- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു ദിവസം മുമ്പു നാട്ടിലെത്തിയ അമേരിക്കൻ മലയാളിയെ കാണാനില്ല; കൊല്ലപ്പെട്ടെന്നു സൂചന; മകനായി തെരച്ചിൽ തുടരുന്നു
ചെങ്ങന്നൂർ: മൂന്നു ദിവസം മുമ്പു നാട്ടിലെത്തിയ അമേരിക്കൻ മലയാളിയെ കാണാനില്ല. പ്രവാസി മലയാളി ജോയി വി ജോണിനെ(68)യാണു കാണാതായത്. ജോയി കൊല്ലപ്പെട്ടെന്നുള്ള സൂചനകളാണു ലഭിക്കുന്നത്. ജോയി വി. ജോണിന്റെ വസ്ത്രങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തി. അതിനിടെ, മകനും ടെക്‌നോപാർക്ക് ഉദ്യോഗസ്ഥനുമായ ഷെറിൻ ജോണി(36)നെയും കാണാതായിരിക്കുകയാണ്. പിതാവ് കൊല്ലപ്പെട്ടെന്ന് ഷെറിൻ അമ്മയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു പറഞ്ഞിരുന്നത്. ജോയിയുടെ ഉടമസ്ഥതയിൽ ചെങ്ങന്നൂർ മാർക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി. മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറപുരണ്ട ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.
ചെങ്ങന്നൂർ: മൂന്നു ദിവസം മുമ്പു നാട്ടിലെത്തിയ അമേരിക്കൻ മലയാളിയെ കാണാനില്ല. പ്രവാസി മലയാളി ജോയി വി ജോണിനെ(68)യാണു കാണാതായത്.
ജോയി കൊല്ലപ്പെട്ടെന്നുള്ള സൂചനകളാണു ലഭിക്കുന്നത്. ജോയി വി. ജോണിന്റെ വസ്ത്രങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തി.
അതിനിടെ, മകനും ടെക്‌നോപാർക്ക് ഉദ്യോഗസ്ഥനുമായ ഷെറിൻ ജോണി(36)നെയും കാണാതായിരിക്കുകയാണ്. പിതാവ് കൊല്ലപ്പെട്ടെന്ന് ഷെറിൻ അമ്മയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു പറഞ്ഞിരുന്നത്.
ജോയിയുടെ ഉടമസ്ഥതയിൽ ചെങ്ങന്നൂർ മാർക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി. മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറപുരണ്ട ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.
Next Story