്വാസിന്റേയും, എസ്2വി സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കോട്ടയത്തെ വടയാറിൽ മെഗാ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും രക്തപരിശോധനയും കിറ്റ് വിതരണവും വിജയകരമായി നടത്തി. നാനൂറോളം പേർ പങ്കെടുത്ത മെഗാ ക്യാമ്പ് സെപ്റ്റംബർ രണ്ടിനു റോട്ടറി ക്ലബ് പ്രസിഡന്റ് രാജു തോമസ് ഉദ്ഘാടനം ചെയ്തു. അഞ്ചു ഡോക്ടർമാർ ഉണ്ടായിരുന്ന ക്യാമ്പിൽ പങ്കെടുത്തവരെല്ലാം സമഗ്ര ആരോഗ്യ പരിശോധന നടത്തി.
ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. പ്രളയബാധിത മേഖലയിലുള്ളവർക്ക് എലിപ്പനിയുടെ മരുന്നുകളും അവർക്കാവശ്യമായ കിറ്റുകളും നൽകി. കിറ്റിൽ ബഡ്ഷീറ്റ്, ഷർട്ട്, മുണ്ട്, അരി. പയർ മുതലായവ ഉൾപ്പെടുത്തിയിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം ലഘുഭക്ഷണവും ഏർപ്പെടുത്തിയിരുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് രാജു തോമസ്, സെക്രട്ടറി ഐജു നീരയ്ക്കൽ, പ്രതിനിധികളായ ഷിജോ മാത്യു, ഷൈൻ, വിശ്വാസിന്റെ പ്രസിഡന്റ് ജോസ് ജോസഫ് ചക്കുങ്കൽ, സെക്രട്ടറി എം.കെ. തോമസ്, പ്രതിനിധികളായ ജോളി തോമസ്, വാർഡ് മെമ്പർ നിമ്മി മാർട്ടിൻ തുടങ്ങിയവരാണ് ഈ പരിപാടിയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത്. എസ്.ടു.വി സൊസൈറ്റിയിലെ അംഗങ്ങളും മെഡിക്കൽ ക്യാമ്പിനുവേണ്ട ഒരുക്കങ്ങളുമായി സജീവമായിരുന്നു.
എൻ.ആർ.ഐ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഹൂസ്റ്റണിൽ നിന്നും പയസ്, ഷിക്കാഗോയിൽ നിന്നും ജോജോ എന്നിവരും പദ്ധതിയുടെ തുടക്കംമുതൽ പങ്കാളികളായിരുന്നു.
പ്രളയബാധിതമേഖലയിലെ ജനങ്ങൾക്ക് ഈ മെഗാ ക്യാമ്പ് ആശ്വാസമായി. ഇതിന്റെ തുടർച്ചയായി മെഡിക്കൽ ക്യാമ്പുകൾ നടക്കുകയും ഒരു ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്യും. ഈ ബുക്കിൽ വടയാറിലെ സമഗ്ര ആരോഗ്യ പരിശോധനയുടെ ഫലങ്ങളും, വെള്ളപ്പൊക്ക കെടുതികളും, പകർച്ചവ്യാധികളും തടയുവാനുള്ള നിർദേശങ്ങളും ബുക്കിലുണ്ടായിരിക്കും. വെള്ളംപൊങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് ഒരു മാപ്പ് ബുക്കിൽ ഉൾപ്പെടുത്തും. പദ്ധതിയുമായി സഹകരിക്കാൻ താത്പര്യമുള്ളവർ എസ്.ടു.വിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
http://s2vsocity.in