- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ പ്രവാസി വ്യവസായി എം എ കെ ഷാജഹാൻ അപകടത്തിൽ മരിച്ചു; അന്ത്യം പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നാട്ടിലെത്തിയപ്പോൾ
വർക്കല: ഒമാനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഓടയം അയിഷ മൻസിലിൽ എം.എ.കെ. ഷാജഹാൻ (52) വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്‌ച്ച രാത്രി എട്ടേമുക്കാലോടെ ഓടയം അഞ്ചുമുക്കിന് സമീപത്തുണ്ടായ അപകടത്തിലാണ് അന്ത്യം സംഭവിച്ചത്. മിസ്‌കീൻതെരുവ് കെ.എൻ.എം മസ്ജിദിൽ ഇശാ നമസ്‌കാരം നിർവഹിച്ച് വീട്ടിലേക്ക് നടന്നുപോകുംവഴി സ്‌കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. ബന്ധുക്കൾ ചേർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച തുടർനടപടികൾക്കുശേഷം പോസ്റ്റുമോർട്ടം നടത്തി ഓടയം വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. 30 വർഷത്തിലധികമായി ഒമാനിലുള്ള ഷാജഹാൻ അവിടെ ചെറിയ പെരുന്നാൾ ആഘോഷിച്ചശേഷം ചൊവ്വാഴ്ച രാവിലെയാണ് കുടുംബസമേതം നാട്ടിലെത്തിയത. സൂർ കേന്ദ്രീകരിച്ച് ഒമാനിലെ വിവിധമേഖലകളിൽ 12 ശാഖകളുള്ള ആൽ ഹരീബ് ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനങ്ങളുടെ ഉടമയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത
വർക്കല: ഒമാനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഓടയം അയിഷ മൻസിലിൽ എം.എ.കെ. ഷാജഹാൻ (52) വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്‌ച്ച രാത്രി എട്ടേമുക്കാലോടെ ഓടയം അഞ്ചുമുക്കിന് സമീപത്തുണ്ടായ അപകടത്തിലാണ് അന്ത്യം സംഭവിച്ചത്.
മിസ്‌കീൻതെരുവ് കെ.എൻ.എം മസ്ജിദിൽ ഇശാ നമസ്‌കാരം നിർവഹിച്ച് വീട്ടിലേക്ക് നടന്നുപോകുംവഴി സ്‌കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. ബന്ധുക്കൾ ചേർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച തുടർനടപടികൾക്കുശേഷം പോസ്റ്റുമോർട്ടം നടത്തി ഓടയം വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
30 വർഷത്തിലധികമായി ഒമാനിലുള്ള ഷാജഹാൻ അവിടെ ചെറിയ പെരുന്നാൾ ആഘോഷിച്ചശേഷം ചൊവ്വാഴ്ച രാവിലെയാണ് കുടുംബസമേതം നാട്ടിലെത്തിയത. സൂർ കേന്ദ്രീകരിച്ച് ഒമാനിലെ വിവിധമേഖലകളിൽ 12 ശാഖകളുള്ള ആൽ ഹരീബ് ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനങ്ങളുടെ ഉടമയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഭാര്യ: -സുബൈദ. മകൻ: -ബാസിം